Advertisment

ഒമിക്രോൺ ഭയക്കണം: സംസ്ഥാനങ്ങളുടെ അവലോകന യോഗം ഇന്ന് 

author-image
nidheesh kumar
New Update

publive-image

Advertisment

ബിഹാർ, ഒഡീഷ, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ, ചത്തീസ്ഗഡ് എന്നിവിടങ്ങളിൽ ഒമിക്രോൺ പടരുന്നതിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ അവലോകന യോഗം വിളിച്ചിരിക്കുകയാണ്.  സംസ്ഥാനങ്ങളിലെ നിലവിലെ കോവിഡ് സാഹചര്യം, പൊതുജനാരോഗ്യ തയ്യാറെടുപ്പുകൾ, എടുക്കേണ്ട നടപടികൾ എന്നിവ ഇന്ന് നടക്കുന്ന യോഗത്തിൽ അവലോകനം ചെയ്യും.

വെള്ളിയാഴ്ച ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണപ്രദേശങ്ങളിലെയും ആരോഗ്യമന്ത്രിമാരുമായും മാണ്ഡവ്യ ഉന്നതതല യോഗം നടത്തിയിരുന്ന സാഹചര്യത്തിൽ ഇന്നത്തെ യോഗത്തിന് പ്രാധാന്യം കൂടുതലാണ്.

മാണ്ഡവ്യ ഉന്നതതല യോഗത്തിൽ ഇ-സഞ്ജീവനി, ടെലികൺസൾട്ടേഷൻ, മോണിറ്ററിംഗ് ഹോം ഐസൊലേഷൻ, കുറഞ്ഞ പരിശോധനാ നിരക്ക് റിപ്പോർട്ട് ചെയ്യുന്ന സംസ്ഥാനങ്ങളിൽ ആർടിപിസിആർ വർധിപ്പിക്കൽ എന്നിവയെക്കുറിച്ച് മൻസുഖ് മാണ്ഡവ്യ ഊന്നിപ്പറയുകയും ചെയ്തത് ശ്രദ്ധേയമാണ്.

15-17 വയസ് പ്രായമുള്ളവരുടെയും രണ്ടാമത്തെ ഡോസ് നൽകേണ്ടവരുടെയും വാക്സിനേഷൻ വേഗത്തിലാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രി സംസ്ഥാനങ്ങളോട് അഭ്യർത്ഥിച്ചു. ഹോം ക്വാറന്റീൻ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തതിൻ്റെ ഉത്തരവാദിത്വം അതത് സംസ്ഥാനങ്ങൾക്കാണ്. എല്ലാവർക്കും ആരോഗ്യകരമായ സായാഹ്നം നേരുന്നു. ജയ്ഹിന്ദ് !

Advertisment