Advertisment

ദാരിദ്ര്യമായിരുന്നു കുന്നപ്പള്ളിയുടെ ബ്രാന്‍ഡ് ! അല്‍പനര്‍ത്ഥം കിട്ടിയാല്‍ അര്‍ധരാത്രിക്കു മാത്രമല്ല വെളുപ്പാന്‍ കാലത്തും കുടപിടിക്കുമെന്ന് തെളിയിച്ച എംഎല്‍എ. ഇരയും ധീര വനിതയാണ്. നാലോ അഞ്ചോ വിവാഹം; അതവരുടെ സ്വാതന്ത്ര്യം. എന്നാല്‍ കെട്ടിയിടങ്ങളിലൊക്കെ സ്ത്രീധന - സ്ത്രീപിഡന പരാതികള്‍. ആകെ 19 കേസുകള്‍. ഇതില്‍ പലതിലും ഇരയ്ക്ക് രക്ഷകനായതും കുന്നപ്പള്ളി എല്‍ദോസ്. നമ്മെ ഭരിക്കുന്ന, നമുക്ക് മാതൃകയാകേണ്ട ജനപ്രതിനിധി ഇങ്ങനെയൊക്കെ ആയാല്‍ ? ഇര വിന്യാസവും അധികപ്പറ്റായാൽ - നിലപാടില്‍ ഓണററി എഡിറ്റര്‍ ആര്‍ അജിത് കുമാര്‍

author-image
nidheesh kumar
New Update

publive-image

Advertisment

എല്‍ദോസ് കുന്നപ്പള്ളിയാണ് ഇപ്പോള്‍ താരം. എല്‍ദോസിനെ കാണാനില്ലന്ന മുറവിളി നാടാകെ ഉയരുന്നു. ശത്രുക്കളും മിത്രങ്ങളും ഇക്കൂട്ടത്തിലുണ്ട്. ഒളിവിലെന്നൊരു കൂട്ടര്‍, നാടുവിട്ടെന്നു മറ്റൊരു കൂട്ടര്‍. കെ.പി.സി.സിക്കു പോലും എല്‍ദോസിന്‍റെ പൊടിപോലും കണ്ടുപിടിക്കാനായിട്ടില്ല. സസ്പെന്‍ഷന്‍ വരുന്നെന്നാണ് കെ.പി.സി.സി പറയുന്നത്.

ചെറുപ്പത്തില്‍ ആദരവും അധികാരങ്ങളും ആവോളം ലഭിച്ച ആളാണ് കുന്നപ്പള്ളി. രണ്ടു തവണ എം.എല്‍.എ. ഒരു തവണ ജില്ലാ പഞ്ചായത്ത് അധിപന്‍. അങ്ങിനെ എന്തെല്ലാം പദവികള്‍. എത്രയോ പേരെ വെട്ടിയാണ് കുന്നപ്പള്ളി രാഷ്ട്രീയ കുന്നിന്‍റെ നെറുകയിലെത്തിയത്. പി.പി തങ്കച്ചന്‍ മുതല്‍ ഈ പട്ടിക നീളുന്നു.

പട്ടിണിയെയും ദാരിദ്ര്യത്തെയും ബ്രാന്‍ഡായി പ്രചരിപ്പിച്ചു. എന്നിട്ടാണ് കല്യാണ വിട്ടില്‍ കിടന്നു കുടിച്ചു കൂത്താടിയത്. കല്യാണ വീടുകളില്‍ ചെറുപ്പക്കാര്‍ കൂട്ടമായി ഡാന്‍സു കളിക്കുന്ന പതിവ് ഇപ്പോള്‍ സര്‍വ്വ സാധാരണം. അതിലൊരു ഡാന്‍സിന് കുന്നപ്പള്ളി സ്റ്റേജില്‍ കയറി.

സുന്ദരിയായ ഒരു പെണ്‍കുട്ടിയെ കണ്ടപ്പോള്‍ കൈയില്‍ കടന്നു പിടിച്ചു. ആടി. അവള്‍ ജീവനും കൊണ്ടു രക്ഷപെട്ടു. ആ പെണ്‍കുട്ടി തൊഴുകൈയ്യോടെ കുന്നപ്പള്ളിയെ ആട്ടിയിറക്കുന്നത് അന്നൊക്കെ അവിടുത്തെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.


അല്പനര്‍ത്ഥം കിട്ടിയാല്‍ അര്‍ധരാത്രിക്കു മാത്രമല്ല വെളുപ്പാന്‍ കാലത്തും കുടപിടിക്കുമെന്ന് കുന്നപ്പള്ളി നിരന്തരം ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. അതിന്‍റെ ചീഞ്ഞ നാറ്റം പെരുമ്പാവൂരുകാര്‍ കുറേനാളായി അനുഭവിച്ചു വരികയാണ്. ഇയാള്‍ക്കു ഭ്രാന്തുണ്ടോ എന്നുവരെ അടക്കത്തില്‍ ചോദിച്ചവരുണ്ട്.


എന്തു വന്നാലും പഴയ ദാരിദ്ര്യ കഥകള്‍ വിളമ്പി കുന്നപ്പള്ളി കണ്ണുരുട്ടുന്നവരുടെ കൂമ്പടക്കും. അങ്ങനെ വിരാജിച്ചു ജീവിച്ചിരിക്കുന്നതിനിടെയാണ് കുന്നപ്പള്ളിയുടെ കൂമ്പിനിടികിട്ടിയത്. അത് വര്‍ഷങ്ങളായി അടുപ്പമുള്ള, അവരുടെ എല്ലാ ക്രിമിനല്‍ കേസിനും കുടപിടിച്ചു കൊടുത്ത ആളാകുമ്പോള്‍ സംഗതി കൊഴുക്കും.

publive-image

"കാട്ടുമൃഗത്തേക്കാള്‍ ഭയപ്പെടേണ്ടവനാണ് ദുഷ്ടനായ സുഹൃത്ത്. ഒരു കാട്ടുമൃഗം നിങ്ങളുടെ ശരീരത്തെ മുറിവേല്‍പ്പിച്ചേക്കാം. എന്നാല്‍ ഒരു ദുഷ്ട സുഹൃത്ത് നിങ്ങളുടെ മനസിനെയും മുറിവേല്‍പ്പിക്കും" എന്ന് ശ്രീബുദ്ധന്‍ പറഞ്ഞിട്ടുണ്ട്. സുഹൃത്തുക്കളെ തെരഞ്ഞെടുക്കുമ്പോള്‍ സ്വീകരിക്കേണ്ട കരുതലുകളെ കുറിച്ചാണല്ലോ ഈ മുന്നറിയിപ്പ്.

ഇതൊക്കെ അറിയേണ്ടവനായ നമുക്കു മാതൃകയാകേണ്ട, നമ്മെ ഭരിക്കുന്ന, നയിക്കുന്ന ജനപ്രതിനിധി. നാം കുന്നപ്പള്ളിയെ എം.എല്‍.എ ആക്കി പത്രാസും പ്രൗഡിയും നല്‍കിയത് തേങ്ങാ കച്ചവടക്കാരനായ പൗലോസിന്‍റെയോ വീട്ടമ്മയായ മേരിയുടെയോ മകനായതുകൊണ്ടല്ലേ. സ്കൂളില്‍ പഠിക്കവെ വീടുകളില്‍ പത്രമിട്ടതുകൊണ്ടോ പിന്നീട് ഓട്ടോറിക്ഷക്കാരനായതുകൊണ്ടോ അല്ല.

ഇനി എങ്ങിനെയാണ് ഇര കുന്നപ്പള്ളിയുടെ ശത്രുവായത്. ഇര നാലോ അഞ്ചോ കെട്ടി. അതവരുടെ സ്വാതന്ത്ര്യം. എന്നാല്‍ കെട്ടിയിടങ്ങളിലൊക്കെ സ്ത്രീധന-സ്ത്രീ പീഡന പരാതികള്‍. അവിടങ്ങളിലൊക്കെ കുന്നപ്പള്ളി രക്ഷകന്‍. ഇതെങ്ങിനെ സംഭവിച്ചു. നാട്ടില്‍ കേസുകളുള്ള സ്ത്രീകളെയാകെ കുന്നപ്പള്ളി രക്ഷിക്കാനിറങ്ങിയില്ലല്ലോ.

ഇര ധീര വനിതയാണ്. 19 കേസുകളില്‍ ഇവര്‍ ഉള്‍പ്പെട്ടതായ ലിസ്റ്റ് ഇതാ: 1. ബിനാനിപുരം പോലീസ് സേറ്റേഷന്‍ (എഫ്.ഐ.ആര്‍ 533 / 2010), 2. കൊച്ചിന്‍ സിറ്റി (2624 / 2011), 3. ഡൈവോഴ്സ് കേസ് സി.എം.പി. 32 / 2008 ആലുവ കോടതി, 4. ഡൈവോഴ്സ് കേസ് ഒപി 933 / 2008 ആലുവ കോടതി, 5. ഡൈവോഴ്സ് കേസ് ഒ.പി 677 / 2016 വഞ്ചിയൂര്‍ കോടതി, 6. ഡൈവോഴ്സ് കേസ് സി.എം.പി 18 / 2016 കാട്ടാക്കട കോടതി, 7. എഫ്.ഐ.ആര്‍ 222 / 2016 മാറനല്ലൂര്‍ പോലീസ് സ്റ്റേഷന്‍, 8. എഫ്.ഐ.ആര്‍ 486 / 2016 മ്യൂസിയം പോലീസ് സേറ്റേഷന്‍, 9. എഫ്.ഐ.ആര്‍ 829 / 2016 നെയ്യാറ്റിന്‍കര പോലീസ് സ്റ്റേഷന്‍, 10. എഫ്.ഐ.ആര്‍ 242 / 2016 കാട്ടാക്കട കോടതി, 11. എഫ്.ഐ.ആര്‍ 499 / 2016 കാട്ടാക്കട കോടതി, 12. എഫ്.ഐ.ആര്‍ 496 / 2016 കാട്ടാക്കട കോടതി, 13. എഫ്.ഐ.ആര്‍ 1236 / 16 മ്യൂസിയം പോലീസ് സ്റ്റേഷന്‍, 14. എഫ്.ഐ.ആര്‍ 683 / 2017 ഞാറക്കല്‍ പോലീസ് സ്റ്റേഷന്‍, 15. എഫ്.ഐ.ആര്‍ 0805 / 2017 കണ്‍ടോണ്‍മെന്‍റ് സ്റ്റേഷന്‍, 16. എഫ്.ഐ.ആര്‍ 0683 ഞാറക്കല്‍ പോലീസ് സ്റ്റേഷന്‍, 17. എഫ്.ഐ.ആര്‍ 0682 / 2017, 18. എഫ്.ഐ.ആര്‍ 62 / 2018 കാലടി സ്റ്റേഷന്‍, 19. എഫ്.ഐ.ആര്‍ 270 / 2021 പേട്ട പോലീസ് സ്റ്റേഷന്‍.

publive-image


ഇതിനൊക്കെ ശിപാര്‍ശകളുമായി ഓടിയതും മധ്യത്തില്‍ നിന്നു പണം വാങ്ങിക്കൊടുത്തതും മുന്‍ ഭര്‍ത്താക്കന്‍മാരെന്ന കിഴങ്ങന്‍മാരെ ശരിപ്പെടുത്താനിറങ്ങിയതും കുന്നപ്പള്ളിയാണ്.


ഈ ചെയ്തികള്‍ക്കൊക്കെ ചൂട്ടു പിടിച്ചു കൊടുത്തിട്ട് യേശുക്രിസ്തു പ്രതികാരം ചെയ്യുമെന്നു പിരാകി ദിവ്യാത്മാവിനെ ഒന്നുകൂടി ക്രൂശിച്ചിട്ടെന്തു കാര്യം ? ഒരാള്‍ ശിപാര്‍ശയുമായി അടുക്കുമ്പോള്‍ പ്രാഥമിക പരിശോധന നടത്തേണ്ടേ ? ഇത്രയും കേസുകള്‍ എങ്ങിനെ ഉണ്ടായി എന്നന്വേഷിക്കേണ്ടേ ? ചിലപ്പോള്‍ എല്ലാറ്റിനും ഇര കുറ്റവാളിയായിരിക്കില്ല. അവരെ രക്ഷിക്കുമ്പോള്‍ അവര്‍ പ്രതിയായ കേസുകളില്‍ അവരെ ശിക്ഷിക്കാന്‍ നില്‍ക്കേണ്ടേ ?

അങ്കമാലി പോലീസ് സ്റ്റേഷനില്‍ ഒരു പത്രക്കാരന്‍ വിളിച്ചു ചോദിച്ചപ്പോള്‍ ഇരക്കു പരാതിയില്ലെന്നാണ് ചുമതലക്കാരന്‍ പറഞ്ഞത്. അയാള്‍ വേറെ കേസില്‍ തെറിച്ചു. പക്ഷേ കുന്നപ്പള്ളിയുടെ കൈയാളായിരുന്നുവെന്നു വ്യക്തം. ഇതുപോലെയുള്ള കള്ളനാണയങ്ങളെ നാം തിരിച്ചറിയണം. പ്രതിയായാലും ഇരയായാലും.

Advertisment