Advertisment

ഗവര്‍ണറുമായി ഏറ്റുമുട്ടലിനില്ല; കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കുമെന്ന് ഇ പി ജയരാജന്‍

author-image
പൊളിറ്റിക്കല്‍ ഡസ്ക്
Updated On
New Update

ഓര്‍ഡിനന്‍സ് വിഷയത്തില്‍ ഗവര്‍ണറുമായി ഏറ്റുമുട്ടലിന് ഇല്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. ലോകായുക്ത ഓര്‍ഡിനന്‍സ് അടക്കം 11 ഓര്‍ഡിനന്‍സുകള്‍ അസാധുവായതുകൊണ്ട് സംസ്ഥാനത്ത് ഭരണ സ്തംഭനാവസ്ഥയില്ല. സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് ജനങ്ങള്‍ക്ക് വേണ്ടിയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ഗവര്‍ണറെ കാര്യങ്ങള്‍ പറഞ്ഞ ബോധ്യപ്പെടുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. പ്രശ്നങ്ങളുണ്ടെങ്കില്‍ അത് പറഞ്ഞുതീര്‍ക്കും. ഏത് അസാധാരണ സാഹചര്യവും സാധാരണ സാഹചര്യമായി മാറുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം എകെജി സെന്റര്‍ ആക്രമണത്തിന് പിന്നില്‍ സമര്‍ത്ഥരായ കുറ്റവാളികളാണ്. അവരെ പിടികൂടാന്‍ സമയമെടുക്കുമെന്നും ഇ പി ജയരാജന്‍് പറഞ്ഞു.

സ്ഥിരമായി ഒരു കാര്യം തന്നെ ചോദിച്ചാല്‍ ചോദ്യത്തിന് നിലവാരമില്ലാതാകുമെന്നും ഇ പി ജയരാജന്‍ പ്രതികരിച്ചു. കോഴിക്കോട് മേയര്‍ സംഘപരിവാറിന്റെ പരിപാടിയില്‍ പങ്കെടുത്തത് സംബന്ധിച്ച് ജില്ലാ കമ്മിറ്റി പരിശോധിക്കും. നടപടി എടുക്കണോ എന്ന കാര്യം ജില്ലാ നേതൃത്വമാണ് തീരുമാനിക്കുക. സംസ്ഥാന പാര്‍ട്ടി ഇക്കാര്യത്തില്‍ വേണ്ട നിര്‍ദ്ദേശം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisment