നാട്ടിലുള്ള ഗള്‍ഫുകാരുടെ ഭാര്യമാര്‍ ഒതുങ്ങിയപ്പോള്‍ തുടങ്ങി ഗള്‍ഫിലച്ചിമാര്‍ ഉണ്ടാക്കുന്ന പൊല്ലാപ്പുകള്‍ ? ഒരാള്‍ സ്വയമേ ചാടി മരിച്ചു, മറ്റേയാള്‍ കാരണം ഒരു മരണം, 3 അനാഥത്വം ? പിന്നെ ഗള്‍ഫിലെ കുടുംബക്കോടതി വക്കീലന്മാര്‍ തടിച്ചുകൊഴുക്കുന്ന കഥകളും !!

ദാസനും വിജയനും
Wednesday, April 11, 2018

43 കാരിയായ മലയാളി നഴ്സ് സുജ സിങ്ങ് ദുബായില്‍ കെട്ടിടത്തിൽ നിന്നും ചാടി സ്വയം ജീവൻ എടുത്തു . സാധാരണയായി ഉയരത്തിലുള്ള കെട്ടിടങ്ങൾക്ക് മേലെ നിലയിൽ താമസിക്കുന്നവരിൽ കണ്ടുവരുന്ന ഒരു രോഗമാണ് സൂയിസൈഡോ മാനിയ .

ഞാൻ പോയി ഭക്ഷണം കഴിച്ചു വരാം , ഞാൻ പോയി കുളിച്ചിട്ടു വരാം , കുട്ടിയെ ഉറക്കിയിട്ടു വരാം എന്നൊക്കെ പറയുന്നത് പോലെ’ഞാൻ പോയി മരിച്ചിട്ട് വരാം ‘ എന്നുള്ള ഒരു ചിന്താഗതി ഉപബോധ മനസ്സിൽ വരുന്നതിന്റെ ഭാഗമായാണ് മിക്കവാറും സ്ത്രീകൾ കെട്ടിടത്തിൽ നിന്നും ചാടുന്നതും മരിക്കുന്നതും ഒക്കെ .

സുജ സിങ്ങ് എന്ന് കേട്ടപ്പോൾ തന്നെ ഒരു അഭംഗി മനസ്സിൽ വരാതെയില്ല . കുട്ടപ്പൻ സേട്ട് എന്നൊക്കെ പറയുന്നതുപോലെയുള്ള ഒരു പേര്.

കൊല്ലത്തുകാരി ഉത്തരേന്ത്യക്കാരനെ പ്രണയിച്ചുകെട്ടിയപ്പോൾ കിട്ടിയ വാലായിരുന്നു സിങ്ങ് എന്നുള്ളത് . വിവാഹ ശേഷം മൂന്ന് മക്കൾ ആയെങ്കിലും സുജ ഒരു പ്രണയിനിയായിരുന്നു . ആദ്യമൊക്കെ കുറെ ഉപദേശിച്ചും കൗൺസിലിംഗ് ചെയ്തും ഒക്കെ നോക്കിയെങ്കിലും ഫലമുണ്ടായില്ലത്രേ .

ദിനേനെ വ്യത്യസ്തമായ ചങ്ങാത്തങ്ങളും അതിനപ്പുറമൊക്കെ നടന്നപ്പോൾ ഭർത്താവ് മാനസികമായി അകന്നു . മക്കൾ വളരുന്നത് മനസിലാക്കുവാൻ സുജക്കായില്ല എന്നതാണ് അവരുടെ ജീവിതത്തിലെ ഏറ്റവും പരാജയം .

അവസാനം അവരുടെ ജീവനറ്റ ശരീരം ഞങ്ങൾക്ക് വേണ്ട അല്ലെങ്കിൽ ഞങ്ങൾക്ക് കാണേണ്ട എന്ന് മക്കൾ ആണയിട്ട് പറയണമെങ്കിൽ ഇക്കഴിഞ്ഞ സുവർണ്ണ കാലഘട്ടങ്ങളിൽ അവരുടെ ‘അമ്മ’ എന്തൊക്കെ കാണിച്ചുകൂട്ടിയിട്ടുണ്ടാകാം എന്ന് ഊഹിക്കാവുന്നതേയുള്ളൂ.

മരണം എല്ലാത്തിന്റെയും അവസാന വാക്കാണ്‌. അത് സ്വയം ഏറ്റുവാങ്ങിയ സഹോദരിയ്ക്ക് ആദരാഞ്ജലികള്‍ ….., നിന്നെയിനി പഴിയ്ക്കാനില്ല !

സാധാരണയായി ഗൾഫിൽ ഭർത്താക്കന്മാരുള്ള നാട്ടിലെ സ്ത്രീകളിലായിരുന്നു ഏവരുടെയും കഴുകൻ കണ്ണുകൾ പെട്ടെന്ന് പതിക്കാറ് .

ഇന്നിപ്പോൾ അവരൊക്കെ വളരെ അടങ്ങി ഒതുങ്ങി അച്ചടക്കത്തോടെ ഭക്തിയൊക്കെയായി ആരെക്കൊണ്ടും മോശം പറയിക്കാതെ ജീവിതം തള്ളി നീക്കുമ്പോൾ ദിവസവും ഭർത്താവുമായി കിടന്നുറങ്ങുന്ന സ്ത്രീകളാണ് കൂടുതലും അപഥസഞ്ചാരികളായി മാറുന്നത് .

അവരെ വലയിൽ വീഴ്ത്തുവാനാണ് എളുപ്പം എന്നാണ് ഹണ്ടിങ് വിദഗ്ദന്മാരുടെ കണ്ടുപിടുത്തം . പ്രത്യേകിച്ച് ഗൾഫിലുള്ള കുടുംബങ്ങളിൽ പതിവായി വേലി ചാട്ടങ്ങളും മതിൽ ചാട്ടങ്ങളും കണ്ടുവരുന്നു .

മക്കൾക്ക് വേണ്ടി മാത്രം ജീവിക്കുന്ന ആയിരക്കണക്കിന് കുടുംബങ്ങളാണ് ജീവിതം തള്ളി നീക്കുന്നത് .

അച്ഛനും അമ്മയും വർഷങ്ങളോളം പരസ്പരം മിണ്ടാതെ മക്കളിലൂടെ മാത്രം കമ്മ്യുണിക്കേഷൻ നടത്തുന്ന അനേകം കുടുംബങ്ങൾ . അച്ഛൻ അബുദാബിയിലും ‘അമ്മ ദുബായിലുമായി ജീവിക്കുന്ന അല്ലെങ്കിൽ ‘അമ്മ ഷാർജയിലും അച്ഛൻ ദുബായിലും ജീവിക്കുന്ന ഒട്ടനവധി കുടുംബങ്ങൾ .

എന്തിനധികം ഒരേ കെട്ടിടത്തിൽ രണ്ടു അപ്പാർട്ടുമെന്റുകളിലായി ജീവിക്കുന്നവർ . ഇവരൊക്കെ നാട്ടിൽ പോകുമ്പോൾ മാത്രം ഒന്നിക്കുന്നു . കുടുംബക്കാരുടെയും സമൂഹത്തിന്റെയും കണ്ണിൽ പൊടിയിടാൻ മാത്രം . ഇതൊക്കെ ഗള്‍ഫിലെ പതിവ് കാഴ്ചകള്‍ !!

സ്ത്രീകൾക്ക് അർഹിക്കുന്നതിനേക്കാൾ ശമ്പളത്തിൽ ജോലി ലഭിക്കുകയും കെട്ടിയോൻ ഏഴാംകൂലി ആകുകയും ചെയ്യുമ്പോഴാണ് ഏറെയും അപഥസഞ്ചാരം ആരംഭിക്കുന്നത്.

ചെറിയ അസ്വാരസ്യങ്ങൾ തുടങ്ങുമ്പോൾ തന്നെ സോഷ്യൽ മീഡിയയിലെ സ്റ്റാറ്റസ് കോമ്പ്ലിക്കേറ്റഡ് എന്നിട്ടാൽ പിന്നെ ആയിരക്കണക്കിന് ചെറുപ്പക്കാരാണ് ഒരു ഐഡിക്ക് പിന്നാലെ പരക്കം പായുന്നത് .

അതിൽ നല്ല കാറും സൗകര്യവും അത്യവശ്യം ക്രെഡിറ്റ് കാർഡുകളിൽ പണം ഉള്ളവന് അവളെ കൊണ്ടുനടക്കാം . മുപ്പത് കഴിഞ്ഞ ഏതൊരു സ്ത്രീക്കും ആവശ്യം മുപ്പതിൽ താഴെയുള്ള യോയോ ചെറുപ്പക്കാരനെയാണ് . പശുവിന്റെ കടിയും മാറ്റാം കാക്കയുടെ വിശപ്പും മാറ്റാം .

രണ്ടു നല്ല തറവാട്ടുകാർ തമ്മിൽ പരസ്പരം പറഞ്ഞുറപ്പിച്ച കല്യാണങ്ങളാണ് ഗൾഫിന്റെയും പണത്തിന്റെയും അഹങ്കാരങ്ങളിൽ തട്ടി ഇല്ലാതാകുന്നത് . ദുബായിൽ കുടുംബകോടതിയുടെ വക്കീലന്മാർ അവരാവരുടെ പ്രതിഫലം മൂന്നോ നാലോ ഇരട്ടിയാക്കിയതിന് കാരണവും വിവാഹമോചനക്കേസുകളുടെ ബാഹുല്യം തന്നെ .

മിക്കവാറും കേസുകളിൽ ഭാര്യമാരാണ് മുൻകൈ എടുത്തുകൊണ്ട് കേസിലേക്ക് നീങ്ങുന്നത് . കിടപ്പറയിലെ പൊരുത്തക്കേടുകളും ഇക്കാര്യത്തിൽ മറ്റൊരു കാരണമായേക്കാം .

മിക്കവാറും ആണുങ്ങൾ യൂട്യുബിലും വാട്സാപ്പിലും വരുന്ന വീഡിയോകൾ കണ്ട് സംതൃപ്തി അടയുമ്പോൾ പെണ്ണുങ്ങൾ മറ്റു മാർഗങ്ങൾ അന്വേഷിച്ചുപോകുന്നു .

ഈയിടെ ഖത്തറിൽ നിന്നും നാട്ടിലേക്ക് കിട്ടിയ ക്വട്ടേഷന്‍റെ സ്ഥിതിയും വ്യത്യസ്തമല്ല . ഡ്രൈവറായി ജോലി ചെയ്തിരുന്ന ഒരു സുമുഖൻ ആലപ്പുഴക്കാരി നസ്റാണി പെണ്ണിന്റെ സൗന്ദര്യത്തിലും ഡാൻസുകാരിയാത്തതുകൊണ്ട് അംഗലാവണ്യത്തിലും മയങ്ങി അവളെ മതം മാറ്റി കല്യാണം കഴിച്ചു .

നൃത്തം പഠിപ്പിച്ചു സ്വരൂപിച്ച പണം കൊണ്ട് സാമ്രാജ്യങ്ങൾ കെട്ടിയുയർത്തി . ജിംനേഷ്യവും കൂടെ കുറെ ഗുണ്ടകളെയും തീറ്റിപ്പോറ്റി . അതിന്നിടയിൽ 26 വയസ്സുള്ള ഒരു റേഡിയോ ജോക്കിയെ പരിചയപ്പെട്ട ഡാൻസുകാരി പിന്നീടുള്ള തന്റെ ഇൻവെസ്റ്മെന്റ്‌സുകൾ എല്ലാം അവനിലേക്ക്‌ മാറ്റി.

അവനു നന്നേ ചെറുപ്പമുള്ള ഭാര്യയും ഒരു കുഞ്ഞും അടുത്ത കുഞ്ഞ് ഗര്‍ഭത്തിലും ഉണ്ടല്ലോ എന്ന ചോദ്യത്തിന് അവരുടെ ഉത്തരം അത് എന്‍റെ പ്രശ്നമല്ല എന്നായിരുന്നുവത്രെ.

എന്നിട്ടിപ്പോ എന്തായി ? ലോകം അറിഞ്ഞു ! ആകെ നാറി ? ഒരു ചെറുപ്പക്കാരിയും രണ്ടു കുഞ്ഞുങ്ങളും അനാഥരായി. ഒരു ചെറുപ്പക്കാരന് ജീവനും പോയി . എല്ലാത്തിനും തുടക്കം എവിടെനിന്നാണ് എന്ന് മനസിലായി കാണുമല്ലോ, പെണ്ണൊരുമ്പട്ടാല്‍ ..?

ഗൾഫിലെ റേഡിയോക്കാരുടെ ഒരു പൊതുവായ ധാരണ എന്താണെന്ന് വെച്ചാൽ ഭൂമിയുടെ അച്ചുതണ്ട് തിരിക്കുന്നത് അവരാണ് എന്നാണ് .

അവരെങ്ങാനും ഈ പണി നിർത്തിയാൽ ഭൂമി നിലച്ചുപോകും എന്നൊക്കെയുള്ള മിഥ്യയായ ധാരണയിലൂടെ ജീവിതം നയിക്കുന്ന ഈ ജോക്കികൾ , അവർക്ക് കിട്ടുന്ന തുച്ഛമായ ശമ്പളം അവരുടെ ജീവിത ശൈലിക്ക് മതിയാകാതെ വരുമ്പോൾ അവരെ ആരാധിക്കുന്ന ഏതെങ്കിലും കൊച്ചമ്മയുടെ അല്ലെങ്കിൽ ചേച്ചിമാരുടെ അല്ലെങ്കിൽ താത്തമാരുടെ പിന്നാലെ കൂടും .

പിന്നെ പലതരത്തിലുള്ള സെന്റിമെന്റ്സുകൾ ഇറക്കിവിട്ടുകൊണ്ട് പരമാവധി ഊറ്റൽ ആരംഭിക്കും . സംസാരിച്ചുകൊണ്ട് ഒരാളിനെ വീഴ്ത്തുവാൻ അവരെ കഴിഞ്ഞിട്ടേ വേറെ രാഷ്ട്രീയക്കാർ വരെ ഉള്ളൂ .

ഇല്ലാത്ത പെങ്ങളുടെ കല്യാണം , അമ്മക്ക് ക്യാൻസർ , അച്ഛന്റെ ജപ്തി എന്നൊക്കെ പറഞ്ഞുകൊണ്ട് ഈ പാവപ്പെട്ട പെണ്ണുങ്ങളെ പറ്റിച്ചാണ് മിക്കവാറും റേഡിയോ ജോക്കികൾ ജീവിച്ചുപോകുന്നത് . എല്ലാവരും അങ്ങനെ ആണെന്ന് പറയുന്നുമില്ല .

മിക്കവാറും പേരും ലിവിങ്ങ് ടുഗതർ സംസ്കാരം കടമെടുത്താണ് ഇപ്പോൾ ജീവിക്കുന്നത് . അല്ലെങ്കിൽ ജീവിച്ചിരുന്നത് . അങ്ങനെ പോകുന്നതിനിടയിൽ കിട്ടിയ പണിയാണ് ഇപ്പോൾ നടന്ന റേഡിയോ ജോക്കിയുടെ ഖത്തർ ക്വട്ടേഷൻ .

അമ്മയുടെ അപഥസഞ്ചാരം നിയന്ത്രണം വിട്ടപ്പോൾ മകൻ അമ്മയെ കൊലപ്പെടുത്തി സ്വന്തം കാറോടിച്ചു ട്രക്കിന്റെ മുന്നിലേക്ക് ഒട്ടിച്ചുകയറ്റി സ്വയം മരിച്ച സംഭവം കൊട്ടിയത്തുകാർ മറന്നുകാണില്ല .

അമ്മയുടെ സൗന്ദര്യം കൂട്ടിയതുകൊണ്ട് മറ്റുള്ള കൂട്ടുകാർ അമ്മയെ കുറിച്ച് രഹസ്യമായി സംസാരിക്കുന്നത് മനസിലാക്കിയ ഒരു പയ്യൻ അമ്മയുടെ മുഖത്ത് ആസിഡ് ഒഴിച്ച് സ്വയം ജീവനെടുത്ത കഥ കോയമ്പത്തൂരുകാർക്കറിയാം .

പതിനഞ്ചും പതിനാറും വയസ്സുള്ള ആൺകുട്ടികൾ മയക്കുമരുന്നിലേക്കും മദ്യത്തിലേക്കും വഴിമാറുന്നതിന്റെ കാരണങ്ങളിൽ ഭൂരിപക്ഷവും അമ്മമാരുടെ അപഥസഞ്ചാരങ്ങളാണ് .

അതുപോലെത്തന്നെ പതിമൂന്നും പതിനാലും വയസ്സുള്ള പെൺകുട്ടികളെ വഴിവിട്ട മാർഗങ്ങളിലൂടെ സഞ്ചരിക്കുവാൻ പ്രേരിപ്പിക്കുന്നതും അവരെ ദുരുപയോഗം ചെയ്യുന്നതും അമ്മമാരുടെ കാമുകന്മാരാണ് .

അച്ഛനും അമ്മയും വിവാഹമോചനം നേടുമ്പോൾ മക്കൾ അമ്മക്കൊപ്പം നിൽക്കാതെ അച്ഛനോടൊപ്പം പോകുന്നതിന്റെ കാരണങ്ങളും ഇതൊക്കെ തന്നെയാണ് . സിനിമ സാഹിത്യ മേഖലകളിലാണ് കൂടുതലും ഇങ്ങനെയുള്ള സാഹചര്യങ്ങൾ ഒരുങ്ങുന്നത് .

സമൂഹത്തിലെ ഇതുപോലെയുള്ള മൂല്യച്യുതികൾക്ക് കാരണമായി വരുന്നത് പരസ്പര ബഹുമാനമില്ലായ്മയും കുടുംബങ്ങളുടെ കെട്ടുറപ്പില്ലായ്മയും പണത്തിനോടുള്ള അമിതായ ആർത്തിയും കൊണ്ടാണെന്ന് മനസിലാക്കുവാൻ ആരും ശ്രമിക്കുന്നില്ല .

സരിതയെപ്പോലെയുള്ളവരെ പേറിനടന്ന് ഭരണക്കസേര കയ്യിലാക്കുന്നവരും വിമാനത്തിൽ തോണ്ടുന്ന അല്ലെങ്കിൽ മകന്റെ കാമുകിയുമായി കിടക്ക പങ്കിടുന്ന അല്ലെങ്കിൽ ഫോണിലൂടെ പൂച്ചക്കുട്ടിയെ വിളിക്കുന്ന മന്ത്രിമാരും ഒക്കെയാണല്ലോ ജനത്തിന്റെ മുന്നിലുള്ള മാതൃകാപുരുഷന്മാർ .

നിങ്ങൾ ചെയ്യുന്നത് ശരിയല്ല , അത് നൂറു ശതമാനവും തെറ്റാണ് എന്നാർക്കും പറയുവാനാകുന്നില്ല . കാരണം നിങ്ങളിൽ പാപം ചെയ്യാത്തവർ കല്ലെറിയട്ടെ .

ശരിയാണ് , പാപം ചെയ്യാത്തവർ കല്ലെറിയട്ടെ , അല്ലേ ?

ഒട്ടനവധി പാപങ്ങൾ ചെയ്തുകൊണ്ട് മനസ്സാക്ഷി മരവിച്ച ദാസനും ഭൂമിയുടെ അച്ചുതണ്ടുമായി റേഡിയോ ജോക്കി വിജയനും

×