Advertisment

ഗുജറാത്ത് മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍ വിജയം; ആറ് മുനിസിപ്പല്‍ കോര്‍പ്പറേഷനുകളും തൂത്തുവാരി; കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞു

New Update

publive-image

Advertisment

അഹമ്മദാബാദ്: ഗുജറാത്ത് മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍ വിജയം. ആറ് മുനിസിപ്പല്‍ കോര്‍പ്പറേഷനുകളും ബിജെപി ഇത്തവണയും തൂത്തുവാരി. അഹമ്മദാബാദ്, ഭാവനഗര്‍, ജംനഗര്‍, രാജ്കോട്ട്, സൂറത്ത്, വഡോദര എന്നീ മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലേക്ക് ഞായറാഴ്ചയാണ് തിരഞ്ഞെടുപ്പ് നടന്നത്. എല്ലായിടത്തും ബിജെപി വന്‍ഭൂരിപക്ഷത്തോടെ അധികാരം നിലനിര്‍ത്തി.

സൂറത്തില്‍ കോണ്‍ഗ്രസ് വന്‍തിരിച്ചടിയാണ് നേരിട്ടത്. കഴിഞ്ഞ തവണ 36 സീറ്റുകളില്‍ ജയിച്ചിരുന്ന സൂറത്തില്‍ ഇത്തവണ വട്ടപൂജ്യമാണ് കോണ്‍ഗ്രസിന്. ആം ആദ്മി പാര്‍ട്ടി 27 സീറ്റുകള്‍ പിടിച്ചു. 576 സീറ്റുകളില്‍ ബിജെപിക്ക് 474 ഉം കോണ്‍ഗ്രസിന് 51 ഉം സീറ്റുകളിലാണ് ജയിച്ചത്. 20 സീറ്റുകളിലെ ഫലം പുറത്ത് വരാനുണ്ട്.

അഹമ്മദാബാദില്‍ നാല് സീറ്റുകളില്‍ അസദുദ്ദീന്‍ ഒവൈസിയുടെ എ.ഐ.എം.ഐ.എമ്മിന് വിജയിക്കാനായി.

Advertisment