മലയാളത്തിന്റെ പുണ്യമായ ലാലേട്ടനോട് ഇനിയും വേണോ ‘ലാലിസം’ എന്ന ക്രൂരത ! ഒന്നാം ലാലിസത്തില്‍ വെള്ളായണിയിലെ വെൽത്ത് നഷ്ടപ്പെട്ട ലാലേട്ടന് ഇനി ബുർജ് ഖലീഫയിലെ അപ്പാർട്ട്മെന്‍റ് നഷ്ടമാകുമോ ?

ദാസനും വിജയനും
Tuesday, June 12, 2018

പുലിമുരുകൻ കൊളുത്തിയ വിജയഗാഥ നൂറുകോടി ഒക്കെ കഴിഞ്ഞു നീങ്ങുന്നതിനിടയിൽ ദാ വരുന്നു ഒടിയൻ, പിന്നെ കായംകുളം കൊച്ചുണ്ണിയിലെ ഇത്തിക്കരപ്പക്കി, പിന്നെ ആയിരം കോടിയുടെ മഹാഭാരതത്തിലെ രണ്ടാമൂഴക്കാരൻ ഭീമേട്ടനും.

പത്തിരുപത് ചിത്രങ്ങളുടെ ബോക്സ് ഓഫീസ് തകർച്ചകളിൽ നിന്നും അങ്ങനെ രക്ഷപ്പെട്ടു നിൽക്കുമ്പോഴാണ് ലാലേട്ടനെ വാഴ്ത്തിയുള്ള പാട്ടുകളും അതിനൊപ്പമുള്ള ഡാൻസ് പേക്കൂത്തുകളും .

നിന്റമ്മേടെ ജിമിക്കി കമ്മലിന്റെ ക്ഷീണം തീരുന്നതിനു മുൻപേ” മുണ്ടുമടക്കി ലാലേട്ടൻ , മീശപിരിച്ചു ലാലേട്ടൻ’ എന്നിങ്ങനെയുള്ള തട്ടുപൊളിപ്പൻ പാട്ടുകളുമായി മീശയൊക്കെ വടിച്ചു ഒരുമാതിരി പേക്കോലമായി ലാലേട്ടൻ നടക്കുന്നതിനിടയിൽ ദാ വരുന്നു ലാലിസം .

അതും ആസ്ട്രേലിയൻ സ്റ്റേജ് ഷോ രീതിയിൽ വന്ന് ലാലേട്ടന്റെ സകലമാന തട്ടിപ്പുകളും ” ചന്ദ്രികയിൽ അലിയുന്ന ചന്ദ്രകാന്തം ” എന്ന പാട്ടിന്റെ രൂപത്തിൽ അരങ്ങേറിയപ്പോൾ റിയൽ ഫാൻസ്‌ കാർക്ക് മനസിനകത്തൊരു വിഷമം ഇല്ലാതെ .. യില്ലാതെ ..യില്ല !

കോമൺവെൽത്ത് മത്സരത്തിനിടയിൽ അരങ്ങേറിയ മറ്റൊരു ലാലിസത്തിന്റെ കയ്പുനീർ ഇതുവരെ ഇറങ്ങിയിട്ടില്ല. അപ്പോഴേക്കും ഇങ്ങനെയൊരു ചതി ആരും മനസാ വാചാ കർമ്മണാ വിചാരിച്ചതേയില്ല .

ജനത്തിനെ സുഖിപ്പിക്കുവാനും ഫാൻസിനെ പ്രീതിപ്പെടുത്തുവാനും ഇല്ലാത്ത പ്രൊപ്പോഗണ്ടകൾ ഉയർത്തിവിടുമ്പോൾ ദൈവം നൽകുന്ന ശിക്ഷ അതിഭയാനകമായിരിക്കും .

ഇക്കാര്യം ആദ്യം മനസ്സിലാക്കേണ്ടത് ലാലേട്ടന്റെ കൂടെ വാലാട്ടികളായി നടക്കുന്ന ഒന്നുരണ്ടു ആളുകളാണ് .

ലാലേട്ടന്റെ കൂടെ വാലുകളായി നടക്കുമ്പോൾ , വിദേശ രാജ്യങ്ങളിൽ ടൂർ പോകുമ്പോൾ ഒക്കെ പരിചയപ്പെടുന്ന വൻ തോക്കുകളുമായി ബന്ധം സ്ഥാപിച്ചുകൊണ്ട് അവരവരുടെ അക്കൗണ്ടിംഗ് കമ്പനിയും മറ്റും പച്ച പിടിപ്പിക്കുന്ന ചില തത്പര കക്ഷികളുടെ താത്പര്യപ്രകാരമാണ് ലാലേട്ടൻ പലപ്പോഴും വേഷങ്ങൾ കെട്ടിയാടുന്നത് .

അവർക്ക് എന്നും ലാലേട്ടനെക്കൊണ്ട് ഓരോരോ മണ്ടത്തരങ്ങൾ ചെയ്യിപ്പിച്ചുകൊണ്ട് ജീവിതം ബിസിയാക്കി കൊണ്ടുപോകണം . ലാലേട്ടനെ കാണുവാൻ വരുന്ന സ്ത്രീകളുമായി അടുപ്പം ഉണ്ടാക്കണം . ഇങ്ങനെയൊക്കെയുള്ള തെണ്ടിത്തരങ്ങൾ ചെയ്യുമ്പോഴാണ് ദൈവം മൈക്കിന്റെ വേഷത്തിൽ സ്റ്റേജിൽ കയറി എല്ലാം തവിട് പൊടിയാക്കുന്നത് .

കോമൺവെൽത്ത് കഴിഞ്ഞപ്പോൾ ലാലേട്ടന്റെ വെള്ളായണിയിലെ വെൽത്ത് നഷ്ടപ്പെടുത്തേണ്ടി വന്നു. ഇന്നിപ്പോൾ ആസ്ട്രേലിയൻ ഷോക്ക് ശേഷം ദുബായിലെ ബുർജ് ഖലീഫയിലെ അപ്പാർട്ട്മെന്റും വിൽക്കാതിരിക്കട്ടെ എന്നും നമ്മൾക്ക് പ്രാർത്ഥിക്കാം.

2009 ജൂൺ 26 ന് ദുബായിലും പിന്നീട് അമേരിക്കയിലും സിംഗപ്പൂരും തിരോന്തരത്തുമായി അരങ്ങേറിയ ലാൽ സലാം എന്ന മെഗാ ഷോയുടെ പാത പിന്തുടർന്നാണ് ലാലിസവും പ്ലാൻ ചെയ്തത് .

ലാലേട്ടന്റെ സിനിമകളിലെ നല്ല കുറെ പാട്ടുകൾ മാത്രം കോർത്തിണക്കി ഉണ്ടാക്കിയെടുത്ത ഷോകളിൽ എല്ലാം ലാലേട്ടനും സ്റ്റേജിൽ പാടുമായിരുന്നു . പക്ഷെ അന്നൊന്നും മൈക്ക് പണിപറ്റിച്ചിരുന്നില്ല .

ഷോ അവസാനിക്കാറാവുമ്പോഴേക്കും അത്യാവശ്യം പൂക്കുറ്റിയാകുന്ന ലാലേട്ടന് ഇപ്പോൾ പഴയ ഓർമ്മശക്തിയും ബുദ്ധിയും കുറഞ്ഞുവരുന്നു എന്നതാണ് വസ്തുത .

എന്തൊക്കെ തന്നെയായാലും ചെയ്യുന്ന പ്രവർത്തിയിൽ നൂറു ശതമാനവും നീതി പുലർത്തുന്ന ലാലേട്ടനോടല്ല ദൈവത്തിന്റെ ശിക്ഷ .

കലയെന്ന സാധനം അടുത്തുകൂടെ പോകാത്ത വാലാട്ടികളായ ചിലരോടുള്ള ദൈവത്തിന്റെ വിദ്വേഷമാണ് ലാലേട്ടന്റെ ഷോകൾക്ക് സംഭവിക്കുന്ന ഇത്തരം പ്രശ്നങ്ങൾ.

ഒരു ഡ്രൈവറും ഒരു കണക്കപ്പിള്ളയും ചേർന്നുകൊണ്ട് മലയാളത്തിന്റെ പുണ്യമായ ലാലേട്ടന്റെ പലതരം കഴിവുകളെയും ഇറങ്ങേണ്ടിയിരുന്ന പല സിനിമകളെയും ഭ്രൂണഹത്യ ചെയ്തപ്പോൾ ഒരു ഹിസ് ഹൈനസ്സും ഭരതവും പാദമുദ്രയും നമ്മുക്ക് ലഭിക്കാതെയായി .

പണത്തിനുവേണ്ടിയുള്ള തത്രപ്പാടിൽ കണ്ടാൽ വെറുക്കുന്ന അനവധി സിനിമകൾ മലയാളിക്ക് കാണേണ്ടിവന്നു . ഇനി ഇറങ്ങുവാൻ ഇരിക്കുന്ന ചിത്രങ്ങളും ഇറങ്ങും എന്ന് പറയുന്ന ബ്രഹ്മാണ്ഡ ചിത്രങ്ങളും എങ്ങനെയാകാം എന്നത് കാത്തിരുന്നു കാണാം .

ലവന്മാരെയൊക്കെ മെല്ലെ മെല്ലെ മാറ്റി നിർത്തി ഒരു നല്ല ലാലിസവും ലാൽ സലാമും ഇനിയും പ്രതീക്ഷിച്ചുകൊണ്ട് ,

ആസ്ട്രേലിയൻ സ്റ്റേജ് ഷോയിൽ ചെരുപ്പ് എറിഞ്ഞതിന് പോലീസ് പിടിച്ച ദാസനും കൂവിവിളിച്ച വിജയനും

×