Advertisment

കോവിഡ് വാക്‌സിന്‍; കോട്ടയം ജില്ലയിലെ ആദ്യഘട്ട വിതരണം 9 കേന്ദ്രങ്ങളിലൂടെ

author-image
സുനില്‍ പാലാ
New Update

publive-image

Advertisment

കോട്ടയം: കോവിഡ് വാക്‌സിന്റെ ആദ്യഘട്ട വിതരണത്തിന് കോട്ടയം ജില്ലയില്‍ സര്‍ക്കാര്‍ ആയുര്‍വേദ, സ്വകാര്യ ആശുപത്രികള്‍ ഉള്‍പ്പെടെ ഒന്‍പത് കേന്ദ്രങ്ങള്‍.

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി, പാലാ ജനറല്‍ ആശുപത്രി, വൈക്കം താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രി, ഉഴവൂര്‍ കെ.ആര്‍. നാരായണന്‍ സ്മാരക സ്‌പെഷ്യാലിറ്റി ആശുപത്രി, കോട്ടയം എസ്.എച്ച് മെഡിക്കല്‍ സെന്റര്‍, പാമ്പാടി കോത്തല സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രി, ചങ്ങനാശേരി ജനറല്‍ ആശുപത്രി, ഇടയിരിക്കപ്പുഴ, എരുമേലി സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലാണ് ആദ്യ ഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുക.

ഒരോ കേന്ദ്രത്തിലും ഒരു ദിവസം നൂറു പേര്‍ക്കു വീതം പ്രതിരോധ മരുന്ന് കുത്തിവയ്ക്കും. ഇതിനു പുറമെ വാക്‌സിന്‍ കൂടുതലായി ലഭ്യമാകുമ്പോള്‍ വിതരണത്തിന് 520 കേന്ദ്രങ്ങള്‍കൂടി സജ്ജമാക്കുന്നുണ്ടെന്ന് ജില്ലാ കളക്ടര്‍ എം. അഞ്ജന അറിയിച്ചു.

സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുക. ഇവര്‍ക്കൊപ്പം മെഡിക്കല്‍ വിദ്യാര്‍ഥികളെയും അങ്കണവാടി പ്രവര്‍ത്തകരെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതുവരെ ജില്ലയില്‍ ആരോഗ്യ മേഖലയില്‍നിന്നുള്ള 23839 പേര്‍ വാക്‌സിന്‍ സ്വീകരിക്കുന്നതിനായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്

 

kottayam news covid vaccine
Advertisment