Advertisment

മനസ്സിൽ പുഞ്ചിരി ഉള്ളപ്പോൾ മുഖത്തു പുഞ്ചിരി ഉണ്ടാവുന്നു... (ലേഖനം)

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

മനസ്സ് പവിത്രം ആണ്. ആ മനസ്സിനെ പവിത്രമാക്കി വെക്കേണ്ടത് നമ്മൾ തന്നെ ആണ്. ആ മനസ്സ് തിന്മകൾ നിറഞ്ഞതെങ്കിൽ നമ്മുടെ ജീവിതവും ദുഷിച്ചതായി മാറപ്പെടും. മനസ്സാണ് നമ്മെ നന്മയിലേക്കും ചിന്തയിലേക്കും നയിക്കേണ്ടത്. അതുകൊണ്ടാണ് നമ്മുടെ മനസ്സിനെ ഒരു ആരാധനാലയം പോലെ പരിപാവനമാക്കി വെക്കേണ്ടത്. ആ മനസ്സിൽ ആണ് നാം ഈശ്വരനെ തന്നെ പ്രതിഷ്ഠിക്കേണ്ടത്.

അങ്ങനെ ഉള്ള മനസ്സിൽ നിന്നും നന്മകളുടെ ചിന്തകൾ മാത്രമേ ഉണർന്നുവരികയുള്ളൂ. മുന്നോട്ടുള്ള ഓരോ പാതകളും നന്മകൾ നിറഞ്ഞതാവാൻ കഴിയുകയുള്ളൂ. പിന്നെ അവിടെ ദുഷിച്ചതായ ചിന്തകൾക്ക് ഒരു സ്ഥാനവുമില്ല. സന്തോഷവും സമാധാനവും ആ മനസ്സിന് തന്നെ സ്വന്തം ആവുകയുള്ളൂ. ദുഃഖം സങ്കടം ദുർവിധികൾ ആ മനസ്സിനെ ബാധിക്കുന്നില്ല. ഈശ്വരൻ ഇരിക്കുന്നിടം പവിത്രം തന്നെ ആയിരിക്കുമല്ലോ.

നല്ല ഉദ്ദേശത്തോടു കൂടി, ഒരാൾക്ക് നല്ലതു ഉണ്ടാവണം എന്ന ആഗ്രഹത്തോടെ എന്തെങ്കിലും ചെയ്യുമ്പോൾ നമ്മുടെ ഉള്ളിൽ സന്തോഷം ഉണ്ടാവുന്നു.സ്വാഭാവികമായി ഒരാളുടെ അടുത്ത് കൂടുതൽ ഉള്ള കാര്യം ആയിരിക്കും അവർ മറ്റുള്ളവർക്ക് കൊടുക്കുക.

മനസ്സിൽ ഒരുപാട് അറിവുള്ളവർക്ക് ആണ് മറ്റുള്ളവർക്ക് അറിവ് പകരം ആവുക, ഒരുപാട് പണം ഉള്ളയാൾക്ക് ആണ് മറ്റുള്ളവർക്ക് പണം നല്കാനാവുക. അതിനാൽ മറ്റുള്ളവർക്ക് എന്തെങ്കിലും നൽകുമ്പോൾ നമ്മുടെ പക്കൽ അത് കൂടുതൽ ഉണ്ടെന്നു നമുക്ക് അനുഭവപ്പെടുന്നു. ഈ ഒരു പ്രക്രിയ നൽകുന്ന ആൾക്ക് സമാധാനവും സംതൃപ്തിയും നൽകുന്നു.

മനസ്സിൽ സന്തോഷമുള്ള ആൾക്ക് മാത്രമേ മുഖത്തു പുഞ്ചിരി ഉണ്ടാവുകയുള്ളൂ. തലച്ചോറിൽ സന്തോഷം ഉണ്ടാവുമ്പോൾ മാത്രമേ അത് പുഞ്ചിരി ആയി ചുണ്ടിൽ വിടരുള്ളൂ.

ഈശ്വരനല്ലേ നമുക്ക് വഴികാട്ടിയാവുന്നത്. ഈശ്വരൻ കൂടെ ഉണ്ടെങ്കിൽ ജീവിതം തന്നെ പരമാനന്ദം അല്ലേ. നമുക്കും മനസ്സിൽ ദൈവത്തെ ഓർത്ത് ജീവിതം സമാധാനമുള്ളതാക്കി മാറ്റാം

Advertisment