Advertisment

പാലായിലെ ആയൂർവ്വേദ ഡോക്ടറെ കബളിപ്പിച്ച് 1000 രൂപ തട്ടിയ "വില്ലേജ് ഓഫീസറെ" പോലീസ് വീട്ടില്‍ക്കയറി അറസ്റ്റ് ചെയ്തു

author-image
സുനില്‍ പാലാ
New Update

പാലാ:   "വില്ലേജ് ഓഫീസർ" ചമഞ്ഞെത്തി ആയുർവേദ ഡോക്ടറുടെ പക്കൽ നിന്നും 1000 രൂപ തട്ടിയെടുത്ത വിരുതനെ പാലാ പോലീസ് പൊക്കി. ഇടുക്കി അയ്യപ്പൻകോവിൽ മാട്ടുക്കട്ട മരങ്ങാട്ട് വീട്ടിൽ റിച്ചാർഡ് മാത്യു (44) ആണ് പോലീസ് പിടിയിലായത്.

Advertisment

പാലാ എസ് ഐ ബിനീത് കുമാറും സംഘവും ഇന്നലെ പ്രതിയുടെ വീട്ടിലെത്തിയാണ് കസ്റ്റഡിയിലെടുത്തത്.

publive-image

പാലാ മൂന്നാനി കരുണ ആശുപത്രിയിലെ ഡോക്ടർ സതീഷ് ബാബുവിന്റെ പണമാണ് റിച്ചാർഡ് തട്ടിയെടുത്തത്. വില്ലേജ് ഓഫീസർ ആണെന്ന് സ്വയം പരിചയപ്പെടുത്തിയ പ്രതി കാർ കേടായി കിടക്കുകയാണെന്നും കാറിൽ വീട്ടുകാർ ഉണ്ടെന്നും സൂചിപ്പിച്ച ശേഷം നന്നാക്കാൻ അത്യാവശ്യമായി ആയിരം രൂപ വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

ഇതിനിടെ ഡോക്ടർക്ക് ഫോൺ നമ്പർ നൽകിയ ശേഷമാണ് ഇയാൾ കടന്നുകളഞ്ഞത്. റോയി ജേക്കബ് എന്ന് സ്വയം പരിചയപ്പെടുത്തുകയും ചെയ്തിരുന്നു. തട്ടിപ്പാണെന്ന് മനസ്സിലാക്കിയതോടെയാണ് ഡോ. സതീഷ് ബാബു പാലാ പോലീസിൽ പരാതി നൽകിയത്.

പ്രതി സമാനരീതിയിൽ മറ്റ് ചില സ്ഥലങ്ങളിലും തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. പാലായിൽ നിന്നും  ഇത്തരത്തിൽ രണ്ടു പേരിൽ നിന്നായി 1500 രൂപ വീതം ഇയാൾ തട്ടിയെടുത്തിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

Advertisment