Advertisment

തെളിനീർ നിറഞ്ഞ നീന്തൽ കുളം കണ്ടപ്പോൾ പ്രമുഖ സിനിമാ താരം മിയയ്ക്ക് ചാടാൻ മോഹം. ഇപ്പോൾ വേണ്ട , പിന്നീടാകാമെന്ന് പാലാ നഗരസഭാ ചെയർപേഴ്സൺ ബിജി ജോജോ. കേട്ടു നിന്നവരിൽ ചിരിയും കയ്യടിയും

author-image
സുനില്‍ പാലാ
Updated On
New Update

ന്നലെ പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിലെ നീന്തൽകുളത്തിന്റെ ഉദ്ഘാടന ചടങ്ങിലായിരുന്നൂ രസകരമായ സംഭവങ്ങൾ .....

Advertisment

നീന്തൽകുള ഉദ്ഘാടന സമ്മേളനത്തിന് തിരി തെളിച്ച ശേഷമാണ് മിയയും, ഒളിമ്പ്യൻമാരായ ഷൈനി വിൽസണും, സെബാസ്റ്റ്യൻ സേവ്യറും മുനിസിപ്പൽ ഭരണകർത്താക്കളും ഉൾപ്പെട്ട വിശിഷ്ട വ്യക്തികൾ സ്റ്റേഡിയം കോംപ്ലക്സിലെ മൂന്നാം നിലയിലുള്ള നീന്തൽകുളം കാണാനെത്തിയത്. നിറഞ്ഞ കുളം കണ്ടപ്പോഴേ മിയയ്ക്ക് ആവേശം; വിശിഷ്ടാതിഥികൾക്ക് ആഹ്ലാദവും.

publive-image

"ഒരു സിനിമയിൽ പാട്ടുസീനിൽ കുളത്തിലേക്ക് ഡൈവ് ചെയ്യുന്നതും ' നീന്തുന്നതുമായ രംഗമുണ്ടായിരുന്നു. ഈ രംഗം ഡ്യൂപ്പിനെ വെച്ച് ചെയ്യാൻ താൽപ്പര്യമുണ്ടായിരുന്നില്ല. അതു കൊണ്ട് നീന്തൽ പഠിക്കാൻ വെള്ളിയേപ്പള്ളിയിലെ തോപ്പൻസ് സ്വിമ്മിംഗ് അക്കാദമിയിലെത്തി. അവിടുത്തെ തോമസ് സാർ മൂന്നു ദിവസം കൊണ്ട് നീന്തൽ പഠിപ്പിച്ചു തന്നു. പിന്നീട് സിനിമയിൽ സൂപ്പറായി നീന്തി അഭിനയിക്കുകയും ചെയ്തു" - മിയ പറഞ്ഞു. നീന്തൽ എന്ന് പറയുമ്പോൾ തന്നെ ചെറുപ്പം മുതലേ താൻ കേൾക്കുന്ന പേരാണ് "തോപ്പൻസ് " എന്നും മിയ കൂട്ടിച്ചേർത്തു.

publive-image

തനിക്ക് നീന്താൻ കഴിഞ്ഞില്ലെങ്കിലും കുളത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രദർശന നീന്തൽ മത്സരത്തിൽ പങ്കെടുക്കാനെത്തിയ വയോധികരായ റിട്ട. പ്രൊഫസർ സെബാസ്റ്റ്യൻ കദളിക്കാട്ടിൽ, റിട്ട. ബാങ്ക് ഉദ്യോഗസ്ഥൻ അലക്സ് മേനാമ്പറമ്പിൽ, റിട്ട. എസ്.ഐ. കുര്യാക്കോസ് മാത്യു എന്നിവരുൾപ്പെട്ട ടീമിനെ മിയ, മത്സരം തീരുവോളം കയ്യടിച്ച് പ്രോത്സാഹിപ്പിച്ച് നിന്നു.

നീല ജീൻസും, കറുത്ത ഷർട്ടുമണിഞ്ഞെത്തിയ മിയയെ കാണാൻ ഒട്ടേറെ ആരാധകരുമെത്തിയിരുന്നു.

പാലാ തോപ്പൻസ് സ്വിമ്മിംഗ് അക്കാദമിയാണ് നഗരസഭയുടെ നീന്തൽകുളം ഏറ്റെടുത്ത് നടത്തുന്നത്. ഇതിന്റെ ഉദ്ഘാടനമാണ് ഇന്നലെ നടന്നത്.

publive-image

കോട്ടയം ജില്ലാ അക്വാട്ടിക് അസോസിയേഷൻ പ്രസിഡന്റ് കൂടിയായ പാലാ നഗരസഭാ കൗൺസിലർ അഡ്വ. ബിനു പുളിക്കക്കണ്ടത്തിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ നഗരസഭാ ചെയർപേഴ്സൺ ബിജി ജോജോ കുടക്കച്ചിറ , ഒളിമ്പ്യന്മാരായ ഷൈനി വിൽസൺ, സെബാസ്റ്റ്യൻ സേവ്യർ, റിട്ട. എസ്.പി.ജി. ഉദ്യോഗസ്ഥനും, മുൻ ദേശീയ വാട്ടർ പോളോ താരവുമായ കെ. അലോഷ്യസ് ഏഴാച്ചേരി , ശ്രീകുമാർ കളരിക്കൽ, നീന്തൽ പരിശീലകരായ തോമസ് ടി.ജെ, ജോയി ജോസഫ്, മാത്യൂ ജോസഫ്, പാലാ നഗരസഭാ കൗൺസിലർമാരായ ലീനാ സണ്ണി, അഡ്വ. ബെറ്റി ഷാജു, ബിജു പാലൂപ്പടവിൽ, ജോർജ് കുട്ടി ചെറുവള്ളിൽ, സിബിൽ തോമസ്, ലിസ്യു ജോസ്, ലൂസി ജോസ്, കൊച്ചുറാണി അപ്രേം, തുടങ്ങിയവർ ആശംസകൾ നേർന്നു.

"നീന്തൽ പഠിക്കൂ , ജീവൻ രക്ഷിക്കൂ" എന്ന സന്ദേശവുമായി അടുത്ത ആഴ്ച മുതൽ പുത്തൻ നീന്തൽകുളത്തിൽ കുട്ടികൾക്ക് നീന്തൽ പരിശീലനം ആരംഭിക്കുമെന്ന് തോപ്പൻസ് സ്വിമ്മിംഗ് അക്കാദമി അധികൃതർ അറിയിച്ചു.

Advertisment