Advertisment

രാവിലെയും ജോസ് കെ മാണിയെ ഡോക്ടര്‍മാര്‍ അറിയിച്ചത് ആശങ്കപ്പെടാനില്ലെന്ന്. ഉച്ചകഴിഞ്ഞ് പ്രഷര്‍ ക്രമാതീതമായി താണത് കണക്കുകൂട്ടലുകള്‍ തെറ്റിച്ചു. ഉടന്‍ കോട്ടയത്ത് പ്രചാരണപരിപാടികളിലായിരുന്ന ജോസ് കെ മാണി ആശുപത്രിയിലേയ്ക്ക് തിരിച്ചു. മകനെത്തി മിനിട്ടുകള്‍ കഴിഞ്ഞപ്പോള്‍ നിത്യതയിലേയ്ക്ക്. മരണംപോലും കുട്ടിയമ്മയുടെ കൈ മുറുകെപ്പിടിച്ച്‌ ! മാണിസാറിന്റെ അന്ത്യനിമിഷങ്ങള്‍ ഇങ്ങനെ ..

author-image
Vincent
New Update

പാലാ : ഇന്ന് രാവിലെ കൊച്ചി ലേക് ഷോര്‍ ആശുപത്രി ഇറക്കിയ പത്രക്കുറിപ്പിലും അതിനുശേഷം ഡോക്റ്റര്‍ നടത്തിയ പത്രസമ്മേളനത്തിലും നല്‍കിയ വിവരം കെ എം മാണിയുടെ ആരോഗ്യനില സുരക്ഷിതം എന്നതായിരുന്നു.

Advertisment

publive-image

ചെസ്റ്റ് ഇന്‍ഫക്ഷന്‍ ആണ് നിലവില്‍ മാണിസാറിനെ അലട്ടുന്നതെന്നും മരുന്നുകളോട് തൃപ്തികരമായ നിലവില്‍ പ്രതികരിക്കുന്നുണ്ടെന്നുമായിരുന്നു ഡോക്റ്ററുടെ വിശദീകരണം.

പതിമൂന്നു വര്‍ഷമായി തുടരുന്ന ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ക്കാണ് ചികിത്സ തുടരുന്നതെന്നും മറ്റെല്ലാ ആരോഗ്യ പരിശോധനകളും നോര്‍മല്‍ ആണെന്നു൦ ഡോക്റ്റര്‍ തന്നെ വിശദീകരിച്ചതാണ്.

publive-image

മാണിസാറിന്റെ ആരോഗ്യനില തൃപ്തികരം എന്ന ധാരണയില്‍ തന്നെയായിരുന്നു മകന്‍ ജോസ് കെ മാണി എം പി കോട്ടയത്ത് തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയത്. എന്നാല്‍ ഉച്ച കഴിഞ്ഞതോടെ കാര്യങ്ങള്‍ കുഴഞ്ഞുമറിഞ്ഞു.

പെട്ടെന്ന് പ്രഷര്‍ ക്രമാതീതമായി താണുപോയി. അത് പിന്നെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ നടത്തിയ ശ്രമങ്ങള്‍ വിജയിക്കാതെ വരികയായിരുന്നു. അദ്ദേഹം മരുന്നുകളോട് പ്രതികരിക്കാതെ വന്നു . ഉടന്‍ തന്നെ കോട്ടയത്തുണ്ടായിരുന്ന മകന്‍ ജോസ് കെ മാണിയെ വിവരം അറിയിക്കുകയും അദ്ദേഹം കൊച്ചിയിലേയ്ക്ക് തിരിക്കുകയും ചെയ്തു.

publive-image

നാലേമുക്കാലോടെ ജോസ് കെ മാണി ആശുപത്രിയിലെത്തി . ഏതാനും മിനിട്ടുകള്‍ മാത്രം കഴിയവേ 4.57 ന് കേരള രാഷ്ട്രീയം കണ്ട 'ഇതിഹാസ നായകന്‍' നിത്യതയിലേയ്ക്ക് യാത്രയായി. മരിക്കുമ്പോഴും ഭാര്യ കുട്ടിയമ്മയുടെ കൈകളില്‍ മുറുകെപ്പിടിച്ച നിലയിലായിരുന്നു മാണിസാറിന്റെ കൈകള്‍.

എല്ലാ മക്കളും മരണസമയത്ത് മാണിസാറിനൊപ്പം ഉണ്ടായിരുന്നു. പിതാവിന്‍റെ ആരോഗ്യസ്ഥിതി മോശമാണെന്ന് പറയുമ്പോഴും പ്രചരിക്കുന്നതുപോലെ ഗുരുതരാവസ്ഥ ഇല്ലെന്ന വിശ്വാസത്തിലായിരുന്നു ജോസ് കെ മാണി. പ്രതിപക്ഷ നേതാവ്

publive-image

രമേശ്‌ ചെന്നിത്തല ഇന്നലെ പ്രചാരണ പരിപാടികള്‍ക്കായി കണ്ണൂര്‍ക്ക്‌ തിരിക്കുംമുന്‍പ് മാണിസാറിന്റെ ആരോഗ്യനില അന്വേഷിക്കുകയും കണ്ണൂര്‍ യാത്ര റദ്ദാക്കി കൊച്ചിയിലേയ്ക്ക് തിരിയ്ക്കാന്‍ പ്ലാന്‍ ചെയ്തതുമായിരുന്നു.

publive-image

എന്നാല്‍ അങ്ങനൊരു അടിയന്തിര സാഹചര്യം ഇല്ലെന്നും യാത്ര റദ്ദാക്കേണ്ടതില്ലെന്നും അറിയിച്ചത് ജോസ് കെ മാണിയായിരുന്നു അതിനാല്‍ തന്നെയാണ് അദ്ദേഹം ആശുപത്രിയില്‍ തുടരാതെ തോമസ്‌ ചാഴികാടന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ മുഴുകിയത് .

രാവിലെ ഡോക്റ്റര്‍മാരുമായി സംസാരിച്ചപ്പോഴും ആശങ്കപ്പെടാന്‍ ഒന്നുമില്ലെന്നായിരുന്നു മറുപടി . എന്നാല്‍ പെട്ടെന്ന് കാര്യങ്ങള്‍ തലകീഴായ് മറിഞ്ഞത് വിശ്വസിക്കാനാകാത്ത അവസ്ഥയിലായിരുന്നു ജോസ് കെ മാണി.

km mani
Advertisment