ഭോപ്പാല്‍: ഓണ്‍ലൈന്‍ ഗെയിമായ ലൂഡോ മൊബൈല്‍ ഫോണില്‍ കളിക്കുന്നതിനിടെ പിതാവ് കള്ളക്കളി നടത്തി തന്നെ വഞ്ചിച്ചുവെന്ന പരാതിയുമായി യുവതി കുടുംബ കോടതിയെ സമീപിച്ചു . മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം.
പിതാവിനും സഹോദരങ്ങള്‍ക്കും ഒപ്പം ലൂഡോ കളിക്കുന്നതിനിടെ പിതാവ് തന്റെ ടോക്കണെ മറികടന്നുവെന്നാണ് യുവതി പരാതിയില്‍ പറയുന്നത്.
തന്റെ പിതാവ് തന്നോട് ഇത് ചെയ്യുമെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നും സംഭവത്തിന് ശേഷം താനും പിതാവും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്ന് അവര്‍ പരാതിയില്‍ ബോധിപ്പിച്ചതായി കോടതി കൗണ്‍സിലര്‍ പറഞ്ഞു.