Advertisment

യുപി ഭരിക്കുന്നത് ബിജെപി സര്‍ക്കാര്‍ ആണെന്ന് പറയാൻ നാണക്കേട്‌! കിസാൻ മോർച്ച നേതാവിന്റെ വീട് ബുൾഡോസറുമായെത്തി അധികൃതർ പൊളിച്ചുനീക്കിയ നടപടിയിൽ യോഗി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ബിജെപി നേതാവ്; വീഡിയോ പ്രചരിപ്പിച്ച് കോണ്‍ഗ്രസും

author-image
നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

Advertisment

ലഖ്‌നൗ: നോയിഡയിൽ യുവതിയെ അപമാനിച്ചുവെന്ന കേസിൽ ആരോപണവിധേയനായ കിസാൻ മോർച്ച നേതാവ്‌ ശ്രീകാന്ത് ത്യാഗിയുടെ വീട് ബുൾഡോസറുമായെത്തി അധികൃതർ പൊളിച്ചുനീക്കിയതിന് പിന്നാലെ യോഗി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ബിജെപി എംപി മഹേഷ് ശര്‍മ രംഗത്ത്.

യുപി ഭരിക്കുന്നത് ബിജെപി സര്‍ക്കാര്‍ ആണെന്ന് പറയാൻ നാണക്കേടുണ്ടെന്നായിരുന്നു ഗൗതം ബുദ്ധ നഗർ എംപിയായ മഹേഷ് ശര്‍മ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. മഹേഷ് ശർമ നേതൃത്വത്തിനെതിരെ പരസ്യവിമർശനം നടത്തുന്ന വീഡിയോ കോണ്‍ഗ്രസ് നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നുണ്ട്.

ബിജെപിയുമായോ പോഷക സംഘടനകളുമായോ ശ്രീകാന്ത് ത്യാഗിക്ക് ബന്ധമൊന്നുമില്ലെന്നാണ് പ്രാദേശിക നേതൃത്വത്തിന്റെ വാദം.

Advertisment