Advertisment

കേരളത്തിലെ മുഖ്യമന്ത്രിമാരും അവരുടെ മക്കള്‍ വിവാദങ്ങളും ? നിയമസഭ കണ്ട ഏറ്റവും മ്ലേച്ഛമായ പ്രസ്താവനയും അതു നെഞ്ചില്‍ കൊണ്ട നേതാവും ? എന്നിട്ടും വിഎസിന് വച്ചത് പിണറായിക്ക് കൊണ്ടതുപോലെയായോ ? ഇതൊക്കെ ആരുടെ കുടുംബത്തിലും സംഭവിക്കുമെന്ന് കാലം തെളിയിക്കുമ്പോള്‍ !!

New Update

publive-image

Advertisment

വിവാദം കേരളത്തിന്റെ കൂടപ്പിറപ്പാണ് . വിവാദങ്ങൾ എന്നും കേരളവുമായി കെട്ടു പിണഞ്ഞു കിടക്കുന്നു . ഇന്നത്തെ കേരളത്തിന്റെ പൊതുവായ ഒരു സത്യം എന്താണെന്ന് ചോദിച്ചാൽ ''പാടത്ത് പണിയും വരമ്പത്തെ കൂലിയുമാണ് ''.

കേരള മുഖ്യമന്ത്രി കണ്ണൂർകാരൻ ആയതുകൊണ്ടാകാം കെ കരുണാകരന്റെ ചില അടവുകളും ആശയങ്ങളും കടമെടുത്തുകൊണ്ടാണ് ഭരണവും ജീവിതവും കൊണ്ടുപോകുന്നത് . ആയതിനാലാകാം അദ്ദേഹം ഒരു രാഷ്ട്രീയ എതിരാളികളെയും അവരുടെ കുടുംബത്തെയും അവരുടെ സ്വകാര്യതയെയും തൊട്ടുകളിക്കാത്തത് .

പക്ഷെ അദ്ദേഹത്തിന്റെ പാർട്ടിക്കാരും അണികളും ഉപദേഷ്ടാവായ വിഎസും പോരാളി ഷാജിമാരും അങ്ങനെയല്ല ഇതുവരെ കേരളത്തിൽ ചെയ്തു പോന്നിരുന്നത് . എതിർ പാർട്ടിയിലെ ആരുടെയെങ്കിലും വീട്ടിലോ അവരുടെ രാഷ്ട്രീയജീവിതത്തിലോ സ്ഥാപനങ്ങളിലോ എന്തെങ്കിലും കാര്യങ്ങൾ നടന്നാൽ അതിനെ ചെണ്ടകൊട്ടിയും ട്രോൾ ഇറക്കിയും പത്രസമ്മേളനങ്ങൾ നടത്തിയും നിയമസഭയിൽ അവതരിപ്പിച്ചും അവരുടെ മനസ്സിനെ വേദനിപ്പിക്കുന്ന ഒരു തരം ക്രൂരവിനോദം കേരളത്തിലാണ് കൂടുതലായി കണ്ടുവരുന്നത് .

ഇന്നത്തെ വിഷയം റിയാസും വീണയുമായുള്ള 'ലവ് ജിഹാദ്' തന്നെ . ഈ റിയാസ് അന്ന് അദ്ദേഹത്തിന്റെ നാട്ടുകാരനായ ടി സിദ്ധിഖ് വിഷയത്തിൽ കോഴിക്കോട്ടങ്ങാടിയിൽ പ്രകടനം നടത്തിയപ്പോൾ ഒരിക്കലും ഓർത്തുകാണില്ല , ഡോക്ടറായ സ്വന്തം ഭാര്യ തനിക്കെതിരെ ക്രിമിനൽ കുറ്റത്തിന് കേസ് കൊടുക്കുമെന്നും അത് കേരളക്കരയാകെ ചർച്ചചെയ്യപ്പെടും എന്നൊക്കെ .

കാലം കാത്തുവെച്ച നീതിയെന്നോണം സിദ്ധിഖിന് അന്നാണ് ഒരു ആശ്വാസം കിട്ടിയത് എന്ന് തോന്നുന്നു . സിദ്ധിഖിനെ സംബന്ധിച്ചിടത്തോളം സ്വന്തം പാർട്ടിയിൽ നിന്നും ഉണ്ടായ കുത്താണ് അന്ന് റിയാസ് ഏറ്റെടുത്തതും പ്രകടനമായി മാറിയതും .

കോഴിക്കോട് പോലീസ് കമ്മീഷണറുടെ മകൻ ചങ്കൂറ്റത്തിന്റെ പര്യായമായിരുന്നു . ഒരു കയ്യിൽ പാർട്ടി കൊടിയും മറ്റേ കയ്യിൽ കമ്മീഷണറുടെ ലാത്തിയുടെ ശക്തിയുമായി കോഴിക്കോട്ടെ പല വിവാദ പ്രശ്നങ്ങളിലും വരും വരായ്കകളെ കുറിച്ച് തെല്ലും ചിന്തിക്കാതെ മുന്നിട്ടിറങ്ങിയത് ചോരത്തിളപ്പും ബന്ധങ്ങളും ഒക്കെ സമന്വയിപ്പിച്ചായിരുന്നു .

കോഴിക്കാട്ടങ്ങാടിയിലെ കോൺഗ്രസ്സുകാരായ പ്രമാണിമാരുടെ മക്കളും ലീഗുകാരായ തറവാടികളും ഒക്കെ റിയാസിനെ പാർട്ടി നോക്കാതെ കൂട്ടുകാരനാക്കിയിരുന്നു . അതുകൊണ്ടാണ് ആദ്യ തിരഞ്ഞെടുപ്പിൽ തുച്ഛമായ മാർജിനിൽ പരാജയപ്പെട്ടത് .

publive-image

പിണറായി വിജയനെന്ന മുഖ്യമന്ത്രിയെ സംബന്ധിച്ചിടത്തോളം കൂടെ നിൽക്കുന്നവരെ ഒരിക്കലും കൈവിടാത്ത പ്രകൃതക്കാരനാണ് . ആശ്രിത വത്സനായ അദ്ദേഹം അക്കാര്യത്തിൽ കെ കരുണാകരനേക്കാൾ ഏറെ മുന്നിലാണ് . കോഴിക്കോട്ടെ പല വിവാദങ്ങളിലും പത്രമോഫീസ് അക്രമങ്ങളിലും ഫയലുകൾ നശിപ്പിക്കുന്നതിലും കുട്ടിക്കുരങ്ങമാരെകൊണ്ട് ചുടുചോറ് വാരിച്ചു എന്ന് ശത്രുക്കളായ പല പത്രക്കാർ പറഞ്ഞു പരത്തുന്നുണ്ടെങ്കിലും അതൊക്കെ എല്ലാ സംസ്ഥാനങ്ങളിലും അല്ലെങ്കിൽ ലോകം മുഴുവനും നടക്കുന്നതുകൊണ്ടും രാഷ്ട്രീയവിഷയമായതുകൊണ്ടും നമ്മൾ ആ വിഷയങ്ങളിലേക്ക് ഇറങ്ങുവാൻ ഇപ്പോൾ ആഗ്രഹിക്കുന്നില്ല .

ഇപ്പോൾ ഇത്രയൊക്കെ വിവാദം ഉണ്ടാകുവാൻ കാരണമായത് ഇവരുടെയൊക്കെ പഴയ പ്രവർത്തികൾ ജനം ഓർമ്മിക്കുന്നതിനാലാണ് . ഒരു മുൻമുഖ്യമന്ത്രിയുടെ മകളുടെ വിവാഹമോചനത്തിന്റെ പരാതിക്കത്ത് നിയമസഭയിൽ ലോകത്തിന്റെ മുന്നിലായി വായിച്ചുകേൾപ്പിച്ച മഹദ് വ്യക്തികളുടെ പാർട്ടിയിലാണ് ഇത്തരം സംഭവങ്ങൾ അരങ്ങേറുന്നത് എന്നോർക്കുമ്പോഴാണ് വിഷമം . കെ മുരളീധരനെതിരെ നടി ഗീതയുമായി ഗോസിപ്പുണ്ടാക്കിയവരൊക്കെ ഇപ്പോൾ എവിടെയാണാവോ ?

നമ്മൾ നേരത്തെ ഒരു വിഷയം എഴുതിയപ്പോൾ അതിൽ ഉന്നയിച്ചിരുന്നത് , വലിയ വീടും ആർഭാടമായ വിവാഹങ്ങളും പെട്ടെന്ന് തന്നെ കണ്ണേറിലും കരിനാക്കിലും പെട്ടുകൊണ്ട് കണ്ണീരിൽ അവസാനിക്കുന്ന ഒരു പതിവ് കാഴ്ച ഇന്നിപ്പോൾ സർവസാധാരണമായിരിക്കുന്നു .

publive-image

കണ്ണൂരിലെ കെ സുധാകരനൊഴിച്ചുള്ള കേരളത്തിലെ സകലമാന രാഷ്ട്രീയ സിനിമ സാഹിത്യ കച്ചവട മാധ്യമ തലതൊട്ടപ്പന്മാരും പങ്കെടുത്ത ഒരു വിവാഹമായിരുന്നു വീണയുടേത് . അച്ഛൻ പറഞ്ഞ വിവാഹങ്ങൾക്ക് സമ്മതം മൂളാതെ സ്വന്തം ഇഷ്ടപ്രകാരം ഇണയെ കണ്ടെത്തി മകൾ വാശി പിടിച്ചപ്പോൾ വാശിയുടെ സംസ്ഥാന നേതാവായ അച്ഛൻ ഒരു മകൾക്ക് മുൻപിൽ അടിയറവ് പറയുകയായിരുന്നു .

ഒരു നല്ല അച്ഛനാണ് താൻ എന്ന് മകളെ മനസ്സിലാക്കി കൊടുക്കുവാൻ അദ്ദേഹം കുറെയധികം ത്യാഗങ്ങൾ സഹിച്ചിരുന്നു എന്ന് വേണം കരുതുവാൻ . കൊട്ടിഘോച്ചുകൊണ്ട് നടത്തിയ വിവാഹമാമാങ്കം വേർപിരിയലുകളിൽ അവസാനിച്ചപ്പോൾ അവിടെ തോറ്റുപോയത് വാശികളായിരുന്നു .

മരുമകനുമായി പൊരുത്തപ്പെട്ടുപോകുവാൻ അമ്മായി അപ്പൻ ഏറെ ശ്രമിച്ചെങ്കിലും മരുമകന്റെ ഉദ്ദേശ്യശുദ്ധിയിൽ അമ്മായിഅപ്പന്‌ ഒട്ടും വിശ്വാസമുണ്ടായിരുന്നില്ല .  ചില വാക്കേറ്റങ്ങൾ വേർപിരിയലിലേക്ക് കാര്യങ്ങൾ എത്തിക്കുകയായിരുന്നു .

ഇതൊക്കെ കേൾക്കുമ്പോഴും വായിക്കുമ്പോഴും ചില സിനിമകൾ ഓർമ്മകളിൽ വരുന്നു . കേരളത്തിന്റെ പൊതുവായ സ്വഭാവം ചർച്ച ചെയ്യുന്ന സിനിമകളായിരുന്നു അയ്യപ്പനും കോശിയും ലൂസിഫറുമൊക്കെ . മുഖ്യമന്ത്രിയെ കയ്യിലെടുക്കുവാനും ഭരണത്തിൽ സ്വാധീനം ഉറപ്പിക്കുവാൻ മകളെയോ മകനെയോ കണ്ടെത്തി അവരിലൂടെ ഭരണത്തിൽ എത്തിപ്പെടുന്ന ഒരു മാഫിയ വർഷങ്ങൾക്ക് മുമ്പേ കേരളം കീഴടക്കിയിരുന്നു .

കെ മുരളീധരനിലൂടെ കെ കരുണാകരനെ സ്വാധീനിക്കുവാൻ അന്നത്തെ റിയൽ എസ്റ്റേറ്റ് മാഫിയ ശ്രമിച്ചിരുന്നു . അന്നത്തെ ഐവി ശശി - ടി ദാമോദരൻ സിനിമകൾ ഏറെക്കുറെ അക്കഥകൾ പറഞ്ഞിട്ടുമുണ്ട് . പിന്നെ നായനാരുടെ മകൻ കൃഷ്ണകുമാറിനെ സ്വാധീനിച്ചുകൊണ്ടും അച്യുതാനന്ദന്റെ മകൻ അരുണ്കുമാറിനെ സ്വാധീനിച്ചുകൊണ്ടും കൊച്ചിയിൽ കുറെ മാഫിയകൾ വിലസിയിരുന്നു .

ആ മാഫിയകൾ ദുബായിലും ആ ബന്ധങ്ങൾ വളർത്തി മക്കൾക്ക് സ്ഥാപനങ്ങൾ വരെ ഇട്ടുകൊടുത്തിട്ടുണ്ട് . ശരിക്കും പറഞ്ഞാൽ കോടിയേരിയുടെ മൂത്ത പുത്രൻ ഡിഎൻഎ ബിനോയ് വളരെ നല്ലവനായിരുന്നു.  ഭരണമില്ലാതിരുന്നപ്പോൾ ജബൽ അലിയിലെ ഒരു കുടുസ് മുറിയിൽ കഴിഞ്ഞിരുന്ന ബിനോയിയെ  അച്ഛൻ ആഭ്യന്തര മന്ത്രിയായ ശേഷം ഒരു കൂട്ടം ആളുകൾ ഹൈജാക്ക് ചെയ്യുകയായിരുന്നു . അവരായിരുന്നു ബിനോയിയെ ഈ ഡാൻസ് ബാറുകളിലും മറ്റും കൊണ്ടുനടന്ന് വഷളാക്കിയത്  .

publive-image

മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മക്കളിൽ രണ്ടുപേർ വളരെ സൂഷ്മതയോടെയാണ് കാര്യങ്ങൾ കൈകാര്യം ചെയ്തിരുന്നത് . ഒരാൾ കുഴപ്പം അങ്ങനെ  ഇല്ലെങ്കിലും  പലരുടെയും സ്വാധീനവലകളിൽ കുടുങ്ങിയിരുന്നു. അവർക്ക് സിനിമ മേഖലകളിലും പരസ്യ മേഖലകളിലും കൂടുതൽ ബന്ധങ്ങൾ  ഉണ്ടായിരുന്നു .

കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് മുഖ്യമന്ത്രിയുടെ കുടുംബക്കാര്യത്തില്‍, അതും അസത്യമെന്ന് എല്ലാവര്‍ക്കും പൂര്‍ണ്ണ ബോധ്യമുള്ള ഒരു കാര്യത്തില്‍ വി എസ് അച്യുതാനന്ദന്‍ നിയമസഭയില്‍ പറഞ്ഞ വര്‍ത്തമാനമായിരിക്കും ഭാവിയില്‍ ചരിത്രം വി എസിനെ വിലയിരുത്താന്‍ ഉപയോഗിക്കുക. അതില്‍പ്പരം മ്ലേശ്ചമായ ഒരു പ്രസ്താവന കേരള നിയമസഭയില്‍ ഉണ്ടായിട്ടില്ല.

അന്നും മാന്യത കൈവിടാത്ത നേതാവായിരുന്നു പിണറായി. വല്ലവന്റെയും സ്വകാര്യതയില്‍ കൈവയ്ക്കുന്ന രീതി പിണറായിക്കില്ല.  പക്ഷേ ഇപ്പോള്‍ കാര്യങ്ങള്‍ വിഎസിന് വച്ചത് പിണറായിക്ക് കൊണ്ടതുപോലായോ ?  ലൂസിഫർ എന്ന സിനിമ കണ്ടപ്പോഴാണ് ഇപ്പറഞ്ഞതൊക്കെ പിന്നെയും തികട്ടി വന്നത്. ഏറെ കുറെ സത്യങ്ങളാണ് ആ സിനിമകളിൽ ഒക്കെ നാം കണ്ടത് .

publive-image

അതുപോലെ അപ്പനോ മക്കൾക്കോ കുറച്ചു ബന്ധങ്ങൾ ഉണ്ടെങ്കിൽ ആ ഹുങ്ക് കാണിക്കുവാൻ മറ്റുള്ളവരുടെ നെഞ്ചത്തേക്ക് കയറുന്ന രീതികളും കേരളത്തിൽ അതിക്രമിച്ചിരിക്കുകയാണ് . കയ്യൂക്കുള്ളവൻ കാര്യക്കാരൻ എന്നത് നമ്മളിൽ വളരെ കൂടുതലാണ് . ബന്ധങ്ങളൊക്കെ നല്ല കാര്യങ്ങൾക്ക് പ്രയോജനപ്പെടുത്താതെ ഗുണ്ടാപ്പണികൾക്കും ആളുകളെ അക്രമിക്കുവാനും പ്രയോജനപ്പെടുത്തുന്നവർക്കുള്ള താക്കീതാണ് അയ്യപ്പനും കോശിയും .

അമ്മായിയപ്പന്റെ സ്വത്തും സൗകര്യവും ബന്ധങ്ങളും മുന്നിൽ കണ്ടുകൊണ്ട് മകളുമായോ മകനുമായോ ബന്ധങ്ങൾ സ്ഥാപിച്ചെടുത്ത് അവരെ പ്രണയങ്ങളിലുമൊക്കെ അകപ്പെടുത്തി വലിയ വീടുകളിൽ എത്തിപ്പെടുവാൻ എളുപ്പമാർഗ്ഗങ്ങൾ സ്വീകരിക്കുന്ന ചെറുപ്പക്കാരുടെ കാലഘട്ടത്തിലൂടെയാണ് നാമൊക്കെ കടന്നുപോകുന്നത് .

ഭാര്യയുടെ ധനം തട്ടിയെടുക്കുവാൻ പാമ്പിനെക്കൊണ്ട് കൊത്തിപ്പിച്ചും വിഷം കൊടുത്തും അപകടമരണങ്ങൾ ഉണ്ടാക്കിയെടുത്തും മലമുകളിൽ നിന്നും തള്ളിയിട്ടും ഒക്കെ നിറയെ കഥകൾ കേൾക്കുന്ന ഈ കാലത്ത് ഇങ്ങനെയൊരു വാർത്ത അക്ഷരാർത്ഥത്തിൽ കേരളജനതയെ ഞെട്ടിച്ചുകാണും .

ഇന്നിപ്പോൾ ഈ വക വിഷയങ്ങൾ കൂടുതൽ ചർച്ച വിഷയം ആകാത്തതും ട്രോളുകൾ അധികം ഇറങ്ങാത്തതും മുഖ്യമന്ത്രിയോടുള്ള ബഹുമാനവും പിണറായി വിജയനോടുള്ള ഭയപ്പാടുമാണ് . ആയതിനാൽ ജയ്‌ക്കുമോനും , സ്വരാജുമോനും, ഷംസീർ മോനും , റഹീംക്കയും ഒക്കെ ടിവിയിൽ വന്നിരുന്നു വിടുവായത്തങ്ങൾ വിളമ്പുമ്പോള്‍ റിയാസിന്റെ അനുഭവങ്ങൾ ഒക്കെ ഓർക്കുന്നത് നല്ലതായിരിക്കും . അത്രമാത്രം !!

വീണക്കും റിയാസിനും വിവാഹമംഗളാശംസകൾ നേർന്നുകൊണ്ട് നേതാവ് ദാസനും

വിവാഹസദ്യക്ക് ക്ഷണിക്കാതെ വരുമെന്ന് പറഞ്ഞുകൊണ്ട് സഖാവ് വിജയനും

dasanum vijayanum
Advertisment