Advertisment

മന്ത്രി കെ ടി ജലീലിനെ ഇഡി ചോദ്യം ചെയ്തു ? ചോദ്യം ചെയ്തത് ഇന്നു രാവിലെ കൊച്ചിയിലെ രഹസ്യ കേന്ദ്രത്തില്‍ വച്ച് അതീവ രഹസ്യമായി. ഖുറാൻ്റെ മറവിൽ സ്വർണം കടത്തിയെന്ന സംശയത്തിൽ എൻഫോഴ്മെൻ്റ് ഡയറക്ടറേറ്റ് ? സംസ്ഥാന മന്ത്രിയെ ഗുരുതരമായ കേസില്‍ ഇഡി ചോദ്യം ചെയ്തത് വന്‍ വിവാദമായേക്കും !

author-image
Berlin Mathew
Updated On
New Update

publive-image

Advertisment

കൊച്ചി: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മന്ത്രി കെടി ജലീലിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തുവെന്ന് സൂചന. ഇന്നു രാവിലെയാണ് മന്ത്രിയില്‍ നിന്ന് ഇഡി മൊഴിയെടുത്തത്. രാവിലെ 9.30 മുതല്‍ ഉച്ചകഴിഞ്ഞ് 2.30 വരെ കൊച്ചിയിലെ രഹസ്യ കേന്ദ്രത്തില്‍ വിളിച്ചുവരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍.

വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയില്ലായെ യുഎഇ കോണ്‍സുലേറ്റില്‍ നിന്ന് മതഗ്രന്ഥങ്ങളും റംസാന്‍ കിറ്റും എത്തിച്ച സംഭവത്തിലാണ് ചോദ്യം ചെയ്യൽ നടന്നത്.

സ്വര്‍ണക്കടത്ത് അന്വേഷിക്കുന്ന എന്‍ഐഎ, ഇഡി, കസ്റ്റംസ് സംഘങ്ങള്‍ മതഗ്രന്ഥങ്ങള്‍ എത്തിച്ച നയതന്ത്രപാഴ്ലിനെ കുറിച്ച് നേരത്തെ അന്വേഷിച്ചിരുന്നു. മതഗ്രന്ഥങ്ങള്‍ എന്ന പേരില്‍ സ്വര്‍ണം കടത്തിയിരുന്നോ എന്നാണ് അന്വേഷിക്കുന്നത്. നേരത്തെ സ്വപ്നയുടെ ഫോൺ രേഖകൾ പുറത്തു വന്നപ്പോൾ കെ ടി ജലീലുമായി പലവട്ടം സംസാരിച്ചതായി തെളിഞ്ഞിരുന്നു.

നയതന്ത്രകാര്യാലയങ്ങളില്‍ നിന്ന് അനുമതിയില്ലാതെ പാരിതോഷികങ്ങളോ സഹായമോ സ്വീകരിക്കാൻ പാടില്ല എന്നതാണ് ചട്ടം. ജലീൽ ഇതു ലംഘിച്ചതായി നേരത്തെ ആരോപണം ഉയർന്നിരുന്നു. ഇക്കാര്യവും സാമ്പത്തിക സഹായം ലഭിച്ചിരുന്നോ എന്ന കാര്യവും ഇഡി അന്വേഷിച്ചതായാണ് വിവരം.

kt jaleel
Advertisment