Advertisment

മധ്യപ്രദേശ് ഉപതിരഞ്ഞെടുപ്പ്: വോട്ടിങ് യന്ത്രങ്ങളില്‍ കൃത്രിമം നടന്നെന്ന് കോണ്‍ഗ്രസ്; ഒരു കാരണവശാലും കോണ്‍ഗ്രസിനെ കൈവിടാത്ത മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് ആയിരക്കണക്കിന് വോട്ടുകള്‍ക്ക് പിന്നാക്കം പോയെന്ന് ദിഗ്‌വിജയ് സിങ്‌; ആരോപണങ്ങള്‍ തള്ളി ബിജെപി

New Update

publive-image

Advertisment

ഭോപ്പാല്‍: മധ്യപ്രദേശ് ഉപതിരഞ്ഞെടുപ്പില്‍ അടിപതറിയതിന് പിന്നാലെ വോട്ടിങ് യന്ത്രങ്ങളില്‍ കൃത്രിമം നടന്നെന്ന ആരോപണവുമായി കോണ്‍ഗ്രസ്. വോട്ടിങ് യന്ത്രങ്ങളില്‍ തിരഞ്ഞുപിടിച്ച് കൃത്രിമം നടന്നതായും അല്ലെങ്കില്‍ ചില മണ്ഡലങ്ങള്‍ ഒരു കാരണവശാലും കോണ്‍ഗ്രസിന് നഷ്ടപ്പെടില്ലായിരുന്നുവെന്നും ദിഗ്‌വിജയ് സിങ് പറഞ്ഞു.

ഒരു കാരണവശാലും കോണ്‍ഗ്രസിനെ കൈവിടാത്ത മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് ആയിരക്കണക്കിന് വോട്ടുകള്‍ക്ക് പിന്നാക്കംപോയി. കോണ്‍ഗ്രസിന്റെ യോഗം നാളെ ചേര്‍ന്ന് തിരഞ്ഞെടുപ്പ് ഫലം വിലയിരുത്തുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

എന്നാല്‍ കോണ്‍ഗ്രസ് നേതാവിന്റെ ആരോപണങ്ങള്‍ തള്ളി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാന്‍ രംഗത്തെത്തി. പരാജയത്തെ ന്യായീകരിക്കാന്‍ വേണ്ടിയാണ് അദ്ദേഹം ഇത്തരം കാര്യങ്ങള്‍ പറയുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ദിഗ്‌വിജയ് സിങ്ങിന്റെ പാര്‍ട്ടി 114 സീറ്റുകളില്‍ വിജയിച്ചപ്പോള്‍ ഇ.വി.എമ്മുകള്‍ക്ക് തകരാര്‍ ഉണ്ടായിരുന്നില്ലേ എന്നും യാഥാര്‍ഥ്യം അംഗീകരിക്കാന്‍ അദ്ദേഹം തയ്യാറാകണമെന്നും ചൗഹാന്‍ പറഞ്ഞു.

Advertisment