Advertisment

ഉമാമഹേശ്വരന്മാരുടെ അനുഗ്രഹം തേടി മാളികപ്പുറം നിയുക്ത മേല്‍ശാന്തി നാരായണന്‍ നമ്പൂതിരി ഏഴാച്ചേരി കാവിന്‍പുറം ക്ഷേത്രത്തിലെത്തി

author-image
സുനില്‍ പാലാ
New Update

ലയാത്രയ്ക്ക് തിരിക്കുംമുമ്പേ ഉമാമഹേശ്വരന്മാരുടെ അനുഗ്രഹം തേടി ശബരിമല മാളികപ്പുറം നിയുക്ത മേല്‍ശാന്തി നാരായണന്‍ നമ്പൂതിരി ഏഴാച്ചേരി കാവിന്‍പുറം ക്ഷേത്രത്തിലെത്തി.

Advertisment

publive-image

ഞായറാഴ്ച്ച രാവിലെ ക്ഷേത്രത്തിലെത്തിയ നാരായണന്‍ നമ്പൂതിരി ഉമാമഹേശ്വരന്മാര്‍ക്ക് മുന്നില്‍ കാണിക്കയായി കദളിക്കുല സമര്‍പ്പിച്ചു. തുടര്‍ന്ന് സോപാനത്തിങ്കല്‍ വഴിപാടായി നെയ്‌വിളക്ക് തെളിയിച്ചു. കാവിന്‍പുറം ക്ഷേത്രം മേല്‍ശാന്തി വടക്കേല്‍ ഇല്ലം നാരായണന്‍ നമ്പൂതിരിയില്‍ നിന്ന് മാളികപ്പുറം മേല്‍ശാന്തി പ്രസാദം ഏറ്റുവാങ്ങി.

തുടര്‍ന്ന് ക്ഷേത്രാങ്കണത്തില്‍ നടന്ന സ്വീകരണ സമ്മേളനത്തില്‍ കാവിന്‍പുറം ദേവസ്വം മാനേജര്‍ റ്റി.എന്‍. സുകുമാരന്‍ നായര്‍ അധ്യക്ഷത വഹിച്ചു. ചന്ദ്രശേഖരന്‍ പുളിക്കല്‍, വിജയകുമാര്‍ ചിറയ്ക്കല്‍, റ്റി.എസ്. ശിവദാസ് തുമ്പയില്‍, ഭാസ്‌കരന്‍ നായര്‍, ജയചന്ദ്രന്‍ വരകപ്പിള്ളില്‍, സുരേഷ് ലക്ഷ്മിനിവാസ്, പി.എസ്. ശശിധരന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. നാരായണന്‍ നമ്പൂതിരി സ്വീകരണത്തിന് നന്ദി പറഞ്ഞു.

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ശബരിമലയിലേയ്ക്കും മാളികപ്പുറത്തേയ്ക്കും തെരഞ്ഞെടുക്കപ്പെടുന്ന മേല്‍ശാന്തിമാര്‍ മലയാത്രയ്ക്ക് തിരിക്കും മുമ്പ് ഏഴാച്ചേരി കാവിന്‍പുറം ഉമാമഹേശ്വര ക്ഷേത്രത്തില്‍ ദര്‍ശനത്തിനും വഴിപാടുകള്‍ക്കുമായി എത്താറുണ്ട്.

Advertisment