Advertisment

'ധ്യാനപ്രവാസം' ഓരോ പ്രവാസിയും വായിച്ചിരിക്കേണ്ട പുസ്തകം... (പുസ്തക നിരൂപണം)

author-image
nidheesh kumar
New Update

publive-image

Advertisment

22 ലേഖനങ്ങൾ നിറഞ്ഞ 'ധ്യാനപ്രവാസ'ത്തിലൂടെ കടന്നുപോകുമ്പോൾ ഓരോ പ്രവാസിക്കും ഇതൊരു ഓർമ്മപ്പുസ്തകമായി മാറിയേക്കാം എന്നൊരു പ്രത്യേകതയാണ് ഇതിന്റെ പ്രത്യേക സവിശേഷത. പ്രവാസത്തിലേക്ക് എത്തുവാൻ ഒരാളും പരിശീലനം നേടുന്നില്ലയെന്നും അവനവന്റെ ജീവിത പ്രാരാബ്ധങ്ങളാൽ പ്രവാസിയായി പിന്നീട് പ്രവാസത്തിൽ തുടരുകയാണെന്ന് പറഞ്ഞുപോകുന്നു.

തന്റെ ജീവിതത്തെ പറഞ്ഞു പോകുന്ന ചിലവയെ ലേഖനത്തിൽ ഇ കെ പ്രതിപാദിച്ചതിൽ പലതരം പ്രവാസം നമ്മുക്ക് മനസ്സിലാക്കാൻ വേണ്ടിയാണെന്നുള്ളത് വ്യക്തമാണ്. പ്രവാസം പ്രയാസം തന്നെ ആണ്. പുറം നാട്ടിൽ നിന്നുകൊണ്ട് നാടിനെ കുറിച്ച് പുകഴ്ത്തുന്നവർക്ക്...

സുഗതപ്രവാസം: സത്യസന്ധമായ ചിത്രം നൽകും. അറുപത്തിനാല് വയസ്സിൽ നാട്ടിൽ തിരിച്ചെത്തി. ആത്മഹത്യ ചെയ്ത സുഗതൻ നമ്മുടെ നാടിന്റെ ശോചനാവസ്ഥയെ തുറന്നു കാട്ടുന്നുണ്ട്. ഈ പ്രവാസത്തിന്റെ പലതരം പ്രവാസങ്ങളെ അദ്ദേഹം ഓരോ പേരിട്ടത് മനോഹരമായിരിക്കുന്നു എന്ന് പറയാം.

ഈ മണലാരണ്യത്തിൽ തന്റെ കാലുകൾ പതിഞ്ഞ ഓരോ മണൽത്തരികളോടും എഴുത്തുകാരൻ സംവേദിക്കുന്നുണ്ടെന്നത് ശ്രേഷ്ഠം. സാധാരണക്കാരായ പ്രവാസിയെയാണ് എഴുത്തുകാരൻ തുറന്നു കാട്ടുന്നത് എന്നത് ശ്രേദ്ധേയം. ചിന്തകളിൽ ആ നന്മ സൂക്ഷിക്കുമ്പോഴും പ്രവാസി ഏകനാണ് എന്ന് നമ്മെ ചൂണ്ടിക്കാണിക്കുന്നുണ്ട്.

കാലങ്ങൾ പ്രവാസിയായി തുടരുന്നൊരാൾ നാട്ടിലും വീട്ടിലും ഒരു പക്ഷെ എല്ലാത്തിടത്തും വെറും ഒരു പാഴ്ജന്മമായി മാറുന്നു എന്നൊരു കാഴ്ചപ്പാട് പലരീതിയിൽ കാണിക്കുമ്പോഴും എഴുത്തുകാരന്റെ തേങ്ങലുകൾ, നാടിനെക്കുറിച്ചുള്ള വ്യാകുലതകൾ എല്ലാം ആഴത്തിൽ ഓരോ പ്രവാസിയെയും തൊട്ടുതലോടുന്നുണ്ട് എന്ന് വേണം പറയാം. ഓരോ പ്രവാസികളും വായിച്ചിരിക്കേണ്ട പുസ്തകം. ഇ കെ യ്ക്ക് ആശംസകൾ.

ധ്യാനപ്രവാസം - ലേഖനങ്ങൾ

ഇ.കെ. ദിനേശന്‍

പേജ്:120

വില:170 രൂപ

പ്രസാധകർ: കൈരളി പബ്ലിക്കേഷൻസ്

Advertisment