Advertisment

തൃണമൂല്‍ കോണ്‍ഗ്രസ് പൊട്ടിത്തെറിയിലേക്ക് ? പാര്‍ട്ടി പിളര്‍ത്താനുള്ള നീക്കവുമായി മമത സര്‍ക്കാരിലെ അംഗം; പ്രഖ്യാപനം നാളെയെന്ന് സൂചന; ബിജെപിയിലേക്ക് ചേക്കേറുമെന്നും റിപ്പോര്‍ട്ടുകള്‍

New Update

publive-image

Advertisment

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസിലെ പ്രമുഖ നേതാവും മമത സര്‍ക്കാരിലെ ഗതാഗത മന്ത്രിയുമായ സുവേന്ദു അധികാരി പാര്‍ട്ടി പിളര്‍ത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. നാളെ നടക്കുന്ന മെഗാറാലിയെ സുവേന്ദു അഭിസംബോധന ചെയ്യും. പാര്‍ട്ടി പിളര്‍ത്തുന്നതു സംബന്ധിച്ചുള്ള പ്രഖ്യാപനവും നാളെ നടത്തിയേക്കും.

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പതാകയോ മമത ബാനര്‍ജിയുടെ ചിത്രങ്ങളോ മെഗാറാലി അഭിസംബോധന ചെയ്യുന്ന വേദിയിലുണ്ടായിരിക്കില്ല. നന്ദിഗ്രാമിലാണ് റാലി നടക്കുന്നത്. വിവിധ ജില്ലകളില്‍ സുവേന്ദ അധികാരിക്ക് പിന്തുണ പ്രഖ്യാപിച്ചുള്ള പോസ്റ്ററുകള്‍ ഉയര്‍ന്നിട്ടുണ്ട്.

തൃണമൂല്‍ എംപിയും മമതയുടെ അനന്തിരവനുമായ അഭിഷേക് ബാനര്‍ജിക്ക് പാര്‍ട്ടി നേതൃനിരയില്‍ ലഭിക്കുന്ന സ്വീകാര്യതയാണ് സുവേന്ദ അധികാരിയുടെ അതൃപ്തിക്ക് പിന്നില്‍. നാരദ കേസില്‍ സുവേന്ദയുടെ പേരും ഇടംപിടിച്ചിട്ടുണ്ട്. ഇതും പാര്‍ട്ടി വിടാന്‍ സുവേന്ദയെ പ്രേരിപ്പിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

നന്ദിഗ്രാമിനെ ഇടതുപക്ഷത്ത് നിന്ന് തൃണമൂലിന്റെ ശക്തികേന്ദ്രമാക്കി മാറ്റിയതിന് പിന്നില്‍ പ്രധാനിയാണ് സുവേന്ദ. സുവേന്ദു അധികാരി ബിജെപിയിലേക്ക് ചേക്കേറുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Advertisment