Advertisment

സരിത്ത് പിടിയിലായതിന് പിന്നാലെ സംഘികൾക്ക് ചങ്കിടിപ്പാണ്; എന്തിനാണ് ബിജെപിക്കാരെ നിങ്ങൾ ഇത്ര ആവലാതിപ്പെടുന്നത്?സ്വപ്നയ്ക്കും സരിത്തിനും നിങ്ങളുമായുള്ള ബന്ധം എന്താണ്?; ഒരു പ്രമുഖ ബിജെപി നേതാവ് കേസ് അന്വേഷിക്കുന്ന കസ്റ്റംസ് ഉദ്യോഗസ്ഥനെ ഫോണിൽ ബന്ധപ്പെട്ടതിന് വ്യക്തമായ തെളിവുണ്ട്; ബിജെപി നേതാവ് എത്ര കമ്മീഷൻ പറ്റിയെന്ന് ജനം അറിയണമെന്ന് ജനാധിപത്യ കേരള യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ്

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

കൊച്ചി: തിരുവനന്തപുരം വിമാനത്താവളത്തിലൂടെ നടത്തിയ സ്വർണക്കള്ളക്കടത്ത് കേസിൽ ബിജെപി നേതാവിന്റെ വിവരങ്ങൾ പുറത്തു വിടുമെന്ന് ജനാധിപത്യ കേരള യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് ഗീവർ പുതുപ്പറമ്പിൽ. സ്വർണ്ണക്കടത്തിൽ ബിജെപി നേതാവ് എത്ര കമ്മീഷൻ പറ്റിയെന്ന് ജനം അറിയണമെന്നും കൂടുതൽ വിവരങ്ങൾ പിന്നാലെ അറിയിക്കുമെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അവകാശപ്പെട്ടു.

Advertisment

publive-image

ഫേസ്ബുക്ക് പോസ്റ്റിൽ നിന്ന്:

തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം വഴിയുള്ള സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി സരിത്ത് പിടിയിലായതിന് പിന്നാലെ സംഘികൾക്ക് ചങ്കിടിപ്പാണ്. എന്തിനാണ് ബിജെപിക്കാരെ നിങ്ങൾ ഇത്ര ആവലാതിപ്പെടുന്നത്?

സ്വപ്നയ്ക്കും സരിത്തിനും നിങ്ങളുമായുള്ള ബന്ധം എന്താണ്? സരിത്ത് പിടിയിലായതിന് പിന്നാലെ ഒരു പ്രമുഖ ബിജെപി നേതാവ്, കേസ് അന്വേഷിക്കുന്ന കസ്റ്റംസ് ഉദ്യോഗസ്ഥനെ ഫോണിൽ ബന്ധപ്പെട്ടതിന് വ്യക്തമായ തെളിവുണ്ട്.

കസ്റ്റംസ് ഉദ്യോഗസ്ഥൻ അനീഷ് രാജൻ, കസ്റ്റംസ് കമ്മിഷണർക്ക് കൈമാറിയ ശബ്ദരേഖ പുറത്തുവിടണം. കേരളം അറിയട്ടെ ബിജെപിയുടെ തനിനിറം. സ്വർണ്ണക്കടത്തിൽ ബിജെപി നേതാവ് എത്ര കമ്മീഷൻ പറ്റിയെന്ന് ജനം അറിയട്ടെ.

latest news gold smuggling all news facebook post
Advertisment