Advertisment

കരിപ്പൂരിൽ വരുന്നവർ വഞ്ചിക്കപ്പെടുന്നു... എയർപോർട്ടിൽ പാർക്കിംഗ് ഫീസിന്റെ പേരിൽ തട്ടിപ്പ് നടത്തുന്നു (പ്രതികരണം)

author-image
nidheesh kumar
New Update

publive-image

Advertisment

'കരിപ്പൂർ എയർപ്പോർട്ടിലെ പാർക്കിങ്ങ് തട്ടിപ്പ് കയ്യോടെ പിടികൂടി. എയർ പോർട്ട് അധികൃതർക്ക് പരാതി നൽകിയാൽ തട്ടിപ്പാക്കിയ പണം തിരിച്ചു തരും'. ഇവിടെ നടപടിയാണ് വേണ്ടത്, കരിപ്പൂർ പോലീസിന് പരാതി നൽകി. ഈ പകൽ കൊള്ളക്ക് അന്ത്യം വേണം, പേ-പാർക്കിങ്ങ് തട്ടിപ്പിൻ്റെ നിരവധി പരാതികളാണ് നിത്യേന ലഭിച്ചുകൊണ്ടിരിക്കുന്നത്.

എനിക്ക് ലഭിച്ച പരാതികൾ തന്നെ ബന്ധപ്പെട്ടവർക്ക് രേഖാമൂലം നൽകിയിരുന്നു. ഞാൻ നൽകിയ പരാതികളിൽ അധികമായി നൽകിയ പണം ബന്ധപ്പെട്ടവർക്ക് ഗൂഗിൾ പേ വഴിതിരിച്ചു നൽകി മുഖം രക്ഷിക്കുകയല്ലാതെ കർശനമായ നടപടികൾ സ്വീകരിക്കാത്തത് ദുരൂഹത വർദ്ധിപ്പിക്കുന്നു.

ആയിരകണക്കിന് യാത്രക്കാരെ ഇതിനകം വഞ്ചിച്ചു കഴിഞ്ഞു. പരാതി പെടുന്നവർ വിരളം മാത്രമാണ്, ഈ തട്ടിപ്പ് നേരിട്ട് പിടിക്കാനായി മുഖത്ത് മാസ്ക്ക് ധരിച്ച് ഞാനും കുടുംബവും ഇന്നലെ 12:58 ന് കരിപ്പൂർ പാർക്കിങ്ങിൽ എത്തി. എന്‍ട്രി കൂപ്പണ്‍ നമ്പര്‍: 0058500311 2022/

ഒരു മണിക്കൂർ ടെർമിനലിൽ ചിലവഴിച്ച ശേഷം കൃത്യം 02:09 ന് തിരിച്ചു വരുമ്പോൾ എൻട്രി കൂപ്പൻ നൽകി. ആ കൂപ്പൻ

അവർ തിരിച്ച് തരില്ല എന്നറിയാവുന്നതിനാൽ മുൻകൂട്ടി ഫോണിൽ സ്കാന്‍ ചെയ്തു സൂക്ഷിച്ചു. വാഹനം പുറത്തേക്ക് വരുമ്പോൾ 200 രൂപയും എൻട്രി കുപ്പണും നൽകി. ബാക്കി 80 രൂപ തിരിച്ചു തന്നു. 120 രൂപക്ക് റസീപ്റ്റും തന്നില്ല.

റസീപ്റ്റ് ചോദിച്ച് വാങ്ങി. 55 രൂപക്ക് പകരമാണ് 120 വാങ്ങിയത്, ഇവിടെ തട്ടിയത് 65 രൂപ, പ്രതികരിച്ചപ്പോൾ പണം തിരികെ നൽകാൻ കള്ളന്മാരായ ജീവനക്കാർ തയ്യാറാവുന്നു. പണം തിരികെ തന്നപ്പോൾ അത് സ്വീകരിക്കാൻ ഞാനും വിസമ്മതിച്ചു. നേരെ ചെന്ന് പോലീസിന് റിപ്പോർട്ട് ചെയ്തു. എല്ലാവരോടും ഇതേ രീതിയിൽ തന്നെ തട്ടിപ്പ് നടത്തുന്നു. ചോദിച്ചാൽ മാത്രം റസീപ്റ്റുകൾ നൽകുന്നുള്ളൂ.

ദിവസങ്ങൾക്ക് മുമ്പ് 55 രൂപക്ക് 240 രൂപ വാങ്ങിയ പരാതിയും, 55 രൂപക്ക് പകരം 120 രൂപ വാങ്ങിയ പരാതിയും ഞാൻ തന്നെയാണ് എയർപ്പോർട്ട് അധികൃതർ ക്ക് സമർപ്പിച്ചത്, അപ്പോൾ പണം തിരിച്ചുനൽകി. നടപടിയില്ല. ഇവിടെയാണ് വിമാനത്താവള അധികൃതർ തികഞ്ഞ പരാജയമാകുന്നത്, വ്യാപകമായ ജനകീയ പരാതികൾ ഉണ്ടായിട്ടും തട്ടിപ്പ് തടയുവാൻ എയർപ്പോർട്ട് ഡയറക്ടർ ശ്രമിക്കാത്തതിൽ ദുരൂഹ തയുണ്ട്.

അഴിമതിക്കെതിരായി ദേശീയ തലത്തി ൽ കേന്ദ്ര വിജിലൻസ് ബോധവൽക്കര ണ വാരാചരണം നടന്നു വരുന്നു.

അതിൻ്റെ ഭാഗമായി കരിപ്പൂരിലും വിജില ൻസ് വാരാചരണം വളരെ കൊട്ടിഘോഷി ച്ച് നടന്നു.അതിന് നേതൃത്വം നൽകിയ വിമാനത്താവള ഡയരക്ടർ എസ്.സുരേഷിൻ്റെ മൂക്കിന് താഴെ എയർപ്പോർട്ട് പാർക്കിങ്ങിൽ സാധാരണക്കാരായ ജന ങ്ങളെ കൊള്ളയടിക്കുന്നു, എന്തൊരു വിരോധാഭാസമാണ്?

വഞ്ചന ഒരു രൂപയാണെങ്കിൽ പോലും തടയുക തന്നെ ചെയ്യും, ദിവസേന നൂറു കണക്കിനാളുകൾ ഇവിടെ ചീറ്റ് ചെയ്യപ്പെടുന്നു.

20 രൂപ പ്രവേശന ഫീസ് നൽകിയാൽ 30 മിനുറ്റ് കാർ പാർക്ക് ചെയ്യാം,55 രൂപക്ക് 2 മണിക്കൂറും പിന്നീടുള്ള ഓരോ മണിക്കൂറിന് 10 രൂപ വീതം കൂട്ടി നൽകണം.

ടാക്സിയുടെ പ്രവേശന ഫീസ് 40 രൂപയാണ്, കരിപ്പൂരിൽ കാറുമായി വരുന്നവർ വഞ്ചിക്കപ്പെടാതിരിക്കുക.അവർ ചോദിക്കുന്ന പണം നൽകി പോകുന്ന രീതി അവസാനിപ്പിക്കുക,ജാഗ്രത പാലിക്കുക.

- കെ.എം.ബഷീർ

(പ്രസിഡണ്ട്, മലബാർ ഡവലപ്പ്മെൻ്റ് ഫോറം, കോഴിക്കോട്)

Advertisment