Advertisment

കേരളത്തിലെ മാറേണ്ട ഭക്ഷണ രീതികൾ... (ലേഖനം)

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

കേരളത്തിൽ ഒരു ഏക്കർ ഭൂമിയിൽ പോലും ഗോതമ്പ് കൃഷി ചെയ്യുന്നില്ല, എന്നാൽ പൊറോട്ട കേരളീയരുടെ ദേശിയ ഭക്ഷണം എന്നാണ് അഭിമാനത്തോടെ പറയുന്നത്. അതേപോലെ നമ്മൾ കഴിക്കുന്ന ബിരിയാണി, ചോറ്, പുട്ട്, അപ്പം, ദോശ, ഇഡലി തുടങ്ങിയവക്കായാവശ്യമായ അരിയുടെ പത്തിലൊന്നു പോലും ഇവിടെ ഉണ്ടാക്കപെടുന്നില്ല- ആന്ധ്രായിൽ നിന്നും ഹിമാചൽ പ്രദേശത്തു നിന്നും പിന്നെ പലയിടങ്ങളിൽ നിന്നും വരുന്നു.

അതായത് നമ്മുടെ പ്രധാന ഭക്ഷണം (staple food) എന്ന് നമ്മൾ പറയുന്ന ഭക്ഷണസാധനങ്ങൾ നമ്മുടെ പ്രധാന ഭക്ഷണം ആയിട്ടു കുറച്ചേ ആയുള്ളൂ - വെറും പ്രോപഗണ്ടയുടെ ഫലമായി അവ അങ്ങനെ ആയത് ആണ്. ഈ പറയുന്ന പറോട്ടയും അരിയാഹാരവും ഇത്ര വ്യാപകമായി കഴിക്കാൻ തുടങ്ങിയിട്ട് അധിക കാലവും ആയിട്ടില്ല, ഒരു അൻപത് കൊല്ലം ? ഇവിടെ ആദ്യ പെറോട്ട വന്നിട്ട് ഒരു അറുപത് കൊല്ലം ആയിട്ടുണ്ടോ ?

publive-image

കേരളത്തിലെ മൂന്നു ഭൂപ്രദേശങ്ങളിൽ ഏറ്റവും കിഴക്കുള്ള പ്രദേശങ്ങളിൽ കാപ്പിയും ഏലവും തേയിലയും കുരുമുളകും ഒക്കെ കൃഷി ചെയ്യുന്നു, ഇടക്കുള്ള പ്രദേശങ്ങളിൽ റബറും പിന്നെ പടിഞ്ഞാറ് നെൽകൃഷിയും ആണ്.

ഒരു ഇരുപത്തി അഞ്ചു വര്ഷം മുമ്പ് വരെ റബർ വളരെ ലാഭകരമായ കൃഷി ആയിരുന്നു. ഒരു പത്തേക്കർ റബർ തോട്ടം ഉള്ള ആൾ ആ പഞ്ചായത്തിലെ ചെറിയ മുതലാളി ആയിരുന്നു. ഇന്നിപ്പോൾ റബർ കൃഷിക്ക് ഏറ്റവും അനുയോജ്യമായ കാഞ്ഞിരപ്പള്ളിയിൽ പോലും പത്തേക്കർ റബറിൽ നിന്നും മാസം ആവറേജ് ഒരു മുപ്പതിനായിരം രൂപ തികച്ചു കിട്ടില്ല . അതായത് റബർ കൃഷിക്കാർ ലോ ഇൻകം ക്‌ളാസ് എന്ന അവസ്ഥയിലേക്ക് മാറിയിരിക്കുന്നു.

ഇത് ഒരു 10 കൊല്ലത്തിനകം കൂടുതൽ രൂക്ഷമാകും. യൂറോപ്പും ചൈനയും ഒക്കെ 2030- 35 ടെ പുതിയ കാറുകൾ എല്ലാം ഇലക്ട്രിക്ക് ആക്കാൻ ആണ് പ്ലാൻ ചെയ്യുന്നത്. അതോടെ ക്രൂഡിന്റെ ആവശ്യം വീണ്ടും കുറയുകയും അതോടൊപ്പം വില തകരുകയും അങ്ങനെ സിന്തറ്റിക്ക് റബർ ഇന്ന് പ്രകൃതി ദത്ത റബർ ഉപയോഗിച്ച് ഉണ്ടാക്കുന്ന എല്ലാ സാധനങ്ങളുടെയും നിർമാണത്തിന് ഉപയോഗിക്കുകയും ഒക്കെ ചെയ്യപ്പെട്ടേക്കും (മെഡിക്കൽ ആവശ്യങ്ങൾ പിന്നെയും ഉണ്ടാകും, പക്ഷെ അതിന് കുറച്ചു മതി).

publive-image

എന്തായാലും റബർ റീപ്ലാന്റ്റ് ചെയ്യുക എന്നത് പരമ അബദ്ധമാണ്. കുഴിച്ചു വച്ചാൽ ഏഴു കൊല്ലം കഴിഞ്ഞെ റബറിൽ നിന്നും ആദായം എടുക്കാൻ ആകു, അപ്പോളേക്കും ഒരു മനുഷ്യന് വേണ്ടാത്ത ഈ സാധനം ഇനിയും കുഴിച്ചു വെച്ച് വീണ്ടും ദരിദ്രത്തിലേക്കു പോകണമോ ?

ഇന്നിപ്പോൾ റബർ കൃഷി ചെയ്യപ്പെടുന്ന പ്രദേശങ്ങളിൽ എന്ത് ചെയ്യും ? ഈ പ്രദേശങ്ങളിൽ നെല്ലോ പച്ചക്കറികളോ അധികം കൃഷി ചെയ്യാൻ ആവില്ല, മാത്രമല്ല ലാഭകരവും ആകില്ല. കാട്ടാകട മുതൽ കാഞ്ഞിരപ്പള്ളി - കരിക്കോട്ടകരി വരെയുള്ള റബർ കർഷകർ ഇനി എന്ത് കൃഷി ചെയ്യണം ?

റബർ കൃഷി മാറ്റിയാൽ ഇവിടെ കാച്ചിൽ, കപ്പ ഏത്തക്ക എന്നീ സാധനങ്ങൾ കൃഷി ചെയ്യാവുന്നത് ആണ്. ഒറ്റ നോട്ടത്തിൽ തനി മണ്ടത്തരം? - അല്ല. നിലവിൽ ഒരു വിലയും ഇല്ലാത്ത കാച്ചിൽ, കപ്പ, ഏത്തക്ക എന്നീ സാധനങ്ങൾക്ക് വില കിട്ടണമെങ്കിൽ നമ്മുടെ പ്രധാന ഭക്ഷണം (staple food) അരിയാഹാരം എന്നതിൽ നിന്നും മാറി കാച്ചിൽ - ഏത്തക്ക - കപ്പ എന്നതിലേക്ക് മാറണം.

പണ്ട് നമ്മൾ വ്യാപകമായി കഴിച്ചിരുന്ന ഒരു സാധനം ആണ് കാച്ചിൽ (യാം). നമ്മൾ വെറുതെ വെട്ടി മുറിച്ചു വെള്ളത്തിൽ ഇട്ടു തിളപ്പിച്ചു അതിന്റെ കഷ്ണങ്ങൾ കാന്താരി മുളകും ഉപ്പും ഉള്ളിയും ചേർത്ത ചമ്മന്തി ചേർത്ത് കഴിക്കുക ആയിരുന്നു. ആ പരിപാടി നടക്കില്ല, പുതിയ തലമുറകളുടെ രുചിക്ക് പറ്റില്ല. മാത്രമല്ല കാച്ചിൽ വെറും കിഴങ്ങായി ട്രാൻസ്‌പോർട് ചെയ്യാനോ കൂടുതൽ കാലം സൂക്ഷിക്കനോ പറ്റില്ല.

publive-image

സെനഗൽ മുതൽ കാമറൂൺ വരെയുള്ള വെസ്റ്റ് ആഫ്രിക്കൻ രാജ്യങ്ങളിലെ ജനങ്ങളുടെ ഒരു പ്രധാന ഭക്ഷണം ആണ് പൗണ്ടേഡ് യാം. അവർ കാച്ചിലിൽ നിന്നും പൗഡർ ഉണ്ടാക്കി ആ പൗഡർ വെള്ളം ചേർത്ത് പുഴുങ്ങി ആണ് കഴിക്കുക. ഇത് നമുക്ക് പരീക്ഷിക്കാവുന്നത് ആണ്. പൗണ്ടേഡ് യാം ചിക്കൻ, ബീഫ്, മത്തി വരെയുള്ള കറികളുടെ കൂടെ നല്ല രുചിയിൽ കഴിക്കാവുന്നത് ആണ്.

ഇതേപോലെ തന്നെ കപ്പ - നമ്മൾ വെറുതെ വെട്ടിമുറിച്ചു പുഴുങ്ങി കുറച്ചു മഞ്ഞൾപൊടി , മുളക് തേങ്ങാ എന്നിവ ചേർത്ത് കഴിക്കുന്ന പരിപാടി നിർത്തി കപ്പ പൊടിയാക്കി അതിൽ നിന്നും ബ്രെഡ് ഉണ്ടാക്കേണ്ടി ഇരിക്കുന്നു. കപ്പ പൌഡർ ബ്രഡ് ആക്കാൻ പറ്റിയ സാധനം ആണ്. ഇരുപത് കോടി ജനങ്ങൾ ഉള്ള നൈജീരിയയിൽ കിട്ടുന്ന ബ്രെഡിൽ എല്ലാം നാല്പത് ശതമാനം കപ്പപൊടി ആണ് (ലോകത്തേറ്റവും കൂടുതൽ കപ്പ ഉണ്ടാക്കുന്ന രാജ്യമാണ് നൈജീരിയ).

publive-image

പ്ലാന്റയിൻ എന്ന് പറയേണ്ട നമ്മുടെ ഏത്തക്ക ആണ് ഉഗാണ്ടയിലും റുവാണ്ടയിലും ബുറുണ്ടിയിലും പ്രധാന ഭക്ഷണം. അവർ റോസ്റ്റ് ചെയ്ത ഏത്തക്കയും അതിന്റെ കൂടെ തിലോപ്പിയായും ഒക്കെ ആണ് രാവിലെയും ഉച്ചക്കും വൈകിട്ടും കഴിക്കുന്നത്. ഉഗാണ്ടയും ബുറുണ്ടിയും കാഞ്ഞിരപ്പള്ളി- കാട്ടാക്കട പോലത്തെ ഭൂപ്രദേശങ്ങൾ ആണ്.

റോസ്‌റ്റഡ്‌ - അല്ലെങ്കിൽ പുഴുങ്ങിയ പച്ച ഏത്തക്ക, അതിന്റെ കൂടെ വിവിധ തരം കറികൾ ആയാൽ ആവശ്യത്തിന് കാര്ബോഹൈഡ്രേറ്റും പ്രൊറ്റീനും ആയി. പിന്നെ കുറച്ചു വിറ്റാമിൻ മിനറൽ ഒക്കെ കിട്ടാനായി കുറച്ചു പച്ചക്കറികൾ ആകാം. സ്റ്റൈലും ഉണ്ട്.

ചുരുക്കത്തിൽ നമ്മുടെ ഭക്ഷണശീലങ്ങളും രുചിഭേദങ്ങളും വിപ്ലവകരമായ മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്- നമ്മൾക്ക് ഉണ്ടാക്കാൻ പറ്റുന്ന സാധനങ്ങൾ നമ്മൾ പ്രധാന ഭക്ഷണം ആയി കഴിക്കണം, (വേറെ ഭക്ഷണങ്ങൾ കഴിക്കേണ്ട എന്നല്ല) പൊതുവെ ലോകത്തെല്ലാം അങ്ങനെ ആണ്.

ശ്രീലങ്കയിൽ നിന്നും തമിഴ് നാട്ടിലേക്ക് വന്ന പെറോട്ട കേരളത്തിന്റെ പ്രധാന ഭക്ഷണം, ഒരു മണി ബസ്മതി അരി പോലും ഉണ്ടാക്കാതെ ഉള്ള ഈ ബിരിയാണിക്കൊതി ഇതൊന്നും സസ്‌റ്റെയ്‌നബിൾ അല്ല.

കാച്ചിൽ- കപ്പ - ഏത്തക്ക ഇവ പ്രോസസ് ചെയ്യാനുള്ള അവ വ്യാപകമായി കഴിപ്പിക്കാനുള്ള ശീലങ്ങൾ പരിപാടികൾ ആരംഭിക്കണം. രുചി ശീലങ്ങൾ മാറ്റുക എന്നത് അത്ര എളുപ്പമല്ല, എന്നാൽ അത്ര ബുദ്ധിമുട്ടും ഇല്ല. അമേരിക്കക്കാരന്റെ പ്രധാന കൃഷി ഉൽപ്പന്നമായ ചോളം നമ്മളൊക്കെ കോൺ ഫ്ലെക്സ് എന്ന പേരിൽ നഗരങ്ങളിൽ താമസിക്കുന്നവരെങ്കിലും ഒരു പ്രധാന ബ്രെക്ക്ഫാസ്റ്റ് വിഭവം ആക്കിയില്ലേ ?

publive-image

അതുപോലെ എളുപ്പം ഉണ്ടാക്കാവുന്ന, വളരെ സ്റ്റൈലിഷ് ആയ ഭക്ഷണസാധനങ്ങൾ കാച്ചിലിൽ നിന്നും കപ്പയിൽ നിന്നും ഏത്തക്കായിൽ നിന്നും ഉണ്ടാക്കി എടുക്കാനും അവ പ്രചരിപ്പിക്കാനും ഉള്ള പരിപാടികൾ വേണം.

മഞ്ജുവാരിയറും മോഹൻലാലും റ്റോവിനോയും ഒക്കെ കൂടി ശ്രമിച്ചാൽ ഈ മേല്പറഞ്ഞ വിഭവങ്ങൾ ഒക്കെ കോൺ ഫ്‌ളെക്‌സിനേക്കാളും മാന്തിയെക്കാളും കൂൾ ആയ വിഭവങ്ങൽ ആയി നമ്മുടെ ഡൈനിങ്ങ് ടേബിളിൽ പ്ലൈസ് ചെയ്യാൻ അത്ര ബുദ്ധിമുട്ടില്ല. ഇങ്ങനെ ഒക്കെ ചെയ്‌താൽ കാച്ചിൽ - ഏത്തക്ക കൃഷിക്ക് റബറിനെ മാറ്റാൻ സാധിക്കും.

ഇവയുടെ കൃഷി എങ്ങനെ വ്യാപകമായി, ലാഭകരമായി തുടങ്ങാം, ഇവയുടെ പൊടികൾ ഉണ്ടാക്കുന്ന പ്രോസസ്സിംഗ് യൂണിറ്റുകൾ ആരംഭിക്കാം എന്നതൊക്കെ ആണ് കൃഷി വകുപ്പ് ചിന്തിക്കേണ്ടത്. അല്ലാതെ കൃഷി ഇല്ലാത്ത പാടശേഖരങ്ങളിൽ വീണ്ടും നെൽകൃഷി ഇറക്കുന്നത് ഒക്കെ അൻപത് വയസിനു മുകളിൽ പ്രായമുള്ളവർക്ക് നൊസ്റ്റാൾജിയ ഉണർത്താൻ മാത്രമേ ഉപകരിക്കു , ഒട്ടും സസ്‌റ്റൈനബിൾ അല്ലാത്ത പരിപാടി ആണ്.

Advertisment