Advertisment

ഉറങ്ങാൻ മടിക്കുന്നവർ ജീവൻ നഷ്ടപ്പെടുത്തുന്നു... (ലേഖനം)

author-image
nidheesh kumar
New Update

publive-image

Advertisment

നമ്മൾ ദിവസേന കേൾക്കുന്ന കാണുന്ന വാഹന അപകടങ്ങളിൽ വലിയൊരു ശതമാനവും അലസത മൂലമാണ് ഉണ്ടാകുന്നത്. ഉറക്കം വരുമ്പോൾ ഡ്രൈവർമാർ പകലായാലും രാത്രി ആയാലും അല്പസമയം വഴിയരികിൽ പാർക്ക് ചെയ്ത് ഉറങ്ങി യാത്ര തുടർന്നായിരുന്നെങ്കിൽ എത്ര ജീവൻ രക്ഷിക്കാമായിരുന്നു.

ഓരോ അപകടങ്ങളും ഉണ്ടാകുമ്പോൾ നമ്മൾ ദു:ഖിക്കും നമ്മുടെ പ്രിയപ്പെട്ടവരെ ഓർത്ത് നമ്മൾ വേവലാതിപ്പെടും.പരിക്ക് പറ്റിയവരുടെ വേദനയും കഷ്ടതയും കാണുമ്പോൾ അല്പം ഉറങ്ങിയിരുന്നെങ്കിൽ ഒരു കാപ്പി കുടിച്ചിരുന്നെങ്കിൽ ഈ ഗതി വരില്ലായിരുന്നു എന്നു പറയും.

പ്രിയരെ ഇവിടെ യാത്രക്കാരായ നമുക്കും ഒരു കടമയുണ്ട്. സമയത്തിന് കൃത്യമായി എത്തേണ്ട വിമാനത്താവളം, റെയിൽവെ സ്റ്റേഷൻ ബസ് സ്റ്റാൻ്റ് അല്പം നേരത്തെ ഇറങ്ങുവാൻ ശ്രദ്ധിക്കുക.

വാഹനം അമിതവേഗതയിലോടിക്കാൻ സമ്മതിക്കരുത്.

ഡ്രൈവർ ഉറങ്ങാനുള്ള അസ്വസ്ഥത കാട്ടിയാൽ ഏറ്റവും അടുത്ത് സുരക്ഷിത സ്ഥാനത്ത് പാർക്ക് ചെയ്ത് ഉറങ്ങാൻ അനുവദിക്കുക. മദ്യം ഉപയോഗിച്ച് ആളെ വാഹനം ഓടിക്കാൻ അനുവദിക്കരുത്.

മയക്ക് മരുന്നുകൾ ഉപയോഗിക്കുന്നവരെയും വാഹനം ഓടിക്കാൻ അനുവദിക്കരുത്.

മദ്യം മയക്കുമരുന്നുകൾ ഉപയോഗിക്കുന്ന ഡ്രൈവർമാരുടെ വാഹനങ്ങളിൽ യാത്ര ഒഴിവാക്കുക.

നാം അറിയുക,അല്പം ജാഗ്രത നമ്മുടെയും നമ്മുടെ പ്രിയപ്പെട്ടവരുടെയും ജീവൻ രക്ഷിക്കാം.

Advertisment