Advertisment

പരീക്ഷയെ നേരിടാം; ആത്മവിശ്വാസത്തോടെ...

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

അലക്സാണ്ടര്‍ ഗ്രഹാംബെല്‍ പറയുന്നു; “Before anything else, preparation is the key to success”. നല്ല

ഒരുക്കമാണ് വിജയത്തിന്‍റെ താക്കോല്‍. പരീക്ഷാക്കാലമാണിത്. നന്നായി ഒരുങ്ങിയാല്‍ നല്ല റിസല്‍ട്ട് സമ്പാദിക്കുവാന്‍ കഴിയും. നല്ല റിസല്‍ട്ട് നേടിയാല്‍ ഭാവിപഠനവും ജോലിയും ഉയര്‍ച്ചയുമെല്ലാം കൈവരിക്കാന്‍ എളുപ്പമാണ്.

നന്നായി പഠിക്കുക, റിവിഷന്‍ നടത്തുക, പഠിച്ചത് നന്നായി പ്രകടിപ്പിക്കുക എന്നിവയാണ് ഉന്നതവിജയത്തിന് സഹായകമാകുന്നത്. നന്നായി ഒരുങ്ങിയാല്‍ ആത്മവിശ്വാസം വര്‍ദ്ധിക്കും. പരീക്ഷാപ്പേടി മാറും. പരീക്ഷകളെ ഭയപ്പെടേണ്ടതില്ല. മറിച്ച് അവയെ അഭിമുഖീകരിച്ച് വിജയം നേടുക.

വലിയ ലക്ഷ്യങ്ങള്‍ മുന്നില്‍കണ്ട് ഇന്ന്തന്നെ ഒരു പ്രതിദിന-പ്രതിവാര ടൈംടേബിള്‍ തയ്യാറാക്കി

പഠനം ആരംഭിക്കുക. ദിവസവും 8-10 മണിക്കൂര്‍ പഠിക്കുക. സമയത്തിന് വില കല്പിക്കണം.

നഷ്ടപ്പെടുത്തിക്ക ളയാന്‍ ഇനി സെക്കന്‍റുകള്‍ പോലുമില്ല. ചിന്തയും പ്രവൃത്തിയും സമയവും പഠനത്തിനായി പുന:ക്രമീകരിക്കുക. റിവിഷനാകണം പരീക്ഷാക്കാലത്തെ ഏറ്റവും പ്രധാന പഠനചര്യ.

ഏറ്റവും സാധാരണവും ഫലപ്രദവുമായ പഠനമാര്‍ഗം ആവര്‍ത്തനമാണ്. ഹൃസ്വകാല ഓര്‍മയില്‍നിന്നും ദീര്‍ഘകാല ഓര്‍മയിലേക്ക് പഠിച്ചവയെ കൊണ്ടുപോകാന്‍ റിവിഷന്‍ സഹായിക്കും. ആവര്‍ത്തിച്ച് ഉറക്കെ വായിച്ചാല്‍ അത് ഓര്‍മയില്‍ അടിയുറയ്ക്കും.

തലച്ചോറിലെ "ന്യൂറല്‍ പാത്വേ"കള്‍ എന്ന പഠിച്ച കാര്യത്തിലേക്കുള്ള വഴികള്‍ കൂടുതല്‍

കൂടുതല്‍ തെളിഞ്ഞുവരുന്നത് ആവര്‍ത്തനങ്ങളിലൂടെയാണ്. ആവര്‍ത്തനമാണ് ഓര്‍മയുടെ ശാസ്ത്രം. ആവര്‍ത്തിച്ചുള്ള പഠനം ഓര്‍മശക്തി വര്‍ദ്ധിപ്പിക്കും.

പഠിച്ചവ മറക്കാതിരിക്കാന്‍ പല മാര്‍ഗങ്ങളുണ്ട്.

1. പഠിച്ചകാര്യം കൂടെ കൂടെ ഓര്‍മിക്കുക

2. ശ്രദ്ധയോടും ഏകാഗ്രതയോടും കൂടി പഠിക്കുക

3. സ്വന്തം ഓര്‍മശക്തിയില്‍ വിശ്വസിക്കുക

4. അര്‍ത്ഥമറിഞ്ഞ് പഠിക്കുക

5. മുന്നറിവുമായി ബന്ധിപ്പിച്ച് പഠിക്കുക

6. പഠിച്ചവ വീണ്ടും കൂടുതല്‍ പഠിക്കുക

7. പഠിച്ചവ സ്വന്തം വാക്കുക ളില്‍ പറഞ്ഞുനോക്കുക

8.പഠിച്ച പാഠം 24 മണിക്കൂറിനുള്ളില്‍ റിവൈസ് ചെയ്യുക

9. യുക്തിപൂര്‍വം പഠിക്കുക

10. പ്രധാനപോയിന്‍റുകള്‍ മനസിലുറപ്പിക്കുക

11. ആസ്വദിച്ച് പഠിക്കുക

12. ചെയ്തു പഠിക്കുക

ഇവയെല്ലാം മറവിയെ മറികടക്കാന്‍ സഹായകമാണ്. കൂടാതെ സൂത്രവാക്യങ്ങള്‍,

ഉദ്ധരണികള്‍, ഫോര്‍മുലകള്‍, രാസനാമങ്ങള്‍, വര്‍ഷം, പേരുകള്‍ തുടങ്ങിയ ചെറിയ കാര്‍ഡുകളില്‍ എഴുതി, അവ സമയംകിട്ടുമ്പോഴെല്ലാം മറിച്ചുനോക്കുക. പ്രയാസമുള്ള കഠിനപാഠങ്ങള്‍ ഉറങ്ങുന്നതിനുമുമ്പ് പഠിക്കുക, രാവിലെ ഉണരുമ്പോള്‍ തലേദിവസം രാത്രി പഠിച്ചവ ഓര്‍ത്തുനോക്കുക. അത് കൃത്യമായി തെളിഞ്ഞുവരും.

ഉപബോധമനസിന്‍റെ കഴിവാണത്. ബോധമനസിനേക്കാള്‍ 5000 മടങ്ങ് ശക്തി ഉപബോധമനസിനുണ്ട്. ഉറങ്ങുന്നതിനു മുമ്പുള്ള നമ്മുടെ ചിന്തകളെ ഉപബോധമനസ് ഏറ്റെടുക്കുകയും അതിന്മേല്‍ ജോലിചെയ്യുകയും ചെയ്യും. ഉറങ്ങാന്‍ കിടക്കുമ്പോള്‍ പഠിച്ചകാര്യങ്ങള്‍ ഉപബോധമനസ് ലോംങ്ടേം മെമ്മറിയില്‍ അടുക്കിവയ്ക്കും. പിന്നെ ഓര്‍ത്തെടുക്കാന്‍ എളുപ്പമായിരിക്കും.

സ്ഥലകാലപരിധികള്‍ക്കപ്പുറത്ത് എന്തും സാധ്യമാക്കാനുള്ള കഴിവ് ഉപബോധമനസിനുണ്ട്. ഈ വര്‍ഷത്തെ പരീക്ഷയില്‍ എല്ലാവിഷയങ്ങള്‍ക്കും എ പ്ലസ് നേടുമെന്ന് ഉറച്ചു വിശ്വസിക്കുക. വിജയം നേടുന്നതും മറ്റുള്ളവര്‍ അഭിനന്ദിക്കുന്നതും അനുമോദനങ്ങള്‍ ഏറ്റുവാങ്ങുന്നതും ഭാവനയില്‍ സങ്കല്പിച്ച് അനുഭവിക്കുക. ആ ലക്ഷ്യം മനസ് സാധിച്ചു തരും.

മനസ്സാണ് പഠനത്തില്‍ പ്രധാനപങ്കുവഹിക്കുന്നത്. അതുകൊണ്ട് മനസ്സിരുത്തി പഠിക്കുക. ശ്രദ്ധയും ഏകാഗ്രതയും പഠനത്തില്‍ പ്രധാനമാണ്. വിഷയങ്ങളുടെ പ്രാധാന്യമനുസരിച്ചും പ്രയാസമുള്ള വിഷയങ്ങള്‍ക്ക് കൂടുതല്‍ സമയം നല്‍കിയും പഠിക്കുക.

എസ്.എസ്.എല്‍.സി.ക്കാരെ സംബന്ധിച്ച് ഈ വര്‍ഷം 70 ശതമാനം ചോദ്യങ്ങള്‍ ഫോക്കസ് ഏരിയായില്‍ നിന്നായിരിക്കും. അതിനാല്‍ ഈ പാഠഭാഗങ്ങളെല്ലാം നന്നായി പഠിച്ച് തയ്യാറെടുക്കണം. 30 ശതമാനം ചോദ്യങ്ങള്‍ ബാക്കിഭാഗങ്ങളില്‍ നിന്നായതിനാല്‍ പാഠപുസ്തകം മുഴുവനായി ത്തന്നെ പഠിക്കണം. രണ്ട് വിഭാഗത്തിലും ഓപ്ഷന്‍ സാധ്യതയുണ്ട്.

പൊതുപരീക്ഷക്കുമുമ്പുള്ള മോഡല്‍ പരീക്ഷയും ക്ലാസ് റൂം പ്രവര്‍ത്തനങ്ങളും ചോദ്യമാതൃകകള്‍ പരിചയപ്പെടാന്‍ സഹായിക്കും. പ്രധാനപ്പെട്ട ഭാഗങ്ങള്‍ വായിച്ചുപഠിക്കുന്നതോടൊപ്പം സ്വയം എഴുതിയും വരച്ചും പഠിക്കണം.

ബുള്ളറ്റ് നോട്ടുകള്‍, ചാര്‍ട്ട്, ഡയഗ്രം, പട്ടിക തുടങ്ങിയവ തയ്യാറാക്കാനും വിവരങ്ങള്‍ വിശകലനം

ചെയ്യാനും പരിചയിക്കണം. വാക്കുകള്‍ തമ്മില്‍ അകലം പാലിച്ചും ഖണ്ഡിക തിരിച്ചുമാവണം എഴുത്ത്.

ഓരോ വിഷയത്തിലും പഴയ ചോദ്യപേപ്പറുകള്‍ സംഘടിപ്പിച്ച് ട്രയല്‍ എക്സാം എഴുതിനോക്കണം. ഓരോ ട്രയല്‍ കഴിയുമ്പോഴും ആത്മ വിശ്വാസം വര്‍ദ്ധിക്കും. പരീക്ഷാപ്പേടി മാറും. ഭാഷാവിഷയങ്ങള്‍ പഠിക്കുമ്പോള്‍ ഓരോ വാക്കിന്‍റെയും കൃത്യമായ അര്‍ത്ഥം, വ്യാകരണം, ശൈലി എന്നിവ ശ്രദ്ധിക്കണം. നിര്‍വചനങ്ങള്‍, ഉദ്ധരണികള്‍, പഴമൊഴികള്‍, കവിതകള്‍ എന്നിവ കഴിവതും മന:പാഠമാക്കുക.

ശാസ്ത്ര-സാങ്കേതികപദങ്ങള്‍ പഠിക്കുമ്പോള്‍ അവയ്ക്ക് ഭാഷയില്‍ സാധാരണമായുള്ള അര്‍ത്ഥവും പഠിക്കുക. ചിത്രങ്ങള്‍ വരച്ചുപഠിക്കണം. ഫോര്‍മുലകള്‍ യുക്തി യറിഞ്ഞ് പഠിക്കുക. പരീക്ഷക്ക് വരാവുന്ന ചോദ്യങ്ങളെ മുന്‍കൂട്ടി കണ്ട് പഠിക്കണം. വായിക്കുക, ഓര്‍മിക്കുക ചിന്തിക്കുക, പുനരവലോകനം ചെയ്യുക എന്ന രീതിയാണ് അഭികാമ്യം.

ആവശ്യത്തിന് പോഷകാഹാരവും അധികം വെള്ളവും കുടിക്കുക. ക്ഷീണമകറ്റാന്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം ടോണിക്കുകള്‍ കഴിക്കാം. ശാന്തതയോടെ, ആത്മവിശ്വാസത്തോടെ, നന്നായി പഠനം തുടരുക. വിജയം സുനിശ്ചിതം (8075789768)

Advertisment