കോട്ടയം: വൈക്കത്ത് വെള്ളപ്പൊക്ക കെടുതി റിപ്പോർട്ട് ചെയ്യാൻ പോയ ചാനൽ സംഘ൦ സഞ്ചരിച്ച വള്ളം മറിഞ്ഞു ചാനല്‍ റിപ്പോര്‍ട്ടര്‍ ഉള്‍പ്പെടെ രണ്ടുപേരെ കാണാതായി. സംഘത്തിലുണ്ടായിരുന്ന രണ്ടുപേരെ രക്ഷപെടുത്തി.
<രക്ഷപെട്ടവര്‍ ആശുപത്രിയില്‍>
വൈക്കം മുണ്ടാറില്‍ വെള്ളപ്പൊക്ക കെടുതി റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ മാതൃഭൂമി ചാനല്‍ സംഘം പോയ വള്ളമാണ് മറിഞ്ഞാണ് അപകടം. മാതൃഭൂമി കടുത്തുരുത്തി സ്വദേശി സജി, ഡ്രൈവർ ബിബിൻ എന്നിവരെയാണ് കാണാതായത്.
റിപ്പോർട്ടർ ശ്രീധരനെയും ക്യാമറാമാൻ അഭിലാഷിനെയും നാട്ടുകാർ രക്ഷപ്പെടുത്തി. ഇവരെ മുട്ടുചിറയിലെ ഹോളി ഗോസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.