Advertisment

മലയാളികൾക്കിടയിൽ ഏറ്റവും വിൽക്കപ്പെടുന്ന ചരക്ക് 'നുണകളാണ്'. ആ നുണഫാക്ടറികൾ പടച്ചുവിടുന്ന ഉൽപ്പന്നങ്ങളിൽ ഒന്നാണ് വർഗീയത. പണ്ട് നായരുടെ ചായക്കട, ചോന്റെ പലചരക്ക് കട, സായ്‌വിന്റെ തുണിക്കട, മാപ്ലയുടെ കട എന്നൊക്കെ പറഞ്ഞുകൊണ്ടിരുന്ന വർഗീയതയുടെ സ്ഥാനത്ത് ഇന്നിപ്പോൾ വലിയ കേരള സ്റ്റോറികളാണ് ! കാക്കുകളിയായാലും കേരള സ്റ്റോറിയായാലും ആവിഷ്കാര സ്വാതന്ത്ര്യം വല്ലവന്റേയും മുതുകത്ത് കയറാനാകരുത് - ദാസനും വിജയനും

author-image
ദാസനും വിജയനും
Updated On
New Update

കഴിഞ്ഞ കുറെ വർഷങ്ങളായി ഇന്ത്യയിലെ പ്രധാന പ്രതിഭാസം നുണ ഫാക്ടറികളാണ്. അതിൻ്റെ ഉത്പന്നമാണ് വർഗീയത. ഇത് ഏറ്റവും അധികം മലയാളിയുടെ മനസ്സിൽ ആണെങ്കിലും ഈ നുണഫാക്ടറികൾ പടച്ചുവിടുന്നവ വിശ്വസിക്കുവാൻ മാത്രം മണ്ടന്മാരല്ല മലയാളികൾ.

Advertisment

publive-image


കേരളത്തിൽ വർഗീയത ഇന്നും ഇന്നലെയും തുടങ്ങിയതൊന്നുമല്ല. അതിപ്പോൾ കച്ചവടത്തിൽ ആയാലും രാഷ്ട്രീയത്തിൽ ആയാലും സിനിമയിൽ ആയാലും എല്ലാവരിലും അത്യാവശ്യം വർഗീയത ഉണ്ടെന്നു പറയാം. നായരുടെ ചായക്കട, ചോന്റെ കട , സായ്‌വിന്റെ കട , മാപ്ലയുടെ കട എന്നൊക്കെ പണ്ടേ മുതൽ നാം അനുവർത്തിച്ചു പോരുന്നു.


ലോകത്ത് ആദ്യമായി ജാതി നോക്കി സ്ഥാനാർത്ഥികളെ നിർത്തുന്നതും ജാതി നോക്കി വോട്ടു ചെയ്യുന്നതും തുടങ്ങിവെച്ചതു കേരളത്തിലാണെന്ന് പറയാം. ലീഡർ കെ കരുണാകരൻ ഈ സത്യം മനസിലാക്കിയപ്പോഴാണ് മുന്നണി എന്നത് രൂപീകരിച്ചത്.

കേരള കോൺഗ്രസ്സും മുസ്ലിം ലീഗും എൻഡിപിയും എസ്ആർപിയും പിഎസ്പിയും ഒക്കെ കടന്നുവന്നത് അങ്ങനെയാണ്. സിനിമയിൽ ഫാൻസുകാർപോലും ജാതിയും മതവുമൊക്കെ നോക്കിയാണ് .

32000 പെണ്ണുങ്ങൾ ഐഎസ് ഐസിലേക്ക് കേരളത്തിൽ നിന്നും റിക്രൂട്ട് ചെയ്യപ്പെട്ടു എന്ന് ചുമ്മാ അടിച്ചുവിടുമ്പോൾ അത് കേട്ട് വിശ്വസിച്ചുകൊണ്ട് കുറെ നല്ലവരായ ഹിന്ദുക്കളുടെ വോട്ടുകൾ അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ കിട്ടാം എന്ന കണക്കുകൂട്ടലുകളുടെ ഭാഗമായാണെങ്കിൽ അവർക്ക് തെറ്റുപറ്റി.


ലവ് ജിഹാദ് എന്നത് കെട്ടിച്ചമച്ച ഒരു സൃഷ്ടി മാത്രമാണെന്ന തർക്കം തുടരുകയാണ്. കാണാൻ കൊള്ളാവുന്ന പെൺപിള്ളേർ കാണാൻ കൊള്ളാവുന്നതും ലേശം സൗകര്യങ്ങൾ ഉള്ളതുമായ ആൺപിള്ളേരെ ഇഷ്ടപ്പെടുക സ്വാഭാവികം.


publive-image

മനസ്സിൽ ഇഷ്ടം വന്നതിനുശേഷം മിണ്ടി തുടങ്ങുമ്പോഴാണ് മതവും ജാതിയും ഒക്കെ പലരും  മനസിലാക്കി തുടങ്ങുക. മുസ്ലിം പെൺകുട്ടികൾ പർദ്ദ ധരിക്കുന്നതുകൊണ്ടും ഹിജാബ് ഉള്ളതുകൊണ്ടും അവരെ തിരിച്ചറിയാൻ പ്രയാസമില്ല. പക്ഷെ മുസ്ലിം ആൺപിള്ളേരെ കണ്ടാൽ തിരിച്ചറിയുക പ്രയാസമാണ്. മിണ്ടി തുടങ്ങിയാൽ പെട്ടെന്ന് മനസിലാക്കാം.

കൂടാതെ മുസ്ലിം പെൺകുട്ടികളെ നേരത്തെ കെട്ടിച്ചുവിടുന്നതുകൊണ്ട് അവരതുമായി തിരക്കിലായിപ്പോകുന്നു. പക്ഷെ അതിൽ മറ്റൊരു കുഴപ്പവുമുണ്ട്, വിവാഹേതര ബന്ധങ്ങൾ കൂടുതലും കാണപ്പെടുന്നത് അവരിലാണെന്ന് പറയുന്നവരുണ്ട്. കാരണം പ്രണയവും കാതലും ഇഷ്ടവും തേപ്പും ഒക്കെ എന്തെന്ന് അവർ അറിയുന്നത് വിവാഹ ശേഷമാണ് .


മറ്റു പെൺപിള്ളേർ ഉയർ വിദ്യാഭ്യസത്തിനായി ബംഗലുരുളുവിലും കോയമ്പത്തൂരിലും ലണ്ടനിലും ഒക്കെ പോകുമ്പോൾ അവരറിയാതെ ആരോടൊക്കെയോ അടുക്കുന്നു. അതിൽ മുസ്ലിം ഉണ്ടാകാം, മറ്റു മതക്കാരും ഉണ്ടാകാം.


അങ്ങനെയുള്ള ബന്ധങ്ങളിൽ ഒന്നോ രണ്ടോ അടർത്തിയെടുത്തുകൊണ്ട് നുണ ഫാക്ടറികൾ ഉണ്ടാക്കുന്ന പ്രൊപോഗണ്ടകൾ ഇപ്പോൾ മലയാളികൾ തിരസ്കരിക്കരിക്കുകയാണ് പതിവ്.

ബാബരി മസ്ജിദ് തകർക്കപ്പെട്ടതിന് ശേഷം കേരളത്തിൽ രൂപംകൊണ്ട ഒന്നോ രണ്ടോ രാഷ്ട്രീയ പാർട്ടികളിൽ ആകൃഷ്ടരായിരുന്ന ചെറുപ്പക്കാർ പിന്നീട് ആ പാർട്ടികൾ ഇല്ലാതായപ്പോൾ നേതാക്കളില്ലാതെ എന്ത് ചെയ്യണമെന്നറിയാതെ അലഞ്ഞു തിരിഞ്ഞു നടന്നിരുന്ന അവസ്ഥയിലാണ് ഇന്റർനെറ്റും ചാറ്റും ഒക്കെ നിലവിൽ വന്നത്.

പിന്നീട് അവരവരുടെ വീടുകളിലെ ചായ്പ്പ് മുറികളിൽ ഇരുന്നുകൊണ്ട് തീവ്രമായ കമന്റുകളും പോസ്റ്റുകളും ലേഖനങ്ങളും ഒക്കെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിറച്ചു തുടങ്ങി.

publive-image


കൂട്ടത്തിൽ ചിലപ്പോൾ പെൺകുട്ടിയുമായുള്ള ചാറ്റുകളും രാത്രി ചാറ്റുകളും ഫോൺ വിളികളും അതിൽപ്പെടും. അതിൽ അകപ്പെട്ടുപോയ പെൺകുട്ടികളുണ്ട്. എന്നുവെച്ചുകൊണ്ട് അവരെ സിറിയയിൽ കൊണ്ടുപോയി തീവ്രവാദികൾക്ക് വിൽക്കുന്നു എന്നൊക്കെ പറഞ്ഞാൽ വസ്തുതാപരമായി നിലനിൽക്കുമോ എന്നത് രാജ്യത്തെ അന്വേഷണ ഏജൻസികൾകൂടി ശരിവയ്‌ക്കേണ്ടിയിരിക്കുന്നു.


നമ്മുടെ നാട്ടിൽ ബീഫിന്റെ പേരിൽ പശുവിന്റെ പേരിൽ ഗോ മൂത്രത്തിന്റെ പേരിൽ എത്രയോ നിരപരാധികളെ ജനക്കൂട്ടം ആക്രമിച്ചു കൊലചെയ്യുന്നു. എത്രയോ പെൺകുട്ടികളെ ഉന്നവയിലെപോലെ, വാളയാറിലെ പോലെ, ഉടുമ്പൻ ചോലയിലെ പോലെ, ബലാൽസംഘം ചെയ്ത് കെട്ടിത്തൂക്കുന്നു .

ഇതൊന്നും ചോദിക്കാനും പറയാനും ആളില്ലാതെ, വികാരം കയറി ചാറ്റ് ചെയ്ത് അജ്ഞാതനായ ആളുകളുടെ കൂടെ ഇറങ്ങിത്തിരിച്ചു അവസാനം അണ്ടി പോയ അണ്ണാനെ പോലെ തിരിച്ചുവന്ന് മോങ്ങിക്കരയുന്ന പെണ്ണുങ്ങൾക്ക് വേണ്ടി സംസാരിക്കാൻ ആയിരം നാവുകൾ.

അവർക്ക് വേണ്ടി സിനിമകൾ നിർമ്മിക്കുവാൻ പണം ഒഴുക്കുന്നു. സിനിമ വിജയിപ്പിക്കുവാൻ നെട്ടോട്ടമോടുന്നു. ഇനിയെത്ര കേരളസ്റ്റോറികൾ വന്നാലും കുലുങ്ങുന്ന നാടല്ല കേരളം, വോട്ട് ചെയുന്ന സമയത്ത് അവർക്കറിയാം ആർക്ക് ചെയ്യണമെന്ന്.

32000 പെണ്ണുങ്ങളുടെ വിവരങ്ങൾ അറിയിക്കുന്നവർക്ക് സമ്മാനങ്ങളുമായി ദാസപ്പൻ ഷെട്ടിയും കേരള സ്റ്റോറി വന്നപ്പോൾ പുൽവാമയും എ ഐ ക്യാമറക്കളവും മലയാളി മറന്നുവെന്ന് വിജയനും

Advertisment