Advertisment

ചോദ്യങ്ങൾ മാത്രം ചോദിക്കാൻ വിധിക്കപ്പെട്ടവരായി പ്രജകളും പ്രതിപക്ഷ പാർട്ടികളും മാറുന്നു എന്നല്ലാതെ ജനക്ഷേമ കാര്യങ്ങൾക്ക് ബിജെപി സർക്കാർ മുൻതൂക്കം നൽകുന്നില്ല... ഇനിയും ചോദ്യങ്ങൾ വേണമെന്നോ ? (ലേഖനം)

author-image
nidheesh kumar
New Update

publive-image

Advertisment

പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ ജനങ്ങളോടും പ്രതിപക്ഷ പാർട്ടികളോടും  ചോദ്യങ്ങൾ ചോദിക്കാം സർക്കാർ മറുപടി പറയുമെന്നും പറയാൻ തുടങ്ങിയിട്ട് നാളുകളേറെയായി. എന്നാൽ രാജ്യത്തിൻ്റെ ചോദ്യങ്ങൾക്ക് മുന്നിൽ മൗനം പാലിക്കുകയോ, വിഷയം മാറ്റി ജനശ്രദ്ധ തിരിച്ചു വിടുകയോ ചെയ്യാറാണ് പതിവ്. അതിന് ഇന്നും മാറ്റമില്ല.

പ്രതിപക്ഷം ഉന്നയിക്കുന്ന ഏത് ചോദ്യങ്ങൾക്കും മറുപടി നൽകാൻ തന്റെ സർക്കാർ തയ്യാറാണെന്ന് പാർലമെന്റിന്റെ ശീതകാല സമ്മേളനം തുടങ്ങുന്നതിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി മാധ്യമങ്ങളോട് പറഞ്ഞു.

'എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാൻ സർക്കാർ തയ്യാറാണ്. അതോടൊപ്പം എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകാനും. പാർലമെന്റിൽ ചോദ്യങ്ങളും സമാധാനവുമാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. സർക്കാരിനെതിരെയോ സർക്കാരിന്റെ നയങ്ങൾക്കെതിരെയോ ശബ്ദമുയർന്നാലും അത് പാർലമെന്റിന്റേയും സ്പീക്കറുടെ കസേരയുടേയും അന്തസ്സ് ഉയർത്തിപിടിച്ചുകൊണ്ടുവേണം. യുവതലമുറയെ പ്രചോദിപ്പിക്കുന്ന തരത്തിലുള്ള പെരുമാറ്റം നാം നിലനിർത്തണം'- പ്രധാനമന്ത്രി പറഞ്ഞു.

പുതിയ കോവിഡ് വകഭേദമായ ഒമിക്രോണിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി സാമാജികർക്ക് മുന്നറിയിപ്പും നൽകി. ഈ പ്രതിസന്ധി ഘട്ടത്തിൽ എല്ലാവരുടേയും ആരോഗ്യത്തിന് മുൻഗണന നൽകുന്നതിനാൽ എല്ലാ എംപിമാരും മറ്റുള്ളവരും ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

എന്നാൽ ചോദ്യങ്ങൾ മാത്രം ചോദിക്കാൻ വിധിക്കപ്പെട്ടവരായി പ്രജകളും പ്രതിപക്ഷ പാർട്ടികളും മാറുന്നു എന്നല്ലാതെ ജനക്ഷേമ കാര്യങ്ങൾക്ക് ബിജെപി സർക്കാർ മുൻതൂക്കം നൽകുന്നില്ല എന്നത് വാസ്തവമാണ്.

ഈയൊരു പശ്ചാത്തലത്തിലാണ് ഇന്ന്  ലോക്സഭ ചേർന്നയുടൻ കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതിനുള്ള ബില്ലിൽ ചർച്ച നടത്തണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധമുയർത്തി, അംഗങ്ങൾ നടത്തുളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചത്.

ഇതോടെ ഉച്ചവരെ സഭ നിർത്തിവെക്കുകയാണെന്ന് സ്പീക്കർ ഓം ബിർള അറിയിക്കുകയും ചെയ്തു. ഇനിയും ചോദ്യങ്ങൾ ചോദിക്കാൻ മാത്രം  പ്രധാനമന്ത്രി അവസരം നൽകുന്നുവെന്നല്ലാതെ ഉത്തരം കിട്ടുന്നില്ല. ഉത്തരങ്ങളാണ് ജനാധിപത്യത്തിൻ്റെ ശക്തിയും സൗന്ദര്യവും. ഭയരഹിതമായി ചോദ്യങ്ങളും അവയ്ക്ക് കൃത്യമായ ഉത്തരവും കിട്ടുന്ന ഒരു സായാഹ്നം എല്ലാവർക്കും നേരുന്നു. ജയ് ഹിന്ദ് !

Advertisment