Advertisment

നാട്ടറിവുകളും നാട്ടുവൈദ്യവും സംരക്ഷിച്ചെങ്കിൽ മാത്രമേ പ്രകൃതി വിഭവങ്ങൾ സംരക്ഷിക്കാൻ കഴിയൂ... വൈദ്യമഹാസഭ എന്ത് ? എന്തിന് ? (ലേഖനം)

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

കേരളത്തിലെ പാരമ്പര്യ നാട്ടുവൈദ്യൻമാരുടെയും, നാട്ടുവൈദ്യ ചികിത്സയിലൂടെ രോഗം മാറിയവരുടെയും, നാട്ടുവൈദ്യത്തിൽ സ്നേഹിക്കുന്നവരുടെയും പരമ്പരാഗതമായ നാട്ടറിവുകളും, നാട്ടുവൈദ്യവും സംരക്ഷിക്കപ്പെടണം എന്ന ചിന്താഗതിക്കാരുടെയും, സാമൂഹ്യ പ്രവർത്തകരുടെയും, സമാന്തര ചികിത്സകരുടെയും, സാംസ്കാരിക നായകരുടെയും സമാന ചിന്താഗതിക്കാരുടെയും, ഒരു പൊതു കൂട്ടായ്മയാണ്, ഈ സംഗമവേദി.

ലോകം മുഴുവൻ ദുരിതം വിതച്ചു കൊണ്ടിരിക്കുന്ന, കാലാവസ്ഥാ വ്യതിയാനത്തിന്റേയും, അതിവൃഷ്ടി, വരൾച്ച മുതലായ പ്രകൃതിക്ഷോഭങ്ങളുടെയും പ്രധാനകാരണം, അനാവശ്യമായി പ്രകൃതിയെ നശിപ്പിക്കുന്നതാണെന്ന് ലോകം തിരിച്ചറിഞ്ഞു.

അതിനാൽ ആഗോളതലത്തിൽ, ജൈവ വൈവിധ്യ സംരക്ഷണവും, തണ്ണീർത്തട സംരക്ഷണവും, വനവൽക്കരണവും, മറ്റും മാത്രമേ ഇതിനു പോംവഴിയായുള്ളൂ എന്ന് തിരിച്ചറിഞ്ഞ് അതിന്റെ വെളിച്ചത്തിൽ ഐക്യ രാഷ്ട്രസഭ ആഗോള തലത്തിൽ ജൈവവൈവിധ്യ സംരക്ഷണ നിയമം എല്ലാ അംഗരാജ്യങ്ങളും കർശനമായി നടപ്പാക്കണമെന്ന് തീരുമാനമെടുത്തു.

ഇതിന് ലോക ആരോഗ്യ സംഘടനയെ ആണ് ഐക്യരാഷ്ട്ര സഭ ചുമതലപ്പെടുത്തിയത്. ഈ നിയമങ്ങൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായി നമ്മുടെ ഭാരതത്തിലും നിയമനിർമ്മാണവും നടപ്പിലാക്കലും നടന്നു കഴിഞ്ഞു. ഇന്ത്യൻ ബയോഡൈവേഴ്സിറ്റി ആക്റ്റ് രണ്ടായിരത്തി അഞ്ചിൽ നിലവിൽവന്നു. ഇതിന്റെ ഫലമായി എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ബയോഡൈ വേഴ്സിറ്റി മാനേജ്മെന്റ് കമ്മിറ്റികൾ നിലവിൽ വന്നു.

നാട്ടറിവുകളും നാട്ടുവൈദ്യവും സംരക്ഷിച്ചെങ്കിൽ മാത്രമേ ഇനിയുള്ള പ്രകൃതി വിഭവങ്ങൾ സംരക്ഷിക്കാൻ കഴിയൂ എന്ന സത്യം നാം മനസ്സിലാക്കി. തൽഫലമായി എല്ലാ ബിഎംസി കളിലും ഒരു നാട്ടുവൈദ്യൻ എങ്കിലും ഉണ്ടാവണം എന്ന് നിയമത്തിൽ വ്യവസ്ഥ ചെയ്തു. അങ്ങനെ നാട്ടു വൈദ്യൻമാരുടെയും പൗരാണിക നാട്ടറിവുകൾ സംരക്ഷിക്കുന്ന വരുടെയും ഒരു കൂട്ടായ്മ നമ്മുടെ നാട്ടിലും അത്യാവശ്യമായി വന്നു. ഇതാണ് വൈദ്യ മഹാസഭ എന്ന ഈ കൂട്ടായ്മയുടെ രൂപീകരണ ത്തിന് വഴിതെളിച്ചത്.

ഭാരതത്തിന്റെ അഭിമാനസ്തംഭമായ ചികിത്സാ ശാസ്ത്രം ആയുർവേദം ആണ്. എന്നാൽ നാട്ടുവൈദ്യം അതിൽ നിന്നും വിഭിന്നമാണ്. തദ്ദേശീയമായി ലഭിക്കുന്ന ഔഷധങ്ങൾ പ്രയോഗിച്ച് തദ്ദേശീയമായ രോഗങ്ങളെ നിർമാർജനം ചെയ്യുന്ന രീതിയാണ് നാട്ടുവൈദ്യം. ഇത് ആയുർവേദത്തിലും വളരെ മുമ്പേ തന്നെ ലോകത്ത് വ്യാപകമായി സ്ഥിതി ചെയ്തിരുന്നു.

നാട്ടുരാജാക്കന്മാരുടെ കീഴിൽ, കൊട്ടാരം വൈദ്യന്മാർ എന്ന പേരിൽ, നാട്ടുവൈദ്യന്മാർ അറിയ പ്പെട്ടു. യഥാർത്ഥത്തിൽ ഇന്നത്തെ നമ്മുടെ സിലബസ് അധിഷ്ഠിതമായ ആയുർവേദ ചികിത്സാ സമ്പ്രദായത്തിനെക്കാൾ ശ്രേഷ്ഠവും, മേൽപ്പറഞ്ഞത് ഒക്കെത്തന്നെയാണ്.

Advertisment