Advertisment

ഇ​ന്ത്യ​ന്‍ മെ​ഡി​ക്ക​ല്‍ അ​സോ​സി​യേ​ഷ​ന്‍റെ ആ​ജീ​വ​നാ​ന്ത സേ​വ​ന​ത്തി​നു​ള്ള ദേ​ശീ​യ അ​വാ​ര്‍​ഡ് ഡോ. ​റോ​യി ഏ​ബ്ര​ഹാം ക​ള്ളി​വ​യ​ലി​ലി​ന്

New Update

ന്യൂ​ഡ​ല്‍​ഹി: ഇ​ന്ത്യ​ന്‍ മെ​ഡി​ക്ക​ല്‍ അ​സോ​സി​യേ​ഷ​ന്‍റെ ആ​ജീ​വ​നാ​ന്ത സേ​വ​ന​ത്തി​നു​ള്ള ദേ​ശീ​യ അ​വാ​ര്‍​ഡ് ഡോ. ​റോ​യി ഏ​ബ്ര​ഹാം ക​ള്ളി​വ​യ​ലി​ലി​ന്.

Advertisment

publive-image

രാ​ജ്യ​ത്തെ ഏ​റ്റ​വും മി​ക​ച്ച സേ​വ​ന​ങ്ങ​ള്‍​ക്കു​ള്ള 2019-20 വ​ര്‍​ഷ​ത്തെ പ്ര​സി​ഡ​ന്‍റി​ന്‍റെ അ​വാ​ര്‍​ഡി​നാ​ണ് ഡോ. ​റോ​യി അ​ര്‍​ഹ​നാ​യ​തെ​ന്ന് ഐ​എം​എ ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് ഡോ. ​രാ​ജ​ന്‍ ശ​ര്‍​മ, സെ​ക്ര​ട്ട​റി ജ​ന​റ​ല്‍ ഡോ. ​ആ​ര്‍.​വി. അ​ശോ​ക​ന്‍ എ​ന്നി​വ​ര്‍ അ​റി​യി​ച്ചു. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് വീ​ഡി​യോ കോ ​ണ്‍​ഫ​റ​ന്‍​സി​ലൂ​ടെ ന​ട​ക്കു​ന്ന ദേ​ശീ​യ പു​ര​സ്കാ​ര സ​മ​ര്‍​പ്പ​ണ യോ​ഗ​ത്തി​ല്‍ അ​വാ​ര്‍​ഡ് സ​മ്മാ​നി​ക്കും.

ലോ​ക സൈ​ക്യാ​ട്രി​ക് അ​സോ​സി​യേ​ഷ​ന്‍റെ ആ​ഗോ​ള സെ​ക്ര​ട്ട​റി ജ​ന​റ​ലാ​ണ് ഡോ. ​റോ​യി ക​ള്ളി​വ​യ​ലി​ല്‍. തി​രു​വ​ല്ല പു​ഷ്പ​ഗി​രി മെ​ഡി​ക്ക​ല്‍ കോ​ള​ജ് സെ​ക്യാ​ട്രി വി​ഭാ​ഗം മേ​ധാ​വി​യാ​യ ഇ​ദ്ദേ​ഹം, നേ​ര​ത്തെ കൊ​ച്ചി സ​ഹ​ക​ര​ണ മെ​ഡി​ക്ക​ല്‍ കോ​ള​ജ് പ്രി​ന്‍​സി​പ്പ​ലും കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് സൈ​ക്യാ​ട്രി​ക് വി​ഭാ​ഗം മേ​ധാ​വി​യു​മാ​യി​രു​ന്നു. കേ​ര​ള സ​ര്‍​ക്കാ​രി​ന്‍റെ ബെ​സ്റ്റ് ഡോ​ക്ട​ര്‍ അ​വാ​ര്‍​ഡ്, സൈ​ക്യാ​ട്രി​യി​ല്‍ സ​മ​ഗ്ര സം​ഭാ​വ​ന​യ്ക്കു​ള്ള ഐ​എം​എ ദേ​ശീ​യ അ​വാ​ര്‍​ഡ് എ​ന്നി​വ അ​ട​ക്കം നി​ര​വ​ധി ദേ​ശീ​യ, അ​ന്ത​ര്‍​ദേ​ശീ​യ പു​ര​സ്കാ​ര​ങ്ങ​ള്‍ നേ​ടി​യി​ട്ടു​ണ്ട്.

പാ​ലാ വി​ള​ക്കു​മാ​ടം ക​ള്ളി​വ​യ​ലി​ല്‍ പ​രേ​ത​രാ​യ കെ.​എ. ഏ​ബ്ര​ഹാ​മി​ന്‍റെ​യും അ​മ്മി​ണി​യു​ടെ​യും മ​ക​നാ​ണ്. ലൂ​സി റോ​യി ആ​ണ് ഭാ​ര്യ. ഡോ. ​ഏ​ബ്ര​ഹാം റോ​യി (തൃ​ശൂ​ര്‍), ശാ​ലി​നി സ​ന്ദീ​പ് (മും​ബൈ) എ​ന്നി​വ​രാ​ണു മ​ക്ക​ള്‍.

kallivayal award
Advertisment