Advertisment

രോഗലക്ഷണങ്ങളില്‍ ഏറ്റവും കൂടുതല്‍ തൊണ്ടവേദന; തൊട്ടുപിന്നാലെ ചുമയും പനിയും; രോഗ ബാധിതരില്‍ കൂടുതലും പുരുഷന്മാര്‍; 70 ശതമാനത്തോളം രോഗികളും 11നും 40നും ഇടയില്‍ പ്രായമുള്ളവര്‍; കേരളത്തിലെ കൊവിഡ് വ്യാപനത്തെ കുറിച്ചുള്ള കണക്കുകള്‍ ഇങ്ങനെ

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

കൊച്ചി: കേരളത്തിലെ കോവിഡ് വ്യാപനത്തെ കുറിച്ചുള്ള കണക്കുകൾ പുറത്ത്. ആദ്യത്തെ 500 രോഗികളിൽ നടത്തിയ പഠനത്തിൽ കോവിഡ് ബാധിതരിൽ കൂടുതൽ പുരുഷന്മാരാണെന്നും പതിനൊന്നിനും നാൽപ്പതിനും ഇടയിൽ പ്രായമുള്ളവരാണ് 70 ശതമാനത്തോളം രോ​ഗികളെന്നും കണ്ടെത്തി. രോഗലക്ഷണങ്ങളിൽ ഏറ്റവും കൂടുതൽ കണ്ടത് തൊണ്ട വേദനയാണ്. തൊട്ടുപിന്നാലെ ചുമയും പിന്നെ പനിയും രോ​ഗികളിൽ കൂടുതലായി കണ്ട ലക്ഷണങ്ങളാണ്.

Advertisment

publive-image

42 ശതമാനത്തോളം പേർ ഒരു രോഗലക്ഷണവും ഇല്ലാത്തവരും 58 ശതമാനം ആൾക്കാർ രോഗലക്ഷണം ഉള്ളവരും ആയിരുന്നെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. അതേസമയം ഏകദേശം .6ശതമാനം രോ​ഗികൾ മാത്രമാണ് വളരെ ​ഗുരുതരമായിട്ടുള്ള രോഗം പ്രകടിപ്പിച്ചത്. മരണ നിരക്കും .6 ശതമാനത്തോളം മാത്രമാണ്. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കേരള ഘടകം ഭാരവാഹിയായ ഡോ. സുൾഫി നൂഹ് കേരളത്തിൻറ ഡാറ്റ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.

പോസ്റ്റിന്റെ പൂർണരൂപം

അങ്ങനെ കേരളത്തിൻറ ഡാറ്റയും പുറത്ത്❗

==========================

കോവിഡ്19 പൊട്ടിപ്പുറപ്പെട്ട ആദ്യ നാളുകൾ മുതൽ ഐഎംഎ ആവശ്യപ്പെട്ടുവന്നതാണ് കേരളത്തിലെ രോഗവ്യാപനത്തിനെ കുറിച്ചുള്ള കണക്കുകൾ പുറത്തുവിടണമെന്നും അതിന്റെ വിശകലനത്തിലൂടെ യുദ്ധ തന്ത്രങ്ങൾ മാറ്റി പണിയണമെന്നും .

കണക്കുകൾ ഇങ്ങനെ

1.പുരുഷന്മാരിൽ കൂടുതൽ ഏതാണ്ട് 73%

2.70 ശതമാനത്തോളം രോഗികളും പതിനൊന്നിനും നാൽപ്പതിനും ഇടയിൽ ഉള്ളവർ

3.മരണ നിരക്ക് വെറും .6 ശതമാനത്തിന് ചുറ്റുവട്ടം

4.രോഗലക്ഷണങ്ങളിൽ ഏറ്റവും കൂടുതൽ കണ്ടത് തൊണ്ട വേദനയാണ് തൊട്ടുപിന്നാലെ ചുമയും പിന്നെ പനിയും

5.ശരീരവേദന തലവേദന എന്നിവയും 10 ശതമാനത്തിന് അടുപ്പിച്ച് രോഗികളിൽ കണ്ടു

6.മണം തിരിച്ചറിയാൻ പറ്റാത്ത അവസ്ഥ ഛർദ്ദി തുടങ്ങിയവ താരതമ്യേന കുറഞ്ഞ തോതിൽ കാണുന്ന രോഗലക്ഷണങ്ങൾ ആയിരുന്നു.

7.42 ശതമാനത്തോളം പേർ ഒരു രോഗലക്ഷണവും ഇല്ലാത്തവരും 58 ശതമാനം ആൾക്കാർ രോഗലക്ഷണം ഉള്ളവരും ആയിരുന്നു.

8.കാറ്റഗറി സി അതായത് ഗുരുതരമായ രോഗലക്ഷണം ഉള്ളവർ 4 ശതമാനത്തിന് ചുറ്റുവട്ടം

9.രോഗലക്ഷണം ഉള്ളവരിൽ കൂടുതൽ നാൾ പോസിറ്റീവായി കണ്ടപ്പോൾ രോഗലക്ഷണം ഇല്ലാത്തവരിൽ ആർ ടി പി സി ആർ കുറച്ചുനാൾ മാത്രമാണ് പോസിറ്റിവിറ്റി കാണിച്ചത്.

10.ഏതാണ്ട് .6ശതമാനം മാത്രമാണ് വളരെ സീരിയസ് ആയിട്ടുള്ള വളരെ കടുത്ത രോഗം പ്രകടിപ്പിച്ചത്.

11.രോഗ ലക്ഷണം ഉള്ള ആൾക്കാർ സ്വാഭാവികമായും കൂടുതൽ നാൾ ആശുപത്രിയിൽ നിൽക്കേണ്ടി വന്നു

12.17 ശതമാനത്തോളം ആൾക്കാർക്ക് മറ്റ് രോഗങ്ങൾ , ഡയബറ്റിസ് പ്രഷർ മുതലായവ ഉണ്ടായിരുന്നു

13.ഏറ്റവും കൂടുതൽ പേർക്ക് ഉണ്ടായിരുന്നത് ഡയബറ്റിസ് രക്താതിസമ്മർദ്ദം എന്നിവയാണ്.

14.രോഗലക്ഷണം കണ്ടതുമുതൽ ചികിത്സ ആരംഭിക്കാൻ എടുത്ത സമയദൈർഘ്യം 3 ദിവസത്തിൽ താഴെയാണ്.

15.ആർ ടി പി സി ആർ നെഗറ്റീവ് ആകുവാൻ എടുത്ത് ഏതാണ്ട് 13 ദിവസവും ആശുപത്രിയിൽ കിടക്കേണ്ടി വന്നത് 14 ദിവസവും എന്ന് കണ്ടെത്തി.

16.ഐ സി യു അഡ്മിഷൻ ഒരു ശതമാനം രോഗികളിലും ഓക്സിജൻ തെറാപ്പി ഒരു ശതമാനം രോഗികളിലും വെൻറിലേറ്റർ ദശാംശം 5 ശതമാനം രോഗികളിലും വേണ്ടിവന്നു

പഠനങ്ങൾ ഇനിയും ധാരാളം വേണം.

ഇത് ആദ്യത്തെ 500 രോഗികളിൽ നടത്തിയ പഠനം .കേസുകളുടെ എണ്ണം മൊത്തം ഏതാണ്ട് ആറായിരത്തിൽ എത്തിയിട്ടുണ്ട്.

പഠനം തുടരണം

ഇത്തരം ഡേറ്റകൾ പബ്ലിഷ് ചെയ്യുകയും അത് രാജ്യാന്തര ജേർണലുകളിൽ പ്രസിദ്ധീകരിക്കുകയും അത്തരം പ്രസിദ്ധീകരണങ്ങൾ ആധുനികവൈദ്യശാസ്ത്രംവേദികളിൽ ചർച്ച ചെയ്യപ്പെടുകയും വേണം. അങ്ങനെ വേണം ആരോഗ്യ മേഖലയിലെ മോഡൽ വീണ്ടും വീണ്ടും പ്രസക്തംമാകാനുള്ളത്.

ഡോ സുൽഫി നൂഹു

covid 19 corona virus facebook post dr sulphi nooh
Advertisment