Advertisment

കഴിഞ്ഞ തവണ മമ്മൂട്ടിയും ബിഷപ്പുമാരും പറഞ്ഞ സ്ഥാനാര്‍ഥികള്‍ വിജയിച്ചപ്പോള്‍ ഇത്തവണ ബലറാമിനും ശബരീനാഥനും സാദത്തിനും അനില്‍ അക്കരയാനും എതിരെ കണ്ടെത്തിയ 'പുറംതാരങ്ങള്‍' കണ്ടം വഴി ഓടി ! കെ ആര്‍ മീരയെന്ന എഴുത്തിന്‍റെ പ്രതിഭയുടെ നിയമനം വിവാദമായത് കോട്ടയത്ത് തിരുവഞ്ചൂരിനെതിരെ കൊണ്ടുവരുമെന്ന് സംശയിച്ചപ്പോള്‍ ? - ദാസനും വിജയനും

New Update

കെ ആർ മീരയെന്ന മീരേച്ചി - സംസ്ഥാന സ്‌കൂൾ യുവജനോത്സവത്തിൽ പെൻസിൽ ഡ്രോയിങ്ങിന് രണ്ടാം സ്ഥാനം കരസ്ഥമാക്കുമ്പോള്‍ കടമ്പനാട് ഗവണ്മെന്റ് ഹൈസ്‌കൂളിലെ അധ്യാപകരും, ശാസ്താംകോട്ടയിലെ രാമചന്ദ്രൻ പിള്ളയും അമൃതകുമാരിയും സ്വപ്നത്തിൽ പോലും വിചാരിച്ചതല്ല മകളുടെ എഴുത്തുകളോടുള്ള ഈ അഭിരുചി.

Advertisment

കേരളസാഹിത്യ അക്കാദമി അവാർഡും, വയലാർ അവാർഡും, ഓടക്കുഴൽ അവാർഡും, കേന്ദ്രസാഹിത്യ അക്കാദമി അവാർഡും വരിവരിയായി തന്നെ തേടിയെടി‌യെത്തുമ്പോഴും പക്വമായ തീരുമാനങ്ങളിലൂടെയും പെരുമാറ്റത്തിലൂടെയും മീര വേറിട്ട് നിന്നു.

മലയാളമനോരമ പോലത്തെ മാധ്യമലോകത്തെ അതികായരുടെ കൂടെ ജോലിചെയ്തിട്ടും ആ അഹങ്കാരമില്ലാതെ, എഴുതി ജീവിക്കാം എന്ന ആത്മവിശ്വാസത്തോടെ ജോലി ഉപേക്ഷിച്ചുകൊണ്ട് മലയാള ഭാഷയെ ഹൃദയത്തിലേറ്റി എഴുത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചപ്പോൾ ചില ദുഷ്ടശക്തികൾ മീരയുടെ വളർച്ചയിൽ കണ്ണുവെച്ചിരുന്നു.

publive-image

കോട്ടയത്തെ സ്ഥാനാര്‍ഥിയോ ?

കോട്ടയം നിയമസഭാ മണ്ഡലത്തിലെ ഇടതുപക്ഷ മുന്നണിയുടെ സ്വതന്ത്ര സ്ഥാനാർത്ഥിയായി കെആർ മീരയുടെ പേര് ലിസ്റ്റിൽ വന്നാൽപോലും ആരും അത്ഭുതപ്പെടേണ്ടതില്ല .

തുടർഭരണം ലക്‌ഷ്യം വെച്ചുകൊണ്ട് ഇടതുപക്ഷം തയാറാക്കുന്ന മാസ്റ്റർ പ്ലാനിൽ പേര് വന്നിട്ടുള്ള എല്ലാവർക്കും അവരറിയാതെ ജോലിയും ശമ്പളവും സൗകര്യങ്ങളും എല്ലാം എത്തിച്ചുകൊടുക്കുന്ന ഒരു രീതി തുടങ്ങിവെച്ചത് ഈ ഭരണത്തിലാണ് .

കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് ഇതിനുവേണ്ട എല്ലാ തയാറെടുപ്പുകളും നടത്തിക്കൊണ്ട് നിയമസഭയിൽ ജയിച്ചുകയറുവാനുള്ള എല്ലാ അടവുകളും പയറ്റിവെച്ചിരുന്നു എന്ന് വേണമെങ്കിൽ പറയാം .

ഓരോരോ മണ്ഡലത്തിലേക്കും അനുയോജ്യരായ ആളുകളെ കണ്ടെത്തുന്നതിൽ ജാതി -മത -വർഗ -വർണ്ണ - രാഷ്ട്രീയ - സാംസ്‌കാരിക - സിനിമ - കച്ചവട - മാഫിയ സംഘങ്ങളെ അതിന്നായി തയാറാക്കിയിരുന്നു .

publive-image

രാഷ്ട്രീയത്തിനപ്പുറത്തെ സ്ഥാനാര്‍ഥി ചിന്തകള്‍ 

താനൂരും കൊടുവള്ളിയിലും കുന്ദമംഗലത്തും കൊല്ലത്തും ചവറയിലും പത്തനാപുരത്തും നിലമ്പൂരും തവനൂരും മൂവാറ്റുപുഴയിലും പള്ളുരുത്തിയിലും നെയ്യാറ്റിൻകരയിലും കായംകുളത്തും ഇരിങ്ങാലക്കുടയിലും കൈപ്പമംഗലത്തും പുതുക്കാടും പട്ടാമ്പിയിലും തൃശൂരും തൃപ്പൂണിത്തുറയിലും അങ്ങനെ ഏകദേശം നാൽപ്പതോളം മണ്ഡലങ്ങളിൽ നേരത്തെ പറഞ്ഞ തരത്തിലുള്ള ആശയങ്ങൾ മുൻനിർത്തി തന്നെയാണ് സ്ഥാനാർത്ഥികളെ നിശ്ചയിച്ചിരുന്നത്  .

കണ്ണൂരിൽ മത്സരിപ്പിക്കുവാൻ വേണ്ടി തീറ്റിപ്പോറ്റിയ ജസ്സീറ എന്ന സമരക്കാരിയും നീലമ്പൂരില്‍ മത്സരിപ്പിക്കുവാൻ കൊണ്ടുനടന്ന ഡോക്ടർ ഷാനവാസും ഒക്കെ കൈവിട്ട് പോയെങ്കിലും ഇടതുപക്ഷം അഞ്ചുകൊല്ലം ശരിക്കും ബുദ്ധി ഉപയോഗിച്ച് കാര്യങ്ങൾ നീക്കിയതുകൊണ്ട് ഉമ്മൻചാണ്ടിയുടെ തുടർഭരണം ഒഴിവാക്കുവാൻ ഈസിയായി സാധിച്ചിരുന്നു.

മമ്മൂട്ടിയും ബിഷപ്പുമാരും പറഞ്ഞ സ്ഥാനാര്‍ഥികള്‍ വിജയിച്ചു കയറിയപ്പോള്‍

ലോകത്തിലെ ഏറ്റവും നല്ല ജനാധിപത്യ പ്രക്രിയകളിൽ ഒന്ന് എന്ന പേര് നേടിയ ജനസമ്പര്‍ക്ക പരിപാടിയുടെ അഭൂതപൂർവമായ വിജയത്തിൽ അടിതെറ്റിയ ഇടതുപക്ഷം വളരെ ബുദ്ധിപരമായി എടുത്ത തീരുമാനങ്ങളിൽ ഒന്നായിരുന്നു ഇടുക്കി ലോക്‌സഭയിലെ ജോയ്‌സ് ജോർജ്ജിന്റെ വിജയം .

ആ ആവേശത്തിൽ കണ്ടെത്തിയ നിയമസഭാ സ്ഥാനാർത്ഥികൾ എല്ലാം വിജയം കണ്ടപ്പോൾ മുതലാളിത്തവും , സിനിമയും , ജാതിയും എല്ലാം പട്ടികയിൽ സ്ഥാനം പിടിച്ചു .

സഖാവ് ഇഎംഎസും ഇക്കാര്യങ്ങൾ പരീക്ഷിച്ചിരുന്നു എങ്കിലും ഓഎൻവിയും സുബ്രമണ്യം പോറ്റിയും ലെനിൻ രാജേന്ദ്രനും നടൻ മുരളിയും എല്ലാം തകർന്നടിഞ്ഞപ്പോൾ ഈ കളികൾ നിർത്തിവെച്ചിരിക്കുകയായിരുന്നു .

പിന്നീട് മമ്മുട്ടിയുടെ നിർദ്ദേശപ്രകാരം ഇന്നസെന്റിനെ ചാലക്കുടിയിൽ മത്സരിച്ചപ്പോൾ , അതുപോലെ ബിഷപ്പുമാരുടെ ആവശ്യപ്രകാരം ജോയ്‌സ് ജോർജ്ജിനെ ഇടുക്കിയിൽ മത്സരിപ്പിച്ചപ്പോൾ അവരെല്ലാം വിജയിച്ചപ്പോൾ ആത്മവിശ്വാസം വളർന്നു .

publive-image

അനിൽ അക്കരക്കെതിരെ ദീപയും സാദത്തിനെതിരെ ആഷിക്കും - പദ്ധതി പാളിയപ്പോള്‍

തുടർഭരണം ലക്ഷ്യം വെച്ചുകൊണ്ടായിരുന്നു തൃശൂർ ജില്ലയിലെ വടക്കാഞ്ചേരി സീറ്റിലേക്ക് കേരളവർമ്മയിലെ ടീച്ചർ ദീപ നിഷാന്തിനെ വളർത്തുവാൻ ശ്രമിച്ചെങ്കിലും അത് മുളയിലേ നുള്ളേണ്ടിവന്നു .

ജില്ലയിലെ മുഴുവൻ സീറ്റുകളും ഇടതുപക്ഷം തുത്തുവാരിയപ്പോൾ 24 വോട്ടിന് കൈവിട്ട വടക്കാഞ്ചേരിയിലെ കോൺഗ്രസ്സ് കുടുംബത്തിലെ ഒരു ടീച്ചറെ സ്ഥാനാര്ഥിയാക്കിയാൽ അനിൽ അക്കരെയെ തളക്കാൻ കഴിയുമെന്ന് കരുതിയെങ്കിലും കേവലം ഒരു കവിത മോഷ്ടിച്ചപ്പോൾ കോപ്പിയടി ടീച്ചർ എന്ന ബഹുമതി ടീച്ചർ കരസ്ഥമാക്കി .

കളമശ്ശേരിയിൽ മത്സരിപ്പിക്കുവാൻ നെറ്റിപ്പട്ടം കെട്ടിയിരുന്ന ആഷിഖ് അബുവിന് പ്രളയഫണ്ടിൽ നടത്തിയ ഗാനമേള വലിയൊരു കൈയബദ്ധമായപ്പോൾ ആ സീറ്റിലേക്കും ഇനി വേറെ ആളെ തപ്പേണ്ടിവരും.

കൂടാതെ സിനിമ നിർമ്മാണത്തിൽ കള്ളക്കടത്തുകാരുടെയും കൈവെട്ടുകാരുടെയും പണം ഉപയോഗിച്ചു എന്ന ആരോപണങ്ങളും ആഷിഖിന്റെ സ്ഥാനാർത്ഥി മോഹം പൂവണിയാൻ സാദ്ധ്യതകൾ ഇല്ലാതാക്കി. ബാക്കി കാര്യങ്ങള്‍ എന്‍ഐഎ അന്വേഷണം കഴിയുമ്പോള്‍ അറിയാം.

അരുവിക്കരയിലെ 'സ്ഥാനാര്‍ഥി' പോയ വഴി ?

അരുവിക്കര സീറ്റിലേക്ക് കുപ്പായം തയ്പ്പിച്ചുകൊണ്ടിരുന്ന ഒരു സ്ത്രീ വിമോചന പ്രസ്ഥാനക്കാരിയെ സ്വന്തം മകൻ ഇല്ലാതാക്കിയപ്പോൾ ആ സീറ്റിലേക്കും ഇനി വേറെ ആളെ ഉണ്ടാക്കേണ്ടിവരും . അവര്‍ ഈ സർക്കാരിനുവേണ്ടി ധാരാളം അദ്ധ്വാനിച്ചിരുന്നു .

അതിന്നായി ഫേസ്‌ബുക്ക് പോസ്റ്റുകളും കവിതകളും ആൽബങ്ങളും ഒക്കെ ഉണ്ടാക്കി കൂടിയെങ്കിലും സ്വന്തം മകൻ കാണിച്ചുകൂട്ടിയ ഒരു വൃത്തികേടിനാൽ അവർക്കും തത്‌കാലം മാറിനിൽക്കേണ്ടി വന്നിരിക്കുന്നു .

ആദ്യ പ്രളയംകൊണ്ട് ആകപ്പാടെ ഉണ്ടായ നേട്ടങ്ങൾ പ്രളയഫണ്ടും , വട്ടിയൂർക്കാവിലെ ഒരു മേയർ ബ്രോയുമാണ് . പക്ഷെ വട്ടിയൂർക്കാവിൽ ഉണ്ടാക്കിയെടുത്ത ഈ നന്മമരമെന്ന ഇമേജ് വോട്ടർമാരിൽ സ്വാധീനം ചെലുത്തി എന്ന് വേണം ഉറപ്പിക്കുവാൻ .

publive-image

മുനീറിനെതിരെ കണ്ടെത്തിയ കളക്ടർ ബ്രോ ?

അതുപോലെ വളർത്തുവാൻ നോക്കിയ ഒരു ബ്രോ ആയിരുന്നു കോഴിക്കോട്ടെ കളക്ടർ ബ്രോ . മുനീറിനെതിരെ കണ്ടെത്തിയ കളക്ടർ ബ്രോ കോഴിക്കോട്ടങ്ങാടിയിൽ വളർത്തിയ സുലൈമാനി തരംഗം, ഐഐഎം കോഴിക്കോട് കളക്ടർക്ക് കൊടുത്ത ഒരു പ്രൊപോസൽ ആയിരുന്നു .

ആ ആശയത്തെ കളക്ടർ അടിച്ചുമാറ്റി സ്വന്തം കഴിവുകളാക്കി മാറ്റിയപ്പോൾ പാവം കോഴിക്കോട്ടുകാർ എല്ലാം കണ്ണടച്ചു വിശ്വസിച്ചു. പിന്നീട് ഒരു പ്രത്യേക കാരണത്താൽ കളക്ടർ ബ്രോ കൂട് വിട്ട് പറന്നപ്പോൾ ആ പ്ലാനുകളും അസ്ഥാനത്തായി .

കേരളത്തിലെ പല മണ്ഡലങ്ങളിലേക്കും ചാനലുകാരെയും സിനിമക്കാരെയും ഒക്കെ തപ്പിയെടുത്ത് പൊക്കി വിടുവാൻ ഉപദേശകരിൽ ചിലർ പ്രവർത്തിക്കുന്നതിന്റെ ഭാഗമായി ഒരു ചാനൽ മേധാവി ഇപ്പോൾ ആറന്മുള സീറ്റിനായി ചരടുകൾ വലിക്കുന്നുണ്ട് . പറവൂർ സീറ്റാണ് ഓഫർ എങ്കിലും ആറന്മുള തന്നെ വേണമെന്ന വാശിയിലാണ് ചാനൽ മേധാവി.

കെ ആര്‍ മീരയെന്ന പ്രതിഭയ്ക്ക് അതിരു നിശ്ചയിച്ചാല്‍ ?

ഇത്രേം കഥകൾ ഇവിടെ പറയേണ്ടിവന്നത് , കെആർ മീര എന്ന കേരളം ഇഷ്ടപ്പെടുന്ന ഒരു നല്ല സാഹിത്യകാരിയെ പാർട്ടിയുടെ ചട്ടക്കൂട്ടിൽ അടച്ചുകൊണ്ട് കോട്ടയം പോലത്തെ സീറ്റിൽ തിരുവഞ്ചൂരുപോലത്തെ ഒരു മഹാരഥനെ മെരുക്കാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ കേരളത്തിലെ ഭാഷാസ്നേഹികള്‍ അത് സമ്മതിക്കില്ലെന്ന് പറയാന്‍ വേണ്ടിയാണ് .

ടിപി കേസിൽ വെള്ളം കുടിപ്പിച്ച വൈരാഗ്യം തീർക്കേണ്ടത് അത്യവശ്യമാണ്. ഉദാഹരണമായി കേരളത്തിൽ കെ കരുണാകരനെ പറ്റിച്ച 40 ഫിക്സഡ് ഡെപ്പോസിറ്റ് കേസിൽ, ഇടതിന്റെ ആ ഉദ്യമം പൊളിച്ചത് നിലമ്പൂരിലെ ആര്യാടനും പട്ടാമ്പിയിലെ സിപി മുഹമ്മദും ചേർന്നുകൊണ്ടാണ്.

publive-image

അവരാണ് അന്ന് കരുണാകരന്റെ നീക്കങ്ങളെ അട്ടിമറിച്ചത്. സിപിമുഹമ്മദ് കരുണാകരന്റെ വീട്ടിലെ ടോയ്‌ലെറ്റിൽ നിന്നും ആര്യാടന് ചെയ്‌ത ഫോൺ കോളിന്‍റെ അടിസ്ഥാനത്തിലായിരുന്നു എഐസിസി ഫാക്‌സും വക്കം പുരുഷോത്തമന്റെ കളികളും. പിന്നീട് നിലമ്പൂരും പട്ടാമ്പിയും ഇടതു വെട്ടിപ്പിടിച്ചു.

ഇനിയിപ്പോൾ കോട്ടകൾ പൊളിക്കേണ്ടത് ഇടതിന്റെ വാശികൂടിയാണ് . കുറ്റിപ്പുറവും തൃപ്പൂണിത്തുറയും തിരൂരും വടക്കാഞ്ചേരിയും കൊടുവള്ളിയും പാലായും പൊളിക്കാമെങ്കിൽ ബലരാമനും ഷാഫിയും സതീശനും ശബരീനാഥനും റോജി ജോണും അനിൽ അക്കരയും അൻവർ സാദത്തും ഒക്കെ തോൽക്കേണ്ടത് ഇപ്പോൾ ഇടതിന്റെ ഏറ്റവും വലിയ ലക്ഷ്യങ്ങളിൽ ഒന്നാണ് .

ഒപ്പം തുടർഭരണവും മുന്നിൽ കാണുമ്പോൾ ഓരോ മണ്ഡലങ്ങളിലേക്കും സ്വാതന്ത്രന്മാരെ വളർത്തിക്കൊണ്ടുവരുന്ന പ്രവണത നമ്മുക്ക് കാണാം .

ലെറ്റർ ഓഫ് സ്റ്റഡീസിലെ നിയമനത്തില്‍ എന്താണ് തെറ്റായുള്ളത് !

കോട്ടയത്തെ സ്ഥാനാർത്ഥിയായി പരിഗണിക്കുന്നുവെന്ന് കിംവദന്തികളില്‍ കേള്‍ക്കുന്ന ( അതിനവര്‍ സമ്മതിക്കുമോ എന്നതിനുത്തരം കാത്തിരുന്നു കേള്‍ക്കണം ) കെആർ മീരയെക്കുറിച്ചു വന്ന ആക്ഷേപം ലെറ്റർ ഓഫ് സ്റ്റഡീസിലെ നിയമനം ആണ് .

ഓരോ വിഷയത്തിലും സവിശേഷ അറിവും പ്രാഗത്ഭ്യവുള്ള വ്യക്തികൾ കൂടി ഉൾപ്പെടുന്ന സിലബസ് നിർണ്ണയ സമതിയാണ് ബോർഡ് ഓഫ് സ്റ്റഡീസ്.

സർഗാത്മക സാഹിത്യം, നാടോടി സാഹിത്യം, കല, ചലച്ചിത്രം, ചിത്രകല തുടങ്ങി ഏത് മേഖലയിൽ നിന്നും സവിശേഷ അറിവുള്ളവരെ ബോർഡ് ഓഫ് സ്റ്റഡീസിൽ ഉൾപ്പെടുത്താം, ഉൾപ്പെടുത്തണം. അതിന് അക്കാദമിക യോഗ്യതകൾ മാനദണ്ഡമല്ല.

publive-image


കെ.ആർ മീരയെ സ്കൂൾ ഓഫ് ലെറ്റേഴ്സിൻ്റെ ബോർഡ് ഓഫ് സ്റ്റഡീസിൽ ഉൾപ്പെടുത്തിയെങ്കിൽ അതൊരു മികച്ച തീരുമാനമാണ്


സ്കൂൾ ഓഫ് ലെറ്റേഴ്സിലെ കാര്യങ്ങൾ അറിയുന്ന നിലയിൽ എഴുതിയാൽ എഴുത്തുകാരും, നാടൻ, നാടോടി കലാപ്രവർത്തകരും, ആക്ടിവിസ്റ്റുകളും പ്രാഥമിക വിദ്യാഭ്യാസം പോലുമില്ലാത്ത എന്നാൽ പ്രതിഭകളായിരുന്ന നിരവധി ആളുകൾ വരുകയും ഒരുമിച്ച് കൂടുകയും പാടുകയും അടുകയും തർക്കിക്കുകയും ക്ലാസ് എടുക്കുകയും അഭിനയിക്കുകയും കവിത ചൊല്ലുകയും കഥ പറയുകയും ചെയ്യുമായിരുന്ന ഇടമാണത് .

ആ കളങ്കിത മന്ത്രിക്കാണ് തെറ്റിയത് 

മീരയെപ്പോലുള്ള പ്രതിഭകൾ നിർബന്ധമായും വരേണ്ട, കുട്ടികളുമായി ഇടപെടേണ്ട സ്ഥലം. പക്ഷെ ഉന്നതവിദ്യാഭ്യസ മന്ത്രിയാണ് അക്കാര്യം ചെയ്തതെന്ന് വന്നപ്പോഴാണ് ഇവിടെ വിവാദം കത്തിയത് .

കാരണം ഉന്നത വിദ്യാഭ്യസമന്ത്രിയുടെ മുൻ പ്രവർത്തികൾ അദ്ദേഹത്തിന്റെ തീരുമാനങ്ങളിൽ ഏവരിലും സംശയങ്ങൾ ഏറെ ജനിപ്പിച്ചു കഴിഞ്ഞിരിക്കുന്നു .

അദ്ദേഹത്തിന്റെ വിശ്വാസ്യത തകർന്നടിഞ്ഞ ഈ സാഹചര്യത്തിൽ മീരയെ പോലുള്ളവർ ഇവരുടെയൊക്കെ ചട്ടുകമാവാതെ മുന്നോട്ട് പോകുന്നതാണ് ഉചിതമെന്ന് പറഞ്ഞാൽ വിഷമിക്കരുത് .

മാലാഖയുടെ മറുകുകൾ കരിനീലയാണോ മോഹമഞ്ഞയാണോ എന്നറിയുവാൻ സൂര്യനെ അറിഞ്ഞ ഒരു സ്ത്രീയുടെ അടുത്തേക്ക് യൂദാസിന്റെ സുവിശേഷം പാടിവരുന്ന ഘാതകരായ ആരാച്ചാർമാർ അറിയുന്നില്ലല്ലോ മീരസാധുവാണെന്ന് !!!

മീരേച്ചിയെ പോലുള്ള ബുദ്ധിമതി ഇങ്ങനെ ഒന്നിനും കൂട്ടുനിൽക്കില്ല എന്ന വിശ്വാസത്തിൽ ,

വളരെ ചെറുപ്പം മുതൽ മീരേച്ചിയുടെ കഥകൾ സ്ഥിരമായി വായിക്കുന്ന ദാസനും

ഒരിക്കലെങ്കിലും കാണുവാൻ സാധിക്കുമെന്ന പ്രത്യാശയിൽ വിജയനും

dasanum vijayanum
Advertisment