Advertisment

രാമപുരം കൊണ്ടാട് സുബ്രഹ്മണ്യ - ഗുരുദേവ ക്ഷേത്രം ഉത്സവത്തിന് 13ന് കൊടിയേറും

author-image
സുനില്‍ പാലാ
Updated On
New Update

രാമപുരം കൊണ്ടാട് സുബ്രഹ്മണ്യ - ഗുരുദേവ ക്ഷേത്രത്തിലെ ഉത്സവത്തിന് ബുധനാഴ്ച കൊടിയേറുമെന്ന് സംഘാടകർ പാലാ പ്രസ്സ് ക്ലബ്ബിൽ പത്ര സമ്മേളനത്തിൽ അറിയിച്ചു.

Advertisment

13-ന് രാത്രി 7.30 നും 8 നും മധ്യേ പി.യു. ശങ്കരൻ തന്ത്രികൾ , സനത്ത് തന്ത്രി, സന്ദീപ് ശാന്തി എന്നിവർ ചേർന്ന് കൊടിയേറ്റും. തുടർന്ന് സദ്യ, 9 ന് ഗാനമേള. 17-ന് പള്ളിവേട്ടയും 18 ന് ആറാട്ടുത്സവവും നടക്കും.

ആറാട്ട് നാളിൽ രാവിലെ 9 -ന് പ്രസിദ്ധമായ കാവടി ഘോഷയാത്രയുമുണ്ടെന്ന് ഭാരവാഹികളായ രാമപുരം എസ്.എൻ.ഡി.പി. ശാഖാ പ്രസിഡന്റ് പി.ആർ. സുകുമാരൻ, വൈസ് പ്രസിഡന്റ് സന്തോഷ് കിഴക്കേക്കര, സെക്രട്ടറി സുധാകരൻ വി.ജി, യൂണിയൻ കമ്മിറ്റിയംഗം സി .ടി . രാജൻ എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു. വൈകിട്ട് 6.40 ന് ആറാട്ടും, തുടർന്ന് ആറാട്ടെതിരേൽപ്പും, ആറാട്ടു സദ്യയുമുണ്ട്.

750 വീട്ടുകാർ ഉൾപ്പെടുന്ന 16 കുടുംബ യൂണിറ്റുകളുടെ ആഭിമുഖ്യത്തിലാണ് ഉത്സവം.

Advertisment