Advertisment

ഒരു വാര്യര്‍ യുഗം അസ്തമിക്കുമ്പോള്‍ വേറൊരു വാര്യര്‍ പിറക്കുന്നു, അതേ നാട്ടില്‍ നിന്ന്. മലയാളിയുടെ ദൗര്‍ബല്യങ്ങളായ പ്രേമത്തിലെ മലരും പ്രിയയുടെ മാണിക്യമലരും !

New Update

സത്യത്തിൽ ഞെട്ടിപ്പോയി ! ഇങ്ങനെയുണ്ടോ ഒരു വൈറൽ , മലരെന്ന വാക്കിന് ഇപ്പോൾ കേരള സമൂഹത്തിൽ വളരെയേറെ സ്ഥാനമാണ് എന്നത് തിരിച്ചറിഞ്ഞു . പ്രേമത്തിലെ മലരും ഇപ്പോഴത്തെ മാണിക്യമലരും എല്ലാം നമ്മളങ്ങ് ഏറ്റെടുത്തു കഴിഞ്ഞു .

Advertisment

പ്രിയവാര്യർ ഇന്നിപ്പോൾ ലോകത്തിന്റെ നെറുകയിലാണ്‌. തൃശൂർ ജില്ലയിലെ പൂങ്കുന്നത്തു കാരി പ്രിയവാര്യർ, 1999 സെപ്റ്റംബർ 12 നാണു ജനിച്ചത്. അപ്പോൾ പിന്നെ വിർഗോയിൽ അത്തം നക്ഷത്രക്കാരി പ്രിയ വാര്യരുടെ പിന്നാലെയാണ് സമൂഹ മാധ്യമങ്ങളും ചാനലുകളും പത്രങ്ങളും .

publive-image

അത്തം നക്ഷത്രക്കാരിക്ക് രാജയോഗം 

നക്ഷത്രപ്രകാരം സംഭവിക്കേണ്ടതേ സംഭവിച്ചിട്ടുള്ളൂ . ഒരു കാലത്ത് വളരെയേറെ കഷ്ടതകൾ സഹിച്ച ഒരു കുടുംബത്തിന് ദൈവം കൊടുത്ത സമ്മാനമാണ് പ്രിയയിലൂടെ . അച്ഛൻ പ്രകാശ് വാര്യർക്ക് സെൻട്രൽ ഗവൺമെൻറ് ജോലിയായതുകൊണ്ട് മുംബയിൽ സ്ഥിരതാമസമാക്കിയ കുടുംബം പിന്നീട് തൃശൂരിലേക്ക് പറിച്ചു നടുകയായിരുന്നു .

വിമല കോളേജിൽ ഡിഗ്രിക്ക് ചേർന്നപ്പോഴും പ്രിയ കുറച്ചു കുറച്ച് മലയാളം പറയാതെ തനി തൃശൂർക്കാരിയാകുകയായിരുന്നു . അമ്പലവാസിയായതുകൊണ്ടാകാം വീട്ടുകാർ മലയാളം ശരിക്കും പഠിപ്പിക്കുവാൻ മറക്കാതിരുന്നത് .

പ്രിയാ വാര്യരുടെ ഗാനം യൂറ്റിയൂബിൽ കയറിയതും മഞ്ജു വാര്യരുടെ ആമി റിലീസായതും ഫെബ്രുവരി 9. ഒന്ന് വീണു മറ്റൊന്ന് വാണു ?

2018 ഫെബ്രുവരി 9 ഒരു പ്രത്യേക ദിവസമാണ് . മലയാള സിനിമക്കും മലയാളിക്കും തൃശൂർ ജില്ലക്കും പ്രത്യേകിച്ച് വാരിയർ സമൂഹത്തിനും ഈ ദിനം ഒരിക്കലും മറക്കുവാനാകില്ല .

കാരണം അന്നാണ് പ്രിയ വാര്യർ എന്ന തൃശൂർക്കാരിയുടെ ഗാനവും കണ്ണടിയും യൂറ്റിയൂബിൽ കയറിയതും ലോകം മുഴുവൻ ഏറ്റെടുത്തുതും ഗൂഗിൾ സെർച്ചിൽ ഒന്നാമതെത്തുകയും ഒക്കെ ചെയ്തത് .

അതേ ദിവസം തന്നെ തൃശൂർ ജില്ലയിലെ പുള്ളിൽ ജനിച്ച മഞ്ജു വാര്യർ എന്ന നടി ഏറെ കൊട്ടിഘോഷിച്ചഭിനയിച്ച ആമി എന്ന സിനിമ കേരളത്തിൽ റിലീസ് ചെയ്തതും യാതൊരു ചലനങ്ങളും സൃഷ്ടിക്കാതെ ബോക്സോഫീസിൽ തകർന്നടിഞ്ഞതും .

വാര്യർ കുടുംബത്തിൽ നിന്നും ഒരു ലേഡി സൂപ്പർ സ്റ്റാർ പത്തിമടക്കിയപ്പോൾ ദൈവം മറ്റൊരു വാര്യർ കുട്ടിയെ ലോകത്തിന്റെ നെറുകയിൽ എത്തിച്ചു . സ്വർഗ്ഗവും നരകവും ഒക്കെ ഭൂമിയിൽ തന്നെ എന്ന് വിശ്വസിക്കേണ്ടതായി വരുന്ന കാഴ്ചകളും അനുഭവങ്ങളും .

publive-image

ഞാനും എന്റെ തട്ടാനും മതിയാവില്ലല്ലോ താരമേ 

മഞ്ജു വാര്യർ ഒരു സിനിമ റിലീസായാൽ പത്രങ്ങളായ പത്രങ്ങളെയും ചാനലുകാരായ ചാനലുകാരെയും എഴുത്തുകാരെയും പോലീസുകാരെയും എന്തിനധികം പറയുന്നു കേരളം ഭരിക്കുന്ന മുഖ്യമന്ത്രിയെയും ഒക്കെ പോയിക്കണ്ട് സിനിമകൾ വിജയിപ്പിച്ചെടുക്കുവാൻ പാട്‌ പെടുകയാണ് .

ഈ കാലഘട്ടത്തിൽ ഒരു കുഞ്ഞിനേയും വിളിക്കാതെ ബന്ധപ്പെടാതെ പ്രിയവാര്യരുടെ ചിത്രവും അതിന്റെ ഗാനവും സീനുകളും ലോകം ഏറ്റടുത്തു കഴിഞ്ഞപ്പോൾ നാം മനസ്സിലാക്കേണ്ടത് ഒന്നാണ് - നമ്മുക്ക് നാമേ പണിവത് നാകം നരകവുമതുപോലെ .

ഇനിയിപ്പോൾ ഇത്രയും പ്രശസ്തി കിട്ടിയ സ്ഥിതിക്ക് പ്രിയവാര്യരും അഹങ്കാരിയായി മാറിയാൽ അതേ ദൈവം തന്നെ ആ കുട്ടിയേയും താഴേക്ക് വലിച്ചിടുവാൻ തയാറാകും എന്നത് ഓർക്കുന്നത് നന്നായിരിക്കും .

ഞാനും എന്റെ തട്ടാനും മതി എന്നതുപോലെയായിരുന്നു മഞ്ജുവിന്റെ കഴിഞ്ഞ കുറെ നാളുകളായുള്ള ചിന്തകൾ. താനും പരസ്യ സംവിധായകനും കാക്കി കൂട്ടുകാരിയും എന്നതും കടന്നിപ്പോള്‍ നിര്‍മ്മാതാവും സംവിധായകനും എന്നൊക്കെയുള്ള കൂട്ടുകെട്ടുകളുണ്ടെങ്കിൽ കേരളം മൊത്തം തീറെഴുതിക്കളയാം എന്നുള്ള ഒരു അഹങ്കാരം എന്ന് മുതൽ മഞ്ജുവിന് വന്നോ അന്നുമുതൽ മഞ്ജുവിന്റെ നാളുകൾ എണ്ണപ്പെട്ടു കഴിഞ്ഞിരുന്നു .

ഇന്നിപ്പോൾ കടിച്ചതും പിടിച്ചതും ഇല്ലാത്ത ഒരവസ്ഥയിലേക്ക് കാര്യങ്ങൾ നീങ്ങുമ്പോൾ മറ്റൊരു ഭാനുപ്രിയ അല്ലെങ്കിൽ കനക അല്ലെങ്കിൽ സുകന്യ എന്ന നിലയിലേക്ക് കാര്യങ്ങൾ അധഃപതിക്കാതിരിക്കുവാൻ ശ്രമിച്ചാൽ നന്നായിരുന്നു .

ഇനിയും അനാവശ്യ കൂട്ടുകെട്ടുകളിൽ ചെന്ന് തല വെച്ച് കൊടുക്കാതെ , അനാവശ്യ സംഘടനകൾക്ക് നേതൃത്വം കൊടുക്കാതെ കേരളത്തിന്റെ പൊതുവായ ഒരു രീതിയനുസരിച്ചു അഭിനയം തുടർന്നാൽ ആറാം തമ്പുരാനും പത്രവും കന്മദവും പോലെയുള്ള സിനിമകൾ തേടി വരുമെന്ന് പ്രത്യാശിക്കാം .

publive-image

ആമിയും ഒരു അഡാർ ലവും തമ്മിലുള്ള സാമ്യങ്ങള്‍

ഒരു അഡാർ ലവ് എന്ന ചിത്രത്തിനും ആമി എന്ന ചിത്രത്തിനും കുറെയധികം സാമ്യമുണ്ട് . കഥയിലോ തിരക്കഥയിലോ അല്ല ഇപ്പറഞ്ഞ സാമ്യം . കേരളത്തിന്റെ പൊതുവായ ജാതി സമവാക്യങ്ങൾ ഏറെ പുലർത്തിയിരിക്കുന്ന സിനിമകളാണ് രണ്ടും . ആദ്യമായി രണ്ടിന്റെയും നിർമ്മാതാക്കൾ ക്രിസ്ത്യാനികൾ .

ഔസേപ്പച്ചൻ വാളക്കുഴി എന്നയാൾ അഡർ ലവ് നിർമ്മിച്ചപ്പോൾ റാഫേൽ തോമസ് പൊഴേലിപ്പറമ്പിൽ ആമിക്കായി പണമിറക്കി . അത് പോലെ രണ്ടിന്റെയും സംവിധായകർ മുസ്ലിം വിഭാഗക്കാർ .

തൃശൂർ ജില്ലക്കാരനായ കമാലുദ്ദീൻ എന്ന കമൽ ആമി സംവിധാനം നിർവഹിച്ചപ്പോൾ അതേ തൃശൂർ ജില്ലയിലെ ഒമർ ലുലു അഡറും സംവിധാനം നിർവഹിച്ചു .

പിന്നെ രണ്ടിന്റെയും നായിക നടിമാർ ത്രൃശൂർ ജില്ലയിലെ തന്നെ വാര്യർ കുടുംബങ്ങളിൽ നിന്നുള്ളവർ . ഒരാള്‍ പുള്ളില്‍ ജനിച്ചു , മറ്റെയാള്‍ പൂങ്കുന്നത്ത് ജനിച്ചു. ഇതാണ് കേരളം ഇതാണ് മലയാള സിനിമ . എല്ലാറ്റിലും ജനകീയത , എല്ലാറ്റിലും സമവാക്യങ്ങൾ , എല്ലാം ഒത്തുചേർന്നുള്ള അവിക്ഷ്കാരങ്ങൾ .

publive-image

പ്രിയക്ക് ഒരു ദിവസം കൊണ്ട് കിട്ടിയ പ്രശസ്തി ജബ്ബാർക്കക്ക് കിട്ടിയത് 38 വർഷങ്ങൾകൊണ്ട്

ഒരു സദ്യ കെങ്കേമമാകണമാണെകിൽ ചോറും സാമ്പാറും പപ്പടവും വരെ അതിന്റെതായ നിലവാരം പുലർത്തിയിരിക്കണം . അതുപോലെയാണ് ഈ പ്രിയ തരംഗത്തിനുപിന്നിൽ അതേ തൃശൂർ ജില്ലയുടെ കലാകാരന്മാരുടെ ഈറ്റില്ലമായ വെള്ളാങ്കല്ലൂർ പഞ്ചായത്തിലെ കുഗ്രാമമായ കരൂപ്പടന്ന നിവാസി ജബ്ബാർക്കയുടെ വരികളിൽ നാം കണ്ടതും കേട്ടതും .

പ്രിയക്ക് ഒരു ദിവസം കൊണ്ട് കിട്ടിയ പ്രശസ്തി ജബ്ബാർക്കക്ക് കിട്ടുവാൻ 38 വർഷങ്ങൾ കാത്തിരിക്കേണ്ടി വന്നു . എത്ര വർഷങ്ങൾ കാത്തിരുന്നാലും അർഹതക്കുള്ള അംഗീകാരം ആരെയും തേടിവരുമെന്നതിന്റെ സാക്ഷികൂടിയാണ് റിയാദിലെ പലചരക്ക് കടക്കാരൻ ജബ്ബാർക്ക .

ജബ്ബാർക്ക ഏകദേശം ഇരുനൂറോളം ഗാനങ്ങളാണ് എഴുതിയിരിക്കുന്നത് എന്നതും വലിയൊരു വാർത്ത തന്നെയാണ് . എന്തായാലും ജബ്ബാർക്ക ഇപ്പോൾ ഒരു താരമാണ് .

സദ്യയിൽ ഒഴിച്ചുകൂടാനാവാത്ത ഒരു ചേരുവയാണ് റോഷൻ അബ്ദുൽ റഊഫ് എന്ന പയ്യന്റേത് . അതും ഒരു തൃശൂർക്കാരൻ തന്നെ എന്നതാണ് പ്രത്യേകത . അബൂദബിയിൽ ജനിച്ച റോഷൻ ഒന്നാം വർഷ ഡിഗ്രിക്കിടയിലാണ് ഇങ്ങനെ കണ്ണടിക്കുവാൻ അവസരം കിട്ടിയത് .

സാധാരണയായി ഗൾഫിൽ ജനിച്ചു വളരുന്ന ചെക്കന്മാർക്കും പെൺപിള്ളേർക്കും കുറെ ഇംഗ്ലീഷ് പറയാനാകും എന്നതല്ലാതെ ഇങ്ങനെയൊന്നും കണ്ണടിക്കുവാൻ അറിയണമെന്നില്ല . അവിടെയാണ് റോഷൻ ഏവരെയും ഞെട്ടിച്ചുകളഞ്ഞത് .

publive-image

ഇത് ദിലീപ് വിവാദത്തില്‍ തകര്‍ന്ന മലയാള സിനിമയുടെ തിരിച്ചുവരവ്

ദിലീപ് - കൊച്ചി പീഡന വിവാദത്തില്‍ തകർന്നുപോയ മലയാള സിനിമ ഇന്നിപ്പോൾ ഒരു അഡർ ലവിലൂടെ തിരിച്ചുവരുന്ന കാഴ്ചകളാണ് നമ്മൾ കാണുന്നത് . എല്ലാം നല്ല ലക്ഷണമായി കരുതാം . എന്നും ഒന്ന് ചീയുമ്പോൾ മറ്റൊന്നിന് വളമാകാറുണ്ട് .

മുപ്പത്തിയേഴു വെട്ടുകൾ കൊണ്ടും അമ്പത്തിയൊന്നു വെട്ടുകൾ കൊണ്ടും മനുഷ്യ ജീവനുകൾ എടുത്ത് വിലസുന്ന ഒരു കൂട്ടം ചെറുപ്പക്കാർക്കും കുട്ടിക്കുരങ്ങന്മാരെ കൊണ്ട് ചുടു ചോറ് വാരിക്കുന്ന മേലാളന്മാർക്കും മനുഷ്യ നന്മകളും സ്നേഹവും അറിയിക്കുവാൻ സിനിമകൾ ഒരു കാരണമാകട്ടെ എന്നാശിക്കുന്നു .

ഒരിക്കൽ കൂടി പ്രിയയുടെയും റോഷന്റേയും കണ്ണിറുക്കൽ ആസ്വദിച്ചുകൊണ്ട്,

പ്രിയവാര്യർക്കുവേണ്ടി ദാസനും മഞ്ജുവാര്യർക്ക് വേണ്ടി വിജയനും

dasanum vijayanum manju manju warrier
Advertisment