Advertisment

ചാലക്കുടിയില്‍ രാജീവിന് പുറമേ സാജു പോളും സിപിഎം പരിഗണനയില്‍ ? കെ ബാബു, വി എം സുധീരന്‍, ഡീന്‍ കുര്യാക്കോസ് - യുഡിഎഫ് ലിസ്റ്റില്‍ ? 

author-image
സത്താര്‍ അല്‍ കരണ്‍
Updated On
New Update

കൊച്ചി:  ചാലക്കുടി ലോക്സഭാ സീറ്റില്‍ ഇന്നസെന്റ് എം പിയ്ക്ക് രണ്ടാമൂഴം നിഷേധിച്ചതോടെ ഇവിടെ പി രാജീവിനൊപ്പം മുന്‍ എം എല്‍ എ സാജു പോളിനെയും സി പി എം പരിഗണിക്കുന്നു. രാജീവിനെ എറണാകുളത്തേക്ക് പരിഗണിച്ചാല്‍ സാജു പോളിനെ ചാലക്കുടിയില്‍ മത്സരിപ്പിക്കാനാണ് സി പി എമ്മിന്റെ ആലോചന.

Advertisment

publive-image

യു ഡി എഫിന്റെ സ്ഥാനാര്‍ഥി ആരെന്നതിനെ ആശ്രയിച്ചാകും ചാലക്കുടിയില്‍ പി രാജീവിന്റെ കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാകുക. എന്നാല്‍ സി പി എം ചാലക്കുടിയില്‍ സാജു പോളിന്റെ പേര് മുന്നോട്ട് വച്ചാല്‍ ചാലക്കുടിയിലോ ത്രുശൂരിലോ ഡീന്‍ കുര്യാക്കോസ് യു ഡി എഫ് സ്ഥാനാര്‍ഥിയാകും.

publive-image

ചാലക്കുടിയില്‍ പി രാജീവാണ് സി പി എം സ്ഥാനാര്‍ഥിയെങ്കില്‍ യു ഡി എഫ് മുന്‍ മന്ത്രി കെ ബാബുവിനെ ഇവിടെ പരിഗണിച്ചേക്കും. യു ഡി എഫ് കണ്‍വീനര്‍ ബെന്നി ബെഹന്നാനും ചാലക്കുടിയില്‍ സീറ്റ് മോഹികളുടെ കൂട്ടത്തില്‍ പ്രധാനിയാണ്‌. പക്ഷേ മുന്നണി ഭാരവാഹിത്വത്തില്‍ നിയമിക്കപ്പെട്ടതിനാല്‍ ബെന്നിയുടെ ആവശ്യം പരിഗണിച്ചേക്കില്ല.

publive-image

ചാലക്കുടിയിലേക്ക് നേതൃത്വം പരിഗണിക്കുന്ന പേരില്‍ ഒന്നാം പരിഗണനയിലുള്ളത് കെ പി സി സി മുന്‍ പ്രസിഡന്റ് വി എം സുധീരനാണെന്നും റിപ്പോര്‍ട്ടുണ്ട്. സുധീരന്‍ മത്സരത്തിന് സമ്മതം മൂളിയാല്‍ ആദ്യ പരിഗണന അദ്ദേഹത്തിന് തന്നെ ആയിരിക്കും. അങ്ങനെ വന്നാല്‍ തൃശൂരില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസ് പരിഗണിക്കപ്പെടുമെന്നുറപ്പാണ്.

എന്തായാലും ചാലക്കുടിയിലെ സീറ്റ് നിര്‍ണ്ണയം ഇത്തവണ ഇരുമുന്നണികള്‍ക്കും നിര്‍ണ്ണായകമാണ്.

publive-image

publive-image

chalakkudi ele 2019 p rajeev ele 2019
Advertisment