Advertisment

മരിയ സദനിൽ ഉയരുന്നു, ബഹുനില കാരുണ്യ മന്ദിരം

author-image
സുനില്‍ പാലാ
Updated On
New Update

publive-image

Advertisment

അനാഥരുടെയും ആലംബഹീനരുടെയും ആശ്രയകേന്ദ്രമായ പാലാ മരിയസദനില്‍ വിശാലമായ മറ്റൊരു മന്ദിരം ഉയരുന്നു. പ്രധാനമായും കിടത്തി ചികിത്സയ്ക്കായുള്ള ഈ മന്ദിരം സൗജന്യമായി പണിതു നല്‍കുന്നത് പ്രമുഖ റോഡ് കോണ്‍ട്രാക്ടറായ രാജി മാത്യു പാംബ്ലാനിയാണ്.

ആറുവര്‍ഷം മുമ്പ് അന്തരിച്ച അച്ഛന്‍ പി.എസ്. മാത്യുവിന്റെയും പതിനാറ് വര്‍ഷം മുമ്പ് അന്തരിച്ച അമ്മ അച്ചാമ്മ മാത്യുവിന്റെയും ഓര്‍മ്മായ്ക്കായാണ് രാജി മാത്യു ഇത് മരിയസദന് പണിത് സമര്‍പ്പിക്കുന്നത്. പാലാ - തൊടുപുഴ റൂട്ടില്‍ കാനാട്ടുപാറയില്‍ നിന്ന് മരിയസദനിലേക്കുള്ള കയറ്റം കയറുമ്പോള്‍ വലതു വശത്ത് മരിയസദന്റെ പൂമുഖം അലങ്കരിക്കുക ഇനി "പി.എസ്.മാത്യു - അച്ചാമ്മ മാത്യു സ്മാരക കാരുണ്യകേന്ദ്ര "മായിരിക്കും.

6000 സ്‌ക്വയര്‍ ഫീറ്റിലായി മൂന്ന് നിലകളിലായാണ് ഈ കാരുണ്യകേന്ദ്രം പണിതുയര്‍ത്തുന്നതെന്ന് രാജി മാത്യു പാംബ്ലാനി ''കേരള കൗമുദി'' യോട് പറഞ്ഞു. അടിനിലയില്‍ പാര്‍ക്കിംഗിനായുള്ള ക്രമീകരണങ്ങളാണ് ചെയ്യുക. രണ്ടാം നിലയില്‍ രോഗികളുടെ കണ്‍സള്‍ട്ടേഷനും ഫാര്‍മസിയും പ്രവര്‍ത്തിക്കും. മൂന്നാം നിലയിലാണ് കിടത്തി ചികിത്സ. 30-ഓളം ബെഡുകള്‍ ഇവിടെയിടാനുള്ള ക്രമീകരണങ്ങളാണ് ചെയ്യുന്നത്. 60 ലക്ഷത്തില്‍പരം രൂപാ മുടക്കിയാണ് ബഹുനില മന്ദിര നിര്‍മ്മാണം നടത്തുന്നത്.

ഓഗസ്റ്റ് മാസത്തോടെ പണികള്‍ പൂര്‍ത്തീകരിച്ച് കെട്ടിടം മരിയസദന് സമര്‍പ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. ഒരിക്കലും പബ്ലിസിറ്റി ആഗ്രഹിച്ചല്ല ഇത് ചെയ്യുന്നത് അതുകൊണ്ടുതന്നെ ഒരുതരത്തിലും ഈ വിവരം പുറത്തുപോകരുതെന്ന് മരിയസദന്‍ ഡയറക്ടര്‍ സന്തോഷ് ജോസഫിനോട് സ്‌നേഹബുദ്ധ്യാ നിര്‍ദ്ദേശിച്ചിരുന്നുവെന്നും രാജി മാത്യു പറഞ്ഞു.

@ sunil ആരും അറിയരുതെന്ന് രാജി മാത്യു ആഗ്രഹിച്ചിരുന്നെങ്കിലും അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും പരോപകാര തത്പരതയും കാരുണ്യമനസ്സും ഈ സമൂഹം തീര്‍ച്ചയായും തിരിച്ചറിയണമെന്നുള്ളതുകൊണ്ടുതന്നെയാണ് , ഈ വിവരം സമൂഹത്തിലേക്ക് പങ്കുവയ്ക്കുന്നതെന്ന് മരിയ സദനം ഡയറക്ടര്‍ സന്തോഷ് ജോസഫ് പറഞ്ഞു. ഇദ്ദേഹത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് നിര്‍മ്മാണ ജോലികള്‍ നടന്നുവരുന്നത്.

സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളിലായി നൂറുകണക്കിന് റോഡുകള്‍ പുനര്‍നിര്‍മ്മിക്കുകയും പുതുതായി നിര്‍മ്മിക്കുകയും ചെയ്യുന്ന പ്രമുഖ കരാറുകാരനാണ് ഭരണങ്ങാനം സ്വദേശിയായ രാജി മാത്യു പാംബ്ലാനി

Advertisment