Advertisment

പാലാ നഗരസഭയില്‍ തമ്മില്‍ത്തല്ലി ഒന്നും ചെയ്യാനാകാതെ ഒരു ചെയര്‍പേഴ്‌സണ്‍ കൂടി രാജി വയ്ക്കുന്നു. അടുത്ത ഊഴം ബിജി ജോജോയ്ക്ക്

author-image
സുനില്‍ പാലാ
New Update

പാലാ:  പാലാ നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രൊഫ. ഡോ. സെലിന്‍ റോയി തകടിയേല്‍ തല്‍സ്ഥാനം രാജിവയ്ക്കുന്നു. കേരള കോണ്‍ഗ്രസ് (എം) പാര്‍ട്ടിയിലെ മുന്‍ ധാരണ പ്രകാരമാണ് രാജി.

Advertisment

പാലാ പന്ത്രണ്ടാം മൈല്‍ വാര്‍ഡിലെ കൗണ്‍സിലറായ പ്രൊഫ. ഡോ. സെലിന്‍ റോയി തകടിയേല്‍ ഒരു വര്‍ഷം മുമ്പാണ് ചെയര്‍പേഴ്‌സണായി ചുമതലയേറ്റത്. ഭരണ പക്ഷത്തെ തമ്മിലടികള്‍ മൂലം കാര്യമായ വികസനപ്രവര്‍ത്തനങ്ങള്‍ക്കൊന്നും തുടക്കമിടാന്‍ കഴിയാതെയാണ് ഡോ. സെലിന്‍ റോയി ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തുനിന്നും പടിയിറങ്ങുന്നത്.

publive-image

പാലാ ടൗണ്‍ വാര്‍ഡായ 20-ാം വാര്‍ഡില്‍ നിന്നും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ബിജി ജോജോ കുടക്കച്ചിറയ്ക്കാണ് ചെയര്‍പേഴ്‌സണ്‍ പദവിയിലെ അടുത്ത ഊഴം.

കേരളാ കോണ്‍ഗ്രസ് (എം) പാലാ മണ്ഡലം സെക്രട്ടറി കൂടിയായ മുന്‍ കൗണ്‍സിലര്‍ ജോജോ കുടക്കച്ചിറയുടെ ഭാര്യയായ ബിജി ജോജോ പാലായിലെ സ്വകാര്യ സ്‌കൂളില്‍ അധ്യാപികയാണ്. കിരണ്‍ ജോജോ (ഖത്തര്‍), അലീനാ ജോജോ (വിദ്യാര്‍ത്ഥിനി) എന്നിവരാണ് മക്കള്‍.

കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പിലെ മുന്‍ ധാരണ പ്രകാരം നഗരസഭ ചെയര്‍പേഴ്‌സണ്‍ സ്ഥാനം വീതം വയ്ക്കുകയായിരുന്നു. നിലവില്‍ ഈ ഭരണ സമിതിയിലെ മൂന്നാമത്തെ ചെയര്‍പേഴ്സ്നായാണ്‌ ബിജി ജോജോ ചുമതലയേല്‍ക്കുന്നത്. ഇനിയും പാര്‍ട്ടിയിലെ മറ്റ്‌ വനിതാ കൌണ്‍സിലര്‍മാര്‍ക്ക് ചെയര്‍പേഴ്സണല്‍ സ്ഥാനത്തേക്ക് അവസരമുണ്ടെന്നാണ് ധാരണ.

ചെയര്‍പേഴ്‌സണ്‍ ഡോ. സെലിന്‍ റോയി രാജി വയ്ക്കുന്നതോടെ താല്‍ക്കാലിക ചുമതല വൈസ് ചെയര്‍മാന്‍ കുര്യാക്കോസ് പടവനായിരിക്കും. കഴിഞ്ഞ ഡിസംബര്‍ 5 നാണ് ഡോ. സെലിന്‍ റോയി പാലാ നഗരസഭയുടെ ചെയര്‍പേഴ്‌സണായി ചുമതലയേറ്റത്.

Advertisment