Advertisment

സോണിയ ഗാന്ധിയെ ഇഡി ചോദ്യം ചെയ്യല്‍ തുടരുന്നു; കനത്ത പ്രതിഷേധത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

New Update

publive-image

Advertisment

ചോദ്യം ചെയ്യലിനായി സോണിയാഗാന്ധി ഇ ഡി ഓഫീസിലെത്തി. രാഹുലും പ്രിയങ്കയും വാഹനത്തില്‍ സോണിയയെ അനുഗമിച്ചിരുന്നു. ഡീഷനല്‍ ഡയറക്ടര്‍ ഉള്‍പ്പെടെ അഞ്ചു വനിത ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സംഘമാണ് സോണിയയെ ചോദ്യം ചെയ്യുകയെന്നാണ് വിവരം. ചോദ്യം ചെയ്യലിനിടയില്‍ സോണിയയ്ക്ക് ക്ഷീണം അനുഭവപ്പെട്ടാല്‍ വിശ്രമിക്കാന്‍ അനുവദിക്കുമെന്ന് ഇഡി അറിയിച്ചു.

ഐ ഐ സി സി ആസ്ഥാനത്ത് പൊലീസ് പ്രഖ്യാപിച്ചനിരോധനാജ്ഞ ലംഘിച്ചുകൊണ്ട് നിരവധി പ്രവര്‍ത്തകരാണ് അവിടെ തടിച്ച് കൂടിയത്് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് എ ഐ സി സി ആസ്ഥാനത്തേക്ക് പ്രവേശനം നിരോധിച്ചിട്ടുണ്ട്. ഐ ഐ സിസി ആസ്ഥാനത്തും പരിസരത്തും ബാരിക്കേഡുകള്‍ വച്ച്‌പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട് . പ്രവര്‍ത്തകരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കിയതോടെ സംഘര്‍ഷാവസ്ഥ ഉടലെടുത്തു.

ഐ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് അധീര്‍ രജ്ഞന്‍ ചൗധരി, ശശി തരൂര്‍ എം പി തുടങ്ങിയവര്‍ ഇ ഡി ആസ്ഥാനത്തെത്തിയിട്ടുണ്ട്. ചോദ്യം ചെയ്യലനെതിരെ പാര്‍ലമെന്റില്‍ കോണ്‍ഗ്രസ് പ്രതിഷേധം ശക്തമാക്കി. കോണ്‍ഗ്രസ് എം പിമാര്‍ ഈ വിഷയത്തില്‍ അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കിയിട്ടുണ്ട്. സോണിയാ ഗാന്ധിയെ ഇ ഡി ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട രാജ്യവ്യാപക പ്രതിഷേധത്തിനാണ് കോണ്‍ഗ്രസ് ആഹ്വാനം ചെയ്തിട്ടുള്ളത്.

Advertisment