Advertisment

കണ്ടുപിടുത്തങ്ങളുടെ പിന്നിലെ രസകരമായ അബദ്ധങ്ങളുടെ ആരും പറയാത്ത കഥകള്‍... 'ഹാപ്പി ആക്സിഡന്റ്സ് ' ലോകത്തെ മാറ്റിമറിച്ച 101-അബദ്ധങ്ങൾ - പുസ്തക നിരൂപണം

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

കോട്ടയം ജില്ലയിൽ അറുന്നൂറ്റിമംഗലം ക്നാനായ കത്തോലിക്ക പള്ളി ഇടവകാംഗവും, മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി സെനറ്റ് മെമ്പറും, പ്രചേദാത്മക പ്രഭാഷകനും, നിരവധി ഗവേഷണ പ്രബന്ധങ്ങളുടെ രചയിതാവും, ആയ ഡോ. അജിത് ജോസ് ജെയിംസ് എഴുതിയ ഏറ്റവും പുതിയ പുസ്തകമാണ് "ഹാപ്പി ആക്സിഡന്റ്സ്: ലോകത്തെ മാറ്റിമറിച്ച 101-അബദ്ധങ്ങൾ'.

നീണ്ട 5 വർഷത്തെ കഠിന പ്രയത്നങ്ങളുടെയും, ഗവേഷണങ്ങളുടെയും പരിണിതഫലമാണ് ഈ പുസ്തകം. സാന്റ് വിച്ചിൽ തുടങ്ങിഫെയ്സ് ബുക്ക് വരെയുള്ള യാദൃശ്ചികമായിട്ടുള്ള കുപിടുത്തങ്ങളെക്കുറിച്ചുള്ള മലയാളത്തിലെ ആദ്യത്തെ പുസ്തകമാണ് ഹാപ്പി ആക്സിഡന്റ്സ്.

പൊഫസർ എസ് ശിവദാസിന്റെ അഭിപ്രായത്തിൽ “ഈ ശാസ്ത്ര പ്രപഞ്ചത്തിലേയ്ക്ക് തിരിച്ച് വെച്ചിരിക്കുന്ന ഒരു ടെലസ്കോപ്പ്. ഗ്രന്ഥകാരന്റെ തന്നെ ഭാഷ കടമെടുത്ത് പറയുകയാണെങ്കിൽ “ശാസ്ത്രപശ്ചാത്തലം ഇല്ലാത്ത ഏതൊരാൾക്കും വായിച്ചാൽ മനസ്സിലാവുന്ന തരത്തിൽ വളരെ ലളിതമായിട്ട് കഥകൾ അവതരിപ്പിക്കുവാൻ ശ്രമിച്ചിട്ടുണ്ട്.

ഇത് വായിക്കുന്ന ഓരോ വായനക്കാരന്റെയും മനസ്സിൽ ഒളിഞ്ഞിരിക്കുന്ന ശാസ്ത്രജ്ഞൻ ഉണരട്ടെ. ശാസ്ത്രബോധത്തിന്റെ മുളകൾ പൊട്ടി മുളയ്ക്കട്ടെ. സാന്റ് വിച്ചും, സോസും പഞ്ഞിമിഠായിയും, തുടങ്ങി ഗ്ലാസും, കോൺ കീറ്റും, വാക്വം ക്ലീനറും, സോപ്പും, തീപ്പെട്ടിയും കടന്ന് സ്റ്റെതസ്കോപ്പ് വരെ കണ്ടെത്തിയ യാദ്യശ്ചികതകൾ (കഥകൾ) ലളിത മായ ഭാഷയിൽ ഹസ്വവും, രസകരവും ആയിട്ടുള്ള ഭാഷയിൽ അജിത് സാർ അവതരിപ്പിച്ചിരിക്കുന്നു.

കൊച്ചുകുട്ടികൾ മുതൽ വന്ദ്യവയോധികർ വരെയുള്ള വർക്ക് കൗതുകകരമായിട്ടുള്ള ഈ യാദൃശ്ചിക പുസ്തകത്തിന്റെ കോപ്പികൾക്ക് www.dorapublishers.com, ഡോ. അജിത് ജോസ് ജെയിംസ് - 9847559522, 8547597045.

Advertisment