Advertisment

സ്വാതന്ത്ര്യദിനം തട്ടിയെടുക്കാന്‍ ശ്രമിക്കുന്നു, ഏതെങ്കിലും ആര്‍ എസ് എസുകാരന്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത് ജയിലിലായിട്ടുണ്ടോ ? ഗണവേഷം ബ്രിട്ടീഷ് കള്‍ച്ചറിന്റെ ഭാഗമെന്ന് ഇ പി ജയരാജന്‍

author-image
പൊളിറ്റിക്കല്‍ ഡസ്ക്
Updated On
New Update

publive-image

തിരുവനന്തപുരം: സ്വാതന്ത്ര്യത്തിനായി ഒരു സമരത്തില്‍ പോലും പങ്കെടുക്കാത്ത ആര്‍.എസ്.എസുകാര്‍ ഇപ്പോള്‍ സ്വാതന്ത്ര്യദിനം തട്ടിയെടുക്കാന്‍ ശ്രമിക്കുകയാണെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍ പറഞ്ഞു. 75ാം സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച്‌ പേട്ട രാജേന്ദ്രന്‍ മൈതാനിയില്‍ സി.പി.എമ്മും സി.പി.ഐയും സംയുക്തമായി സംഘടിപ്പിച്ച റാലിയും പൊതുയോഗവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഏതെങ്കിലും ആര്‍.എസ്.എസുകാരന്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത് ജയിലിലായിട്ടുണ്ടോയെന്നും ആര്‍ക്കെങ്കിലും ബ്രിട്ടീഷ് പട്ടാളത്തിന്റെ ചവിട്ടേല്‍ക്കേണ്ടി വന്നിട്ടുണ്ടോയെന്നും സമരചരിത്രം പരിശോധിച്ചാല്‍ മനസിലാകും. ഗ്രാമങ്ങളില്‍ ഭൂപ്രഭുക്കന്മാരുടെയും നാടുവാഴികളുടെയും കാവലാളായിരുന്ന ആര്‍.എസ്.എസുകാര്‍ എന്നും ബ്രിട്ടീഷുകാര്‍ക്കൊപ്പമായിരുന്നു. ആര്‍.എസ്.എസിന്റെ ഗണവേഷം ബ്രിട്ടീഷ് കള്‍ച്ചറിന്റെ ഭാഗമായി രൂപപ്പെട്ടതാണ്.

ഇന്ത്യന്‍ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തെ ഒറ്റുകൊടുക്കാന്‍ പ്രവര്‍ത്തിച്ചത്തിന്റെ ഭാഗമായി ബ്രിട്ടീഷുകാര്‍ ഉണ്ടാക്കിയതാണ് ആര്‍.എസ്.എസെന്നും ഇ.പി. ജയരാജന്‍ പറഞ്ഞു. സി.പി.എം നേതാവ് എസ്. പുഷ്പലത അദ്ധ്യക്ഷയായി. കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ, കെ. ശ്രീകുമാര്‍, സി. ലെനിന്‍, ആനാവൂര്‍ നാഗപ്പന്‍, എസ്.പി. ദീപക്, സുന്ദര്‍, കൗണ്‍സിലര്‍ സുജാദേവി, സി.പി.ഐ നേതാവ് വി.പി. ഉണ്ണിക്കൃഷ്ണന്‍,രാഖി രവികുമാര്‍, ഹരികുമാര്‍ എന്നിവര്‍ സംസാരിച്ചു.

Advertisment