Advertisment

സംസ്ഥാന ഭരണം ജനങ്ങള്‍ക്കുവേണ്ടിയാണോ നായ്ക്കള്‍ക്കു വേണ്ടിയാണോ എന്ന് മുഖ്യമന്ത്രി പരിശോധിക്കണം. ഭരണഘടനാ പദവിയിലിരിക്കുന്നയാള്‍ ഭരണഘടനാ വിരുദ്ധമായ കാര്യങ്ങള്‍ ചെയ്യില്ലെന്നു പറഞ്ഞാല്‍ കുറ്റംപറയാനാകില്ല. എന്നാല്‍ ഗവര്‍ണറും തെരുവുനായ് ഭീഷണിയും രണ്ടും രണ്ട് വിഷയങ്ങളാണ് - തിരുമേനി എഴുതുന്നു

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

ഗവർണ്ണറെ മര്യാദ പഠിപ്പിക്കുകയാണോ മുഖ്യമന്ത്രിയുടെ ജോലി - മുഖ്യമന്ത്രി പിണറായി വിജയന്റെ കഴിഞ്ഞ ദിവസത്തെ വാർത്താ സമ്മേളനം കണ്ടപ്പോൾ തോന്നിയ ചില കാര്യങ്ങളാണ് ഇവിടെ കുറിയ്ക്കുന്നത്.

കേരളത്തിനെ ഇന്ന് ഭീതിയിലാഴ്ത്തുന്ന തെരുവ് നായ പ്രശ്നത്തെക്കുറിച്ച് അദ്ദേഹം വാചാലനായി സംസാരിച്ചു. ഇങ്ങിനെയാണ് പറഞ്ഞത് - കേരളത്തിലെ ജനങ്ങൾ ഭീതിയിലാണ്. കുട്ടികൾക്ക് പുറത്തിറങ്ങാൻ പറ്റുന്നില്ല. സർക്കാർ ഇത് ഗൗരവമായി കാണുന്നു എന്നൊക്കെ പറഞ്ഞിട്ട് അദ്ദേഹത്തിന്റെ തുടർ വാക്കുകൾ ഇങ്ങിനെ.

നായയെ കൊല്ലുന്നത് ഇതിന് പരിഹാരമല്ല. ഹോട്ടലുകളും റസ്റ്ററന്റുകളും മാലിന്യം വെളിയിൽ തള്ളരുത്... തുടങ്ങി കുറെ കാര്യങ്ങൾ. യഥാർത്ഥ പ്രശ്നത്തിന് പരിഹാരം എങ്ങിനെ കണ്ടുപിടിക്കാമെന്നോ, ജനത്തിന് ഭീതി വേണ്ട എന്നോ, ഉടൻ പരിഹാരം കാണുമെന്നോ എന്നോ, സർക്കാർ ഒപ്പമുണ്ട് എന്നോ പിണറായി പറഞ്ഞില്ല. എന്നിട്ട് പറഞ്ഞത് നായയെ കൊല്ലരുത്.

മുഖ്യമന്ത്രി ജനത്തിന് വേണ്ടിയോ നായ്ക്കൾക്ക് വേണ്ടി യോ ഭരണം നടത്തുന്നത് ? ഹോട്ടലുകളും റസ്റ്ററന്റുകളും മാലിന്യം വെളിയിൽ തള്ളുന്നത് തടയാൻ ഇവിടെ സംവിധാനമില്ലേ ? എന്താണ് അദ്ദേഹത്തിന്റെ പണി ? പിന്നീട് അദ്ദേഹം. തിരിഞ്ഞത് ഗവർണർക്ക് നേരെയാണ്. നീട്ടിപ്പിടിച്ച മൈക്കിന് മുൻപിൽ ഗവർണർ എന്തൊക്കെയോ പറയുന്നു. പക്വതയില്ല എന്നൊക്കെ.

ഗവർണർ അന്നും ഇന്നും ഒരേ കാര്യമേ പറഞ്ഞിട്ടുള്ളു. ഭരണഘടനാത്തലവനായ തനിക്ക് ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കേണ്ടതുണ്ട്. അത് കൊണ്ട് ഏത് ബില്ല് അയച്ചാലും ഭരണഘടനക്ക് എതിരാണെങ്കിൽ ഒപ്പിടില്ല എന്ന് അദ്ദേഹം പറഞ്ഞത് ശരിയായ നിലപാടല്ലേ.

അപ്പോൾ ഇതിൽ നിന്നും പുറത്ത് വരുന്ന കാര്യമെന്താണ് ? ഭരണഘടനാ വിരുദ്ധമായ കാര്യങ്ങൾ ചെയ്യാൻ ഗവർണറെ സർക്കാർ നിർബ്ബന്ധിക്കുന്നു എന്നാണ്. തങ്ങളുടെ നിലപാടാണ് ശരി എന്ന് മുഖ്യമന്ത്രി പറയുന്നു. അതായത് സർക്കാർ അയച്ച് തരുന്ന കടലാസുകൾ ഒപ്പിട്ട് ഗവർണർ അയച്ചോളണം. അതാണ് ഗവർണർ പറഞ്ഞത് താൻ വെറും റബ്ബർ സ്റ്റാമ്പല്ല എന്ന്.

ബന്ധു നിയമനം അനുവദിക്കില്ല എന്ന് ഗവർണർ തീർത്ത് പറഞ്ഞിരിക്കുകയാണ്. മനസ്സിലാകാത്ത ഏക കാര്യം ഒരു പ്രിയ വർഗീസിനും ഒരു ഗോപിനാഥ് രവീന്ദ്രനും വേണ്ടി ഇത്രയും സർക്കാർ ചീത്തയാകാൻ നിന്നു കൊടുക്കുന്നതെന്തിനാണ് ? മറ്റെല്ലാവരേയും മര്യാദ പഠിപ്പിക്കുക എന്നത് അധികാരത്തിൽ വരുമ്പോൾ സഖാക്കളുടെ രീതിയാണോ ?

99 സീറ്റ് കിട്ടിയതിനാൽ എന്തും ചെയ്യാൻ തങ്ങൾക്ക് അധികാരമുണ്ട് എന്നാണ് മുഖ്യമന്ത്രി എന്നും പറയുന്നത്. ഒരു മുഖ്യമന്ത്രിക്ക് ചേര്‍ന്നതല്ല ഈ വാക്കുകള്‍. ചില രേഖകൾ പുറത്ത് വിടുമെന്ന ഗവർണറുടെ നിലപാട് പിണറായിക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാനാണ് സാധ്യത.

മറ്റൊരു പ്രധാന കാര്യം സർക്കാരിന് എതിരെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ കേസെടുക്കുന്ന പോലീസ് കണ്ണൂരിൽ ഗവർണർക്കെതിരെ ആക്രമണം ഉണ്ടായിട്ടും കേസ് എടുത്തില്ല. ഗവർണറുടെ ഈ വെളിപ്പെടുത്തൽ ഗുരുതരമാണ്. ഒറ്റ ചോദ്യമേയുള്ളു പിണറായി എന്ന മുഖ്യമന്ത്രി ഭരിക്കുന്നത് ആർക്ക് വേണ്ടി ?

Advertisment