അച്ചോ, സ്തുതിയായിരിക്കട്ടെ ! രണ്ടു വര്‍ഷം കൊണ്ട് 13 പീഡനങ്ങള്‍ ഏറ്റുവാങ്ങി ഇപ്പോഴും കര്‍ത്താവിന്റെ മണവാട്ടിയായിരിക്കുന്ന സന്യസ്തേ, നമോസ്തുതി !!

ദാസനും വിജയനും
Thursday, July 5, 2018

അച്ചോ , സ്തുതിയായിരിക്കട്ടെ !!! എന്ന് പറയുന്ന നാവുകൾ കൊണ്ട് അച്ചന്മാരെ തെറി വിളിക്കുന്ന ഒരു കാലഘട്ടത്തിലേക്കാണ് ചില അച്ചന്മാർ
മറ്റുള്ള നല്ലവരായ അച്ചന്മാരെയും പാതിരിമാരെയും കന്യാസ്ത്രീകളെയും കൊണ്ടെത്തിക്കുന്നത്.

അഭയ കേസ് 1992 മാർച്ച് 26 രാത്രിയിൽ ആരംഭിച്ചിട്ട് ഇപ്പോഴും തീർന്നിട്ടില്ല . അന്നത്തെ പ്രതികളായ അച്ഛൻ തോമസ് കോട്ടൂരാനും , മറ്റൊരു അച്ഛൻ ജോസ് പൂതൃക്കയിലും പെങ്ങൾ (സിസ്റ്റർ ) സെഫിയും അന്നേ പിടി കൊടുത്തിരുന്നുവെങ്കിൽ ഇന്നിപ്പോൾ ജയിൽ ജീവിതം കഴിഞ്ഞു മനഃസമാധാനമായി അമേരിക്കയിലോ ജർമ്മനിയിലോ ജീവിക്കാമായിരുന്നു.

ഇതിപ്പോൾ ഇത്രയും നാൾ തീയും തിന്നുകൊണ്ട് ഒരു സഭയെയും സഭക്കാരെയും എന്തിനധികം ഒരു മതത്തെവരെ മറ്റുള്ളവരെക്കൊണ്ട് അമ്മാനമാടുവാൻ അവസരം കൊടുത്തുകൊണ്ട് കേസ് ഒതുക്കുവാൻ ശ്രമിച്ചപ്പോൾ നഷ്ടം കുറച്ചൊന്നുമല്ല.

നല്ലതുപോലെ ജീവിക്കുന്ന അച്ചന്മാരെയും കന്യാസ്ത്രീകളെയും സംശയത്തിന്റെ മുൾ മുനയിൽ നിർത്തിയതിന്റെ പ്രധാന കാരണക്കാരൻ അന്നത്തെ പൊലീസുകാരനായ അഗസ്റ്റിനാണ്.

ഉരുൾപൊട്ടലിൽ മരണപ്പെട്ട മനോരമ ഫോട്ടോഗ്രാഫര്‍ വിക്ടർ ജോർജ്ജും സ്നേഹിതനും ഈ വാർത്ത അറിഞ്ഞയുടൻ അതിരാവിലെ പയസ് ടെൻത് കോൺവെന്റിൽ എത്തുകയും അവിടെ കിണറ്റിലേക്കുള്ള വഴിയിലെ പുല്ലിൽ ചോരപ്പാടുകൾ കാണുകയും അത് പകർത്തുകയും ചെയ്തു .

പിന്നീട് അവർ കിണറ്റിൽ നിന്നും മൃതദേഹം എടുക്കുന്ന സമയത്ത് വന്നു നോക്കിയപ്പോൾ ചോരപ്പാടുകൾ ആരോ കഴുകിക്കളഞ്ഞതായി കണ്ടെത്തി . അപ്പോൾ തന്നെ അഗസ്റ്റിൻ എന്ന പോലീസുകാരൻ കോട്ടയം പത്രമുതലാളിയെ ഫോണിൽ വിളിച്ചു.

ഫോട്ടോഗ്രാഫർമാരിൽ നിന്നും ഫിലിം വാങ്ങുവാൻ നിർദ്ദേശിച്ചു . അതായിരുന്നു അന്നത്തെ ഏറ്റവും വലിയ തെളിവ് . അന്ന് അങ്ങനുള്ള അച്ചന്മാരെ ജയിൽ ഇട്ടിരുന്നുവെങ്കിൽ പിന്നീടുള്ള കുറെ പീഡനങ്ങൾ കുറയുമായിരുന്നു.

ഇന്നിപ്പോൾ എന്ത് തോന്ന്യാസം ചെയ്താലും സഭയോ ഉന്നതരോ വോട്ടുബാങ്കുകളോ സംരക്ഷിക്കും എന്ന ഉറപ്പാണ് എല്ലാ അച്ഛന്മാരിലുമുള്ള അഹങ്കാരം .

ഒരു സംഭവകഥ.

പാർട്ട് 1 : 1991 ഡിസംബർ 11 ന് കോയമ്പത്തൂരിൽ നിന്നും ചേരൻ ട്രാൻസ്പോർട്ടിൽ പാലക്കാട്ടേക്ക് വരുന്നു . മധുക്കര കഴിഞ്ഞപ്പോൾ ബസ് നിർത്തി ഒരച്ഛൻ കയറി . സാധാരണ കോവൈ വിട്ടാൽ പാലക്കാട് മാത്രം നിർത്തുന്ന ബസ് അച്ഛനെ വഴിയിൽ കണ്ടപ്പോൾ , കാർ ബ്രേക്ക് ഡൌൺ ആയതാണെന്ന് മനസ്സിലാക്കി ബസ്സിൽ കയറ്റി .

ആകെയുള്ളത് ഒരു സീറ്റ് . അതും ഏറ്റവും പിറകിലെ സീറ്റ് . അച്ഛൻ ആ സീറ്റിൽ വന്നിരിക്കുമ്പോൾ തന്നെ തൊട്ടടുത്ത് ഇരുന്നിരുന്ന എന്റെ തുടകളിൽ കൈ തലോടിയാണ് ഇരുന്നത് . പെട്ടെന്നൊരു കിളി പോകാതെയില്ല .

ഇരിങ്ങാലക്കുടക്കാരനായ അച്ഛൻ ജർമ്മനിയിൽ ആയിരുന്നുവെന്നും കോയമ്പത്തൂരിൽ ഒരു സുവിശേഷത്തിന് പോയതാണെന്നും ഒക്കെ കഥകൾ വിവരിച്ചു . പാലക്കാട് സ്റ്റാന്റിൽ എത്തിയപ്പോൾ അച്ഛൻ പറഞ്ഞു – ‘തൃശൂർ ബസ്സിൽ ഒരു സീറ്റ് പിടിക്കണമെന്നും അച്ഛൻ രൂപതയിലേക്ക് വേറെ കാറിനായി ഫോൺ ചെയ്തിട്ട് വരാമെന്നും പറഞ്ഞു .

വൈകീട്ട് ഏഴുമണിയൊക്കെ കഴിഞ്ഞുകാണും , ബസ്സ് പുറപ്പെട്ടു , അച്ഛൻ ക്രീഡകൾ ആരംഭിച്ചു . ബസ്സ് തൃശൂർ മുനിസിപ്പാലിറ്റിയുടെ മുന്നിൽ എത്തിയപ്പോൾ രൂപതയുടെ ഒരു അംബാസിഡർ കാർ അച്ഛനെ സ്വീകരിക്കുവാൻ എത്തിയിരുന്നു .

ഭാഗ്യത്തിന് അച്ഛൻ എന്നെ വീട്ടിൽ ഇറക്കിത്തരാമെന്ന് പറയുകയും ആദ്യമായും അവസാനമായും ഒരു രൂപതയുടെ കാറിൽ യാത്ര ചെയുകയും ചെയ്തു. ഇക്കാര്യങ്ങൾ വലിയൊരു സംഭവമായി നാട്ടിലെ കൂട്ടുകാരോട് പറഞ്ഞപ്പോൾ അവരൊക്കെ തള്ള് എന്ന് പറഞ്ഞുകൊണ്ട് കളിയാക്കി ചിരിച്ചു .

പാർട്ട് 2 : 1992 ജനുവരിയിൽ ഇരിങ്ങാലക്കുട അയ്യങ്കാവ് മൈതാനിയിൽ സന്തോഷ് ട്രോഫി ക്ലസ്റ്റർ മത്സരങ്ങൾ അരങ്ങേറുന്നു . മണിപ്പൂരും തൃപുരയും തമ്മിലുള്ള കളി . ഞങ്ങൾ കളികാണുവാൻ എത്തിയപ്പോൾ സ്റ്റേഡിയത്തിൽ സീറ്റില്ല . കുറെ ബഹളം വെച്ച് നിലത്തിരിക്കുവാൻ സമ്മതം വാങ്ങി .

അന്നത്തെ മുഖ്യാതിഥി ഇതേ അച്ഛൻ . മര്യാദക്കാരനായ അച്ഛൻ കളിക്കാരെ പരിചയപ്പെട്ട് തിരിച്ചു വരുന്നതിനിടയിൽ എന്നെ വിളിച്ചു . ഞാൻ ഒരു കൂട്ടുകാരന്റെ കൂടെ അച്ഛന്റെ കാറിന്റെ അടുത്തേക്ക് പോയി . അച്ഛനെ കാണുവാൻ കൂട്ടുകാരനും താല്പര്യം ഉണ്ടായിരുന്നു എന്ന് വേണം പറയുവാൻ . പിന്നീട് അവർ വളരെ നല്ല സുഹൃത്തുക്കളാവുകയും ഒരു പ്രധാന കോളേജിലെ അഡ്മിഷൻ വരെ കൈകാര്യം ചെയ്തിരുന്നു എന്നാണ് അറിയുവാൻ കഴിഞ്ഞത് .

ഈ ഒരു വലിയ അനുഭവത്തിനുശേഷം ഇതേക്കുറിച്ചു കൂടുതൽ പഠിക്കുവാൻ തുടങ്ങി . മനുഷ്യൻ ജനിച്ചു ബാല്യത്തിൽ നിന്നും കൗമാരത്തിലേക്ക് കടക്കുമ്പോൾ തന്നെ അവരവരുടെ സ്വഭാവരൂപീകരണം ആരംഭിച്ചിരിക്കും .

നമ്മുടെ പോക്ക് എങ്ങോട്ടാണെന്ന് മനസിലാക്കുവാൻ നമുക്ക് തന്നെ സാധിക്കും . അത് കഴിഞ്ഞു യൗവനത്തിലേക്ക് കടക്കുമ്പോൾ തന്റെ ശരീര ഭാഷയും
മറ്റും ഏകദേശം പൂർണമായിട്ടുണ്ടാകും .

ഗെ – ബൈ – ലെസ്ബിയൻ താല്പര്യങ്ങൾ എല്ലാം പുറത്തേക്ക് വന്നിരിക്കും . ഇന്ത്യപോലത്തെ ഒരു രാജ്യത്ത് പ്രത്യേകിച്ച് കേരളത്തിൽ ഇക്കൂട്ടരുടെ ജീവിതം ദുസ്സഹമായതുകൊണ്ട് ഓരോരുത്തർ ഓരോരോ വഴികൾ കണ്ടെത്തും , ഇപ്പോൾ അവർക്കെല്ലാം അസോസിയേഷനും ക്ലബ്ബുകളും ആയതുകൊണ്ട് പ്രശ്നങ്ങൾ കുറെ കുറവാണ് .

പക്ഷെ പഴയ ആളുകൾക്ക് സ്വയം വഴികൾ തിരഞ്ഞെടുക്കാം , അല്ലെങ്കിൽ ആണായാലും പെണ്ണായാലും ഒരു പ്രത്യേക പ്രായം കഴിഞ്ഞാൽ കല്യാണത്തെക്കുറിച്ചു ചിന്തിച്ചു തുടങ്ങും .

ചിലർ മുംബൈയിലേക്കും ബാംഗ്ളൂരുവിലേക്കും ഒക്കെ നാടുവിടും . ക്രിസ്ത്യാനികൾക്ക് അച്ഛനാകാനും കന്യാസ്ത്രീയാകാനും മാർഗം ഉള്ളതുകൊണ്ട് ബുദ്ധിയുള്ളവന്മാർ സ്വയം ആ വഴികൾ കണ്ടെത്തും .

അങ്ങനെയുള്ളവരെ വീട്ടുകാർ നിർബന്ധിച്ചു മഠത്തിലേക്ക് അയക്കേണ്ട കാര്യമില്ല . അവർക്ക് മഠവും അതുമായി ബന്ധപ്പെട്ട കാര്യങ്ങളുമാണ് ഏറെയിഷ്ടം . അല്ലാത്തവരെ വീട്ടുകാർ നിർബന്ധിച്ചുകൊണ്ടു കർത്താവിന്റെ മണവാട്ടികളും മണവാളന്മാരും ആക്കുന്നു .

എത്ര കടുക്ക വെള്ളം കുടിക്കുവാൻ കൊടുത്താലും എല്ലാറ്റിനും ഒരു അതിരുണ്ടല്ലോ.
അപ്പോൾ പിന്നെ കുമ്പസാരവും കൂടിയാകുമ്പോൾ ആരെയും ഇക്കാര്യത്തിൽ കുറ്റപ്പെടുത്താനാവില്ല .

മൂന്നു മാസത്തിൽ കൂടുതൽ നാൾ ഒരു ഒറിജിനൽ ആണിനോ പെണ്ണിനോ ഇതൊന്നും ഇല്ലാതെ ജീവിക്കുവാനാവില്ല . അതിനാൽ ഒരു പ്രവാചകന്മാരിൽ ഒരാൾ (അന്ത്യപ്രവാചകൻ അല്ലാട്ടോ ) തന്നെ സൂചിപ്പിച്ചിട്ടുണ്ട് – മൂന്ന് മാസം ശാരീരികബന്ധത്തിൽ ഏർപ്പെടാത്ത ഒരാണോ പെണ്ണോ അറിയാതെ എന്തെങ്കിലും തെറ്റുകൾ ചെയ്താൽ അവരോട് ക്ഷമിക്കണമെന്നും അവർക്ക് മാപ്പ് കൊടുക്കണമെന്നും .

കേരളത്തിൽ നടക്കുന്നതിന്റെ ഒരു ശതമാനം മാത്രമേ വെളിയിൽ വരുന്നുള്ളൂ . ഇക്കഴിഞ്ഞ മെയ് മാസത്തിൽ റോമിലെ സെമിനാരിയിൽ നിന്നും രണ്ടു ഐറിഷ് യുവാക്കളെ ഒരു ബെഡിൽ കിടന്നുവെന്നും പറഞ്ഞു നാട് കടത്തുകയുണ്ടായി .

കുട്ടികളുമായുള്ള ബന്ധത്തിന്റെ പേരിൽ ചിലിയിലെ 31 ബിഷപ്പുമാർ പോപ്പിന് രാജിക്കത്ത് നൽകിയതും രണ്ടു മാസങ്ങൾക്ക് മുൻപാണ് . എന്നും നൂറു കണക്കിന് കേസുകളാണ് ലോകം മുഴുവൻ ഇതുമായി ബന്ധപ്പെട്ട് നടന്നുകൊണ്ടിരിക്കുന്നത് .

ഇപ്പോള്‍ പുതിയ ഹിറ്റ് കന്യാസ്ത്രീയുടെ പീഡനമാണ്. പ്രതി വെറും അച്ചനല്ല, ബിഷപ്പാണെന്ന് മനസിലായപ്പോള്‍ സംഭവം സൂപ്പര്‍ ഹിറ്റ്‌. പക്ഷേ , ഇപ്പോള്‍ പി സി ജോര്‍ജ് പറഞ്ഞ പ്രകാരമാണെങ്കില്‍ പ്രതി കന്യാസ്ത്രീയാണോ ബിഷപ്പാണോ എന്ന് സംശയിക്കേണ്ട അവസ്ഥ.

കന്യാസ്ത്രീക്കെതിരെ അവരുടെ കസിനായ മറ്റൊരു വീട്ടമ്മ ബിഷപ്പിന് നല്‍കിയ പരാതി ഇവര്‍ അവരുടെ ഭര്‍ത്താവിനെ വളച്ചൊടിച്ചെന്നാണ്. അവര്‍ തമ്മില്‍ എല്ലാ ശാരീരിക ബന്ധവും ഉണ്ടായിരുന്നെന്നാണ് പരാതിയില്‍ ഉള്ളത് .

മാത്രമല്ല , കേട്ടാല്‍ ഞെട്ടുന്ന പല കാര്യങ്ങളും ഈ കന്യാസ്ത്രീയെക്കുറിച്ചു കത്തിലുണ്ട് . ഈ കത്ത് ജോര്‍ജ് പോലീസിനു ഉടന്‍ കൈമാറും എന്നാണു അദ്ദേഹം പറഞ്ഞിരിക്കുന്നത്.

ബിഷപ്പിനെതിരെ കൊടുത്ത പരാതിയിലൂടെ കന്യാസ്ത്രീ ലക്ഷ്യമിടുന്നത് ഒരു സഭാ സമൂഹത്തിന്‍റെ ആകെ ഭരണ നേതൃത്വം ആണെന്നാണ്‌ സഭാധികാരികള്‍ പറയുന്നത്. അതവര്‍ ആവശ്യപ്പെട്ടതിന് തെളിവും അവരുടെ പക്കലുണ്ടെന്നും പറയുന്നു.

എന്തായാലും ഈ സഭാ വസ്ത്രവുമണിഞ്ഞ്‌ 13 തവണ പീഡനത്തിനു നിന്നുകൊടുത്ത ഈ കന്യാസ്ത്രീയെ പ്രൊവിന്‍ഷ്യാല്‍ ജനറലല്ല വിശുദ്ധ തന്നെയാക്കണം. അവരുടെ സഹനം വിലമതിക്കപ്പെടേണ്ടത് തന്നെ.

ആയതിനാൽ അച്ഛന്മാരോടും കന്യാസ്ത്രീകളോടും ഒരു അഭ്യർത്ഥന : നിങ്ങൾ എന്ത് വേണേലും ചെയ്തോളൂ , നീ ഉണ്ടില്ലെങ്കിലും അയൽക്കാരൻ ഉണ്ടോ എന്ന് അന്വേഷിക്കുവാൻ പഠിപ്പിച്ച ആ നല്ലൊരു മതത്തെയും അതിലെ നല്ലവരായ ആളുകളെയും ഇങ്ങനെ കരിവാരിത്തേക്കുവാൻ നിങ്ങൾ കാരണമാകരുത് .

നിങ്ങൾക്ക് അങ്ങനെ എന്തെങ്കിലും തോന്നുകയാണെകിൽ ആംസ്റ്റര്‍ഡാമിലോ മക്കാവിലോ ഒക്കെ പോകൂ കുഞ്ഞാടുകളെ .

ഒരച്ഛനാകുവാൻ വിധിക്കപ്പെട്ട് സെമിനാരിയിൽ എത്തിയെങ്കിലും ശരീരം സമ്മതിക്കാത്തതുകൊണ്ട് മതിൽ ചാടേണ്ടിവന്ന,

കുഞ്ഞാട് ദാസച്ചനും കപ്യാർ വിജയച്ചനും

×