Advertisment

ടി.എം ജേക്കബിന്‍റെ മരണശേഷം പിറവം സീറ്റും മന്ത്രി സ്ഥാനവും തനിക്ക് നല്‍കാന്‍ യുഡിഎഫ് ആഗ്രഹിച്ചു. സ്ഥാനം വേണ്ടെന്നുവച്ച് അനൂപിനെ മത്സരിപ്പിച്ച് മന്ത്രിയാക്കിയത് താനെന്നും ജോണി നെല്ലൂര്‍. മന്ത്രിയായിരിക്കുമ്പോള്‍ താന്‍ നല്‍കിയ നിവേദനങ്ങള്‍ അനൂപ് ജേക്കബ് ചവറ്റുകുട്ടയിലിട്ടു. അനൂപിനെതിരായ അഴിമതി ആരോപണങ്ങള്‍ നിലനില്‍ക്കുന്നത്. ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ അനൂപിനെ പ്രതിരോധിച്ചതില്‍ ഇന്നു ദുഖിക്കുന്നുവെന്നും ജോണി നെല്ലൂര്‍

author-image
Berlin Mathew
New Update

publive-image

Advertisment

കോട്ടയം: ടി.എം ജേക്കബ് മരിച്ചപ്പോള്‍ ആ ഒഴിവില്‍ തന്നെ എം.എല്‍.എയും മന്ത്രിയുമാക്കാന്‍ യു.ഡി.എഫ് നേതാക്കള്‍ക്ക് താല്‍പര്യമുണ്ടായിരുന്നുവെന്ന് കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാവ് ജോണി നെല്ലൂര്‍. താന്‍ യു.ഡി.എഫിന് വിശ്വാസമുള്ള നേതാവായിരുന്നു. എന്നാല്‍ താന്‍ സീറ്റിനായി ശ്രമിച്ചില്ല. പകരം അനൂപ് ജേക്കബിനെ എം.എല്‍.എയും മന്ത്രിയുമാക്കി.

അനൂപ് ജേക്കബിന് താന്‍ പരിപൂര്‍ണ പിന്തുണ നല്‍കിയെന്നും ജോണി നെല്ലൂര്‍ വ്യക്തമാക്കി. ചില മാധ്യമങ്ങളില്‍ ജോണി നെല്ലൂരിനെ ലക്ഷ്യമിട്ട് അനൂപ് ജേക്കബ് നടത്തിയ വിമര്‍ശനങ്ങളോട് സത്യം ഓണ്‍ലൈന്‍ പ്രതിനിധിയുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രിയായിരുന്ന അനൂപ് പാര്‍ട്ടി ചെയര്‍മാനായ താന്‍ നല്‍കിയ നിവേദനങ്ങള്‍ ചവറ്റുകുട്ടയിലിടുന്ന സ്ഥിതിയായിരുന്നു ഉണ്ടായത്. താന്‍ പറഞ്ഞു എന്നതിന്‍റെ പേരില്‍ നടക്കേണ്ടിയിരുന്ന കാര്യങ്ങള്‍ പോലും നടത്തിയില്ല.

സീറ്റ് ചര്‍ച്ചയില്‍ സംഭവിച്ചത്

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തനിക്കുവേണ്ടി സീറ്റിനായി അനൂപ് ആത്മാര്‍ത്ഥമായി പരിശ്രമിച്ചില്ല. സീറ്റ് ചര്‍ച്ചയ്ക്ക് പോലും കൃത്യമായി വന്നില്ല. ഒരു സീറ്റ് മാത്രമെ ഉള്ളുവെങ്കില്‍ അതു പാര്‍ട്ടിക്ക് വേണ്ട; നിങ്ങളെുത്തോ എന്നു രാഷ്ട്രീയ സമ്മര്‍ദ്ദ തന്ത്രമായി താന്‍ പറഞ്ഞപ്പോ അതിന്‍റെ പേരില്‍ അനൂപ് പുലഭ്യം പറഞ്ഞു. സ്വന്തം പിതാവിന്‍റെ പ്രായമുള്ള തന്നെ മോശം വാക്കുകള്‍കൊണ്ട് അപമാനിച്ചു.

അനൂപിനെതിരായ ആരോപണങ്ങള്‍

അനൂപിനെതിരെ നിരവധി അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. അനൂപ് ജേക്കബിന്‍റെ കുടുംബക്കാര്‍ക്കെതിരെ വരെ പാര്‍ട്ടി നേതാക്കള്‍ ആരോപണവും പരാതിയും നല്‍കി. അന്നെല്ലാം താന്‍ അനൂപിനെ പ്രതിരോധിക്കാന്‍ മുന്നില്‍ നിന്നു. പക്ഷേ ഇന്നു ഇക്കാര്യത്തില്‍ ദുഖിക്കുന്നു.

publive-image

അഴിമതി അന്വേഷിക്കട്ടെ

പക്ഷേ ഒരു കാര്യം വ്യക്തമാണ്. അഴിമതി കേസുകള്‍ ക്രിമിനല്‍ കേസുകളാണ്. അതിന് കാലഹരണം ഇല്ല. എത്ര കാലം കഴിഞ്ഞാലും തെളിവുകള്‍ ഉണ്ടാകാം. അന്വേഷണ ഏജന്‍സികള്‍ അന്വേഷിക്കട്ടെ. താന്‍ പക്ഷേ ഒന്നും പറയുന്നില്ല. അത് ടി.എം. ജേക്കബിന്‍റെ മകന്‍ എന്ന നിലയിലുള്ള ബഹുമാനം മൂലമാണ്.

പാര്‍ട്ടിയില്‍ അനൂപുമായി ഭിന്നത രൂക്ഷമായത്

പാര്‍ട്ടി ലീഡര്‍ സ്ഥാനം കിട്ടയതോടെ അനൂപിന്‍റെ സ്വഭാവം മാറി. എല്ലാ ഉദ്ഘാടനവും താന്‍ തന്നെ നടത്തുമെന്നായി. ഒരു ചങ്ങില്‍ നാലു ഉദ്ഘാടനവും ഉണ്ടെങ്കിലും അതു എല്ലാം സ്വയം ചെയ്യണമെന്നും അനൂപ് നിലപാട് എടുത്തു. പാര്‍ട്ടി കമ്മറ്റി വിളിക്കേണ്ട എന്നുപോലും പറഞ്ഞു.

തങ്ങള്‍ അനാഥരല്ല

പാര്‍ട്ടി പിരിച്ചുവിട്ടു കേരളാ കോണ്‍ഗ്രസില്‍ എത്തിയത് ചില വിശാലമായ ലക്ഷ്യത്തോടെയാണ്. കോവിഡ് കാലമായതിനാല്‍ വാഗ്ദാനം ചെയ്ത ചില പദവികളില്‍ ചര്‍ച്ച നടന്നിട്ടില്ല. അര്‍ഹതപ്പെട്ട അംഗീകാരം ലഭിക്കും. തങ്ങള്‍ അനാഥരാകില്ല. അതു കാലം തെളിയിക്കും.

യു.ഡി.എഫ് സെക്രട്ടറി എന്ന തന്‍റെ സ്ഥാനം ഇല്ലാതാക്കാന്‍ അനൂപ് ജേക്കബ് ഇപ്പോഴും ശ്രമം നടത്തുന്നുണ്ട്. അതൊന്നും വിജയിക്കാന്‍ പോകുന്നില്ല.

pj joseph kerala congress
Advertisment