Advertisment

കൊറോണ വൈറസ് ബാധ; ചൈനയില്‍ നിന്നുള്ള യാത്രക്കാരെ യു.എ.ഇ വിമാനത്താവളങ്ങളില്‍ സ്ക്രീന്‍ ടെസ്റ്റിന് വിധേയമാക്കി

New Update

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ചൈനയില്‍ നിന്നുള്ള യാത്രക്കാരെ യു.എ.ഇ വിമാനത്താവളങ്ങളില്‍ സ്ക്രീന്‍ ടെസ്റ്റിനു വിധേയമാക്കി തുടങ്ങി. നിരീക്ഷണം ശക്തമായി തുടരുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി. അതേ സമയം രാജ്യത്ത് കൊറോണ കേസുകള്‍ ഇതുവരെയും സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Advertisment

publive-image

ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് രാവിലെ മുതല്‍ ചൈനയില്‍ നിന്നുള്ള യാത്രക്കാരെ സ്ക്രീന്‍ ടെസ്റ്റിനു വിധേയമാക്കിയത്. വൈകീട്ട് അബൂദബി അന്താരാഷ്ട്ര വിമാനത്താവളത്തിലും സ്ക്രീന്‍ ടെസ്റ്റ് സംവിധാനം ഏര്‍പ്പെടുത്തി. ഷാര്‍ജ ഉള്‍പ്പെടെ യു.എ.ഇയിലെ മറ്റു വിമാനത്താവളങ്ങളിലും ചൈനയില്‍ നിന്നുള്ള യാത്രക്കാരെ സ്ക്രീന്‍ ടെസ്റ്റിന് ഉടന്‍ വിധേയമാക്കും എന്നാണ് സൂചന.

ചൈനയില്‍ നിന്ന് നേരിട്ട് യു.എ.ഇ വിമാനത്താവളങ്ങളില്‍ വന്നിറങ്ങുന്നവരെ മാത്രമാണ് സ്ക്രീന്‍ ടെസ്റ്റിനു വിധേയമാക്കുന്നത്.

korona virus screen test
Advertisment