Advertisment

കരുണാകരനെയും ഉമ്മന്‍ ചാണ്ടിയെയും കുഞ്ഞാലിക്കുട്ടിയെയും കുറിച്ച് പറയാത്തതൊന്നുമില്ല. അവരെന്തൊക്കെയായി ? ഇപ്പോള്‍ ചെന്നിത്തലയെ ട്രോളി ഘോഷിച്ചപ്പോള്‍ പണി കിട്ടിയത് പാലുംവെള്ളത്തില്‍. ചെന്നിത്തല 10 വര്‍ഷം കോണ്‍ഗ്രസ് അധ്യക്ഷനായിരുന്നപ്പോള്‍ കേരളത്തില്‍ സിപിഎം വിജയം എന്തെന്നറിഞ്ഞിട്ടില്ല. ഇരുപത്തിയാറാം വയസിൽ മന്ത്രിയായ ഒരാളെ പേടിച്ചു തുടങ്ങിയിരിക്കുന്നു ! പിന്നെ ഷാജിയെ തൊട്ടപ്പോള്‍ അത് തീപ്പൊരിയായി മാറി. ഉപദേശകര്‍ തോറ്റ രാഷ്ട്രീയം ഇങ്ങനെ ...

author-image
ദാസനും വിജയനും
Updated On
New Update

publive-image

Advertisment

അയ്യേ, ഇതെന്ത് രാഷ്ട്രീയം. ഈ ഉപദേശകന്മാരൊക്കെ പൊട്ടന്മാരാണോ , അതോ അവർ സ്വയം പൊട്ടന്മാരായി അഭിനയിക്കുകയാണോ, അല്ലെങ്കിൽ ഉപദേശം ആവശ്യമുള്ളയാൾ ഉപദേശികളെയൊക്കെ പൊട്ടൻ കളിപ്പിക്കുകയാണോ ? അതോ നമ്മളാണോ പൊട്ടന്മാര്‍ ? ആകെയൊരു കണ്‍ഫ്യൂഷന്‍ !

രാജാവ് നഗ്നൻ എന്ന് പറയുന്നവരെക്കൊണ്ട് രാജാവ് തുണിയഴിപ്പിക്കുന്ന ഒരുതരം ഇടപാട് നടക്കുന്നത് ബീഹാറിലോ ബംഗാളിലോ അസമിലോ ഗുജറാത്തിലോ യുപിയിലോ അല്ല . കോവിഡ് വരെ തോറ്റോടിക്കൊണ്ടിരിക്കുന്ന നമ്മുടെ സാക്ഷര - ആരോഗ്യ - വിവര - വിദ്യാഭ്യാസ - സ്വയംപര്യാപ്‌തം എന്നൊക്കെ കവികൾ പാടി പുകഴ്ത്തുന്ന കേരളത്തിൽ .

ഇവിടെ ഇപ്പോൾ ഭരണക്കാരെ വിമർശിച്ചാൽ ജയിലിൽ ഇടുക , ജനങ്ങളെ സഹായിച്ചാൽ അതിനും കാരണം കണ്ടെത്തി ജയിലിൽ അടക്കുക , ജനപ്രതിനിധികൾ ആണെങ്കിൽ വിജിലൻസ് എന്നൊരു വായയില്ലാത്ത വെട്ടുകത്തി കൊണ്ട് വെട്ടുക എന്നിട്ട് സ്വയമേവ ഉണ്ടാക്കിയെടുത്ത ഒരു സാമ്രാജ്യത്തിന്റെ കിരീടവും ചെങ്കോലും ഇല്ലാത്ത രാജാവായി സ്വയമേവ അവരോധിക്കുക . എന്താണിത് വെള്ളരിക്ക പട്ടണമോ അതോ പാർട്ടി ഗ്രാമമോ ?

publive-image

ഇത് കണ്ടുചിരിക്കുന്നത് കരുണാകരനും നായനാരും 

എന്തിനെയൊക്കെയോ എതിർക്കുന്നുവോ , ആരെയൊക്കെയോ കുറ്റം പറയുന്നുവോ അതൊക്കെ സ്വന്തം ജീവിതത്തിൽ സ്വീകരിക്കേണ്ടി വരുന്നു എന്ന ഒരു ഗതികേട് നമ്മുടെ മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ പാർട്ടിക്കാർക്കും നിത്യേന സംഭവിച്ചുകൊണ്ടിരിക്കുന്നതിൽ അണികളിൽ ഏറെ വിഷമം ഉണ്ട് .

കെ കരുണാകരൻ എന്ന കണ്ണൂരുകാരനെയാണ് ഇവരൊക്കെ വളഞ്ഞിട്ട് ആക്രമിച്ചിരുന്നത് . പിന്നീട് അദ്ദേഹത്തിന്റെ ബെൻസ് കാറിലെ യാത്രയും ഹെലികോപ്റ്ററിൽ യാത്ര ചെയ്യുവാനുള്ള മോഹവും ഗ്രൂപ്പ് വഴക്കുകളും സ്വിമ്മിങ് പൂളും എന്തിനധികം പറയുന്നു :

എതിരാളികളുടെ വായ മൂടിക്കെട്ടുവാൻ ഉപയോഗിച്ചിരുന്ന വിജിലൻസ് വരെ ഇപ്പോൾ മുഖ്യന്‍ കോപ്പി & പേസ്റ്റ് ചെയ്യുകയാണ് .

സൈബർ സിണ്ടിക്കേറ്റുകാർ പറഞ്ഞിരുന്നത് പോലെ ഇന്നിപ്പോൾ കരുണാകരൻ ഇതെല്ലാം മേലെ ഇരുന്ന് കണ്ട് കുലുങ്ങി കുലുങ്ങി ചിരിക്കുന്നുണ്ടാകും , നായനാരുടെ കൂടെ !

publive-image

കാട്ടുകോഴിക്കെന്ത് ശങ്കരാന്തി ?

കെ എം ഷാജിക്കെതിരെ വിജിലൻസ് അന്വേഷണം - കാട്ടുകോഴിക്കെന്ത് ശങ്കരാന്തി എന്ന് പറഞ്ഞതുപോലെയാണ് കാര്യങ്ങളുടെ കിടപ്പ് . ഒന്നര മാസം മുൻപ് സ്പീക്കർക്ക് കൊടുത്തു എന്ന് പറയപ്പെടുന്ന അന്വേഷണ റിപ്പോർട്ട് വെളിയിൽ വന്നത് ഷാജി പിണറായി വിജയനെ തൊട്ടപ്പോൾ ! ഇതെന്തൊരു തോന്ന്യാസം ?, ഇതെന്തൊരു ജനാധിപത്യം  ? ഇതാണോ ഇരട്ടച്ചങ്കൻ ? .

ഇതിപ്പോൾ ഒരു മാതിരി അവിഞ്ഞ കളികളാണ് കേരളം കണ്ടുകൊണ്ടിരിക്കുന്നത് . ലോകം കണ്ട ഏറ്റവും വലിയ കച്ചവടമാണ് ഇന്നിപ്പോൾ ഡാറ്റ വിൽപ്പനയിലൂടെ നടന്നുകൊണ്ടിരിക്കുന്നത് .

ഫേസ് ബുക്കായാലും ട്വിറ്ററായാലും യൂട്യൂബ് ആയാലും വാട്സാപ്പ് ആയാലും വിസ കാർഡ് ആയാലും മാസ്റ്റർ കാർഡ് ആയാലും എല്ലാവരും നമ്മുക്ക് എല്ലാം സൗജന്യമായി തരുന്നത് ചുമ്മാ നമ്മളെ അങ്ങോട്ട് നന്നാക്കിയെടുക്കുവാൻ ഒന്നുമല്ല . നമ്മുടെയെല്ലാവരുടെയും ഡാറ്റകൾ വിറ്റാണ് അവരുടെ പണിക്കാർക്ക് ശമ്പളം കൊടുക്കുന്നത് , സെർവറിന്റെ പണം അടക്കുന്നത് . അല്ലാതെ നമ്മളെയൊക്കെ ഈ സുഖിപ്പിക്കുന്നതിൽ അവർക്കെന്ത് കാര്യം .

അതുപോലെതന്നെയാണ് കോവിഡിന്റെ പേരിൽ നമ്മുടെയെല്ലാം അണ്ഡകടാഹം വരെ ചോർത്തിയെടുക്കുന്ന ഈ തട്ടിപ്പ് ഒന്നും ആർക്കും അറിയില്ലായെന്ന് മുഖ്യന്‍ കരുതുന്നെങ്കില്‍ തെറ്റുപറ്റി . അരിയാഹാരം കഴിക്കുന്ന ആർക്കും ഇപ്പോൾ അതിന്റെ ഗുട്ടൻസ് അല്ലെങ്കിൽ അതിലെ കള്ളക്കളി മനസ്സിലായിക്കാണും.

ഇല്ലെങ്കിൽ ഐടി കമ്പനി സിഇഒ ആയ മകളോടോ അബുദാബിയിലെ ബാങ്കിലെ ഐടി ഉദ്യാഗസ്ഥനായ മകനോടോ ചോദിച്ചുനോക്കൂ . ആർക്കറിയാം അവരൊക്കൊക്കെ ഇതിൽ പങ്കുണ്ടോ എന്ന് . രൂപ ഒന്നും രണ്ടും അല്ല കോടികളാണ് ഇതിലൂടെ ഒഴുകുക .

publive-image

കരിഓയിൽ ഒഴിച്ചവര്‍ വാഴും കേരളം

ഐഎംഎഫുകാര്‍ വന്നപ്പോൾ കരിഓയിൽ ഒഴിച്ചവരാണ് ഇവർ. നെടുമ്പാശ്ശേരിക്കെതിരെ റോഡ് തടഞ്ഞവരാണിവർ . എല്ലാറ്റിനും കാരണമായി പറഞ്ഞത് അഴിമതിയും . എന്നിട്ടും ഇരുപത് കൊല്ലങ്ങൾക്ക് മുൻപ് നമ്മുടെ ഓരോരോ പഞ്ചായത്തിലെയും വിഭവഭൂപടം തയാറാക്കുകയും അത് മുഴുവൻ ഒരു അമേരിക്കൻ കമ്പനിക്ക് കൈമാറുകയും ചെയ്തത് കേരളം മറന്നുവോ ?

റിച്ചാർഡ് ഫ്രാങ്കിയെ എല്ലാവരും മറന്നെന്ന് തോന്നുന്നു . അതുപോലെ ഈ സ്‌പ്രിംഗ്‌ളരും എല്ലാവരും മറക്കുമെന്ന വിശ്വാസവും അഹങ്കാരവുമാണ് ഭരിക്കുന്നവർക്ക് .

പിന്നത്തെ ഈ സൈബർ സിണ്ടിക്കേറ്റുകാരുടെ ഏറ്റവും വലിയ കളികളാണ് എതിർക്കുന്നവരെ മൊത്തം ആർഎസ്എസ് അല്ലെങ്കിൽ തീവ്രവാദികൾ ആക്കുന്ന ഏർപ്പാട് . ചെന്നിത്തലയെ എത്രയോ തവണ ആർഎസ്എസ് കാരനാക്കി . കെഎം ഷാജിയെ വർഗീയവാദിയാക്കി ,

ജനപിന്തുണയുള്ള എല്ലാവരെയും ഇവർ അങ്ങനെ ഒരു ലേബലിൽ ചാർത്തുവാൻ ശ്രമിച്ചു .

വിഡി സതീശൻ വെല്ലുവിളി ഏറ്റെടുത്ത് പറവൂരിലെ ഭൂരിപക്ഷം ഇരട്ടിയാക്കി . കെ എം ഷാജി മുട്ടുകുത്തിച്ചത് പ്രകാശൻ മാസ്റ്ററെയും പിന്നെ മുഖ്യന്‍റെ വലംകൈയായ  നികേഷിനെയും . നികേഷിനെതിരെ ഇപ്പോഴും കേസുണ്ട്. എന്നിട്ടും പുള്ളിക്കാരൻ സുഗമമായി വാർത്തകൾ വായിക്കുന്നു . ഷാജിയുടെ അയോഗ്യത ഇപ്പോഴും ചർച്ച ചെയ്യപ്പെടുന്നു . ഇതാണ് ഇരട്ട ചെങ്കൻ .

publive-image

ചെന്നിത്തലയുടെത് തോല്‍ക്കാത്ത രാശി

ചെന്നിത്തല കേരളത്തിന്റെ കോൺഗ്രസിന്റെ പ്രസിണ്ടന്റ് ആയി ഇരുന്ന പത്തുകൊല്ലങ്ങളിൽ നടന്ന എല്ലാ തിരഞ്ഞെടുപ്പുകളിലും കോൺഗ്രസ്സ് ജയിച്ചു എന്നത് മാത്രമല്ല ഒരു തോൽവിയും ഏറ്റുവാങ്ങിയിട്ടില്ല . 2009 ലോക്‌സഭയും കണ്ണൂർ, എറണാകുളം, ആലപ്പുഴ ഉപതെരഞ്ഞെടുപ്പുകളും 2010 പഞ്ചായത്ത് തിരഞ്ഞെടുപ്പുകളും 2011 നിയമസഭയും ഒക്കെ ചെന്നിത്തലയുടെ വിജയങ്ങളാണ് . ആ കാലത്ത്  കേരളത്തില്‍ സിപിഎം വിജയം എന്തെന്നറിഞ്ഞിട്ടില്ല. 26 -)0 വയസിൽ മന്ത്രിയായ ഒരാളെ പേടിയില്ലെങ്കിലേ അത്ഭുതമുള്ളൂ .

ഉമ്മൻചാണ്ടിയെ സരിതയെ ഉപയോഗിച്ചുകൊണ്ട് പെണ്ണുപിടിയനും സുനാമി വെച്ചുകൊണ്ട് അഴിമതിക്കാരനുമൊക്കെ ആക്കുവാൻ ശ്രമിച്ചപ്പോൾ കുറേക്കാലം കേരളജനതയിൽ സംശയത്തിന്റെ മുൾമുനകൾ ഉണ്ടാക്കുവാൻ ഇവർക്കൊക്കെ സാധിച്ചു എന്നത് സത്യമാണ് . പക്ഷെ കാലം ഉമ്മൻചാണ്ടിയോടോപ്പമാണെന്ന് ഇപ്പോഴത്തെ സംഭവ വികാസങ്ങൾ മനസിലാക്കുന്നു .

ഉദാഹരണമായി സുനാമി ഫണ്ട് വകമാറ്റി ചിലവഴിച്ചുവെന്നാണ് സകല മാന സൈബർ /ചാനൽ / മീഡിയ സിണ്ടിക്കേറ്റുകാരും അന്നെഴുതിയത് . അത് അന്നെഴുതിപ്പിച്ച പാർട്ടിയുടെ ചില സഖാക്കള്‍ ഇന്നിപ്പോൾ പ്രളയഫണ്ട് അടിച്ചുമാറ്റി കീശയിലാക്കി .

കുഞ്ഞാലിക്കുട്ടിയെ പീഡിപ്പിച്ചതാണ് പീഡനം !

അതേപോലെ ഇവരൊക്കെ കൂടി വളഞ്ഞിട്ട് ആക്രമിച്ച ഒരാളാണ് പികെ കുഞ്ഞാലിക്കുട്ടി . ഐസ്ക്രീം എന്ന പേരിൽ ഒരു മനുഷ്യനെ ആത്മഹത്യയുടെ വരെ വക്കിലേക്ക് എത്തിച്ച ആ പ്രചാരണം കേരളത്തിലെ രണ്ടു സർക്കാരുകളെ വരെ ബാധിച്ചു . അതിന്റെ ശാപമെന്നോണം ഇന്നിപ്പോൾ സ്വന്തം പാർട്ടിയുടെ ജില്ലാ സെക്രട്ടറിമാർ രണ്ടു പേര് പുറത്തിരിക്കുകയാണ് .

ഷൊർണൂരിന്റെ കാസനോവയായ ശശി എംഎൽഎ യെ ആരും മറന്നിട്ടില്ല . ആ കേസ് ഇപ്പോഴും പാർട്ടി അന്വേഷിച്ചുകൊണ്ടിരിക്കുകയാണ് . വടക്കഞ്ചേരിയിലും ചെർപ്പുളശ്ശേരിയിലും പരവൂരും എന്തിനധികം പറയുന്നു , കേരളത്തിന്റെ ഒട്ടുമിക്ക പാർട്ടി ഓഫീസുകളിലും ഇപ്പോൾ ഒളികാമറവെച്ചുള്ള കളികളും കളിപിടുത്തക്കാരുമാണ് .

വൈറസുകളെക്കാൾ മോശമാണ് സ്വന്തം പാർട്ടിയുടെ യുവാക്കൾ എന്ന് പറഞ്ഞ കായംകുളം എംഎൽഎ യുടെ ഭർത്താവ് ആത്മഹത്യാ ചെയ്ത സമയത്ത് അവരെങ്ങാനും എതിർപാർട്ടിയിലെ എംഎൽഎ ആയിരുന്നെങ്കിൽ എന്ന് നിങ്ങൾ ഓർത്തുനോക്കിയിട്ടുണ്ടോ ?

publive-image

ട്രാപ്പില്‍പെട്ട മന്ത്രിമാര്‍

ഇതെല്ലം വെച്ച് വിളമ്പുന്ന പാര്‍ട്ടി ചാനലിലെ സീനിയർ ആയ ആളിനെ പുറത്താക്കുവാൻ പാർട്ടി നേതാവിന്റെ ഭാര്യ അദ്ദഹത്തിനെതിരെ ആയുധമാക്കിയായതും പെണ്ണ് വിഷയം തന്നെ . എന്തിനധികം പറയുന്നു സ്വന്തം മുന്നണിയിലെ ഒരു മന്ത്രി ഹണി ട്രാപ്പിലെ പെണ്ണുമായി രാത്രി ഫോണിൽ സംസാരിച്ചത് ലോകം മുഴുവനും കേട്ടു .

മറ്റൊരു മുൻമന്ത്രി സ്വന്തം മകൻ കല്യാണം ആലോചിച്ച പെണ്ണിനെ ഡിങ്കോലാഫി ചെയ്യുന്നതും യൂറ്റിയൂബിൽ ഇപ്പോഴും സുലഭമാണ് . എന്നിട്ടും ഒരു പെണ്ണിനെ കുറിച്ച് നിയമസഭയിൽ പറഞ്ഞപ്പോൾ പൊട്ടിക്കരഞ്ഞ എംഎൽഎ മാരുള്ള പാർട്ടിയാണിത് . പ്രാക്ക് എന്ന് കാരണവന്മാർ പറയുന്നത് ഇതിനെയൊക്കെയാണ് .

ആരോ പറയുന്നത് കേട്ടു . കേരളത്തിൽ ഈ കോവിഡ് പോകാതെ നിന്നാൽ മതിയായിരുന്നു . കാരണം കോവിഡും പ്രളയവും നിപ്പായും ഓഖിയും ഒക്കെയുള്ളപ്പോൾ എല്ലാവരും ഒറ്റക്കെട്ടായിരുന്നു . ആ വെള്ളം ഇറങ്ങിക്കഴിയുമ്പോൾ എല്ലാവരുടെയും തനി സ്വരൂപം പുറത്തുവരുന്നുവെന്ന് .

ഇനിയും ഇതൊക്കെ നിർത്തിപ്പോടോ എന്നുറക്കെ പറഞ്ഞുകൊണ്ട് ,

ഇതൊക്കെ പറഞ്ഞതുകൊണ്ട് വിജിലൻസിന്റെ അന്വേഷണം വന്നത് കാത്തിരുന്നുകൊണ്ട് കോണ്‍ഗ്രസ് വിജയനും

പ്രളയഫണ്ടിലെ ഡാറ്റകൾ തപ്പിയെടുത്തുകൊണ്ട് ദാസനും

dasanum vijayanum
Advertisment