Advertisment

നാഷണല്‍ ക്രൈം റിക്കാര്‍ഡു ബ്യൂറോയുടെ കണക്കു പ്രകാരം ഇന്ത്യയില്‍ 2014 - ല്‍ 20 ആഭിചാര കൊലകളും 2017 - ല്‍ 92 ഉം 2019 - ല്‍ 112 ആഭിചാര കൊലപാതകങ്ങളും നടന്നു. ലോകം പരിഷ്കാരങ്ങളിലേയ്ക്ക് കുതിക്കുമ്പോഴും അനാചാരക്കൊലകള്‍ ഇവിടെ കൂടുകയായിരുന്നു എന്നര്‍ത്ഥം. ഇതെല്ലാം സാധാരണ കൊലപാതകങ്ങളും അതിനുള്ള ശിക്ഷയുമാണിപ്പോള്‍ - നിയമം ഉണ്ടായിട്ടില്ല. അതിനാല്‍ ആഭിചാരക്കൊലയ്ക്ക് വേറെ ശിക്ഷയുമില്ല - 'നിലപാടി'ല്‍ ഓണററി എഡിറ്റര്‍ ആര്‍ അജിത് കുമാര്‍

author-image
nidheesh kumar
New Update

publive-image

Advertisment

ആരോഗ്യ നിലവാരത്തില്‍ കേരളം യൂറോപ്പിനെയും അമേരിക്കയേയും കടത്തിവെട്ടിയെന്നു ഏറെക്കാലമായി നാം വീമ്പിളക്കുകയാണ്. കോവിഡിന്‍റെ കാര്യത്തില്‍ നാം ലോകത്തെയാകെ കടത്തിവെട്ടി. മരണ നിലവാരം പിടിച്ചു നിര്‍ത്തി. ജനങ്ങളെയാകെ രക്ഷിച്ചു. രണ്ടും കള്ളക്കണക്കുകളാണെന്ന് ആര്‍ക്കാണറിയാത്തത്.

ആരോഗ്യത്തില്‍ നാം യൂറോപ്പിനെയും അമേരിക്കയേയും കടത്തിവെട്ടിയെങ്കില്‍ സോണിയാ ഗാന്ധി മുതല്‍ എ.കെ ആന്‍റണി വരെയും പിണറായി മുതല്‍ കൊടിയേരി വരെയും എന്തിനാണ് അമേരിക്കയില്‍ ചികിത്സക്കു പോയത്, രാഹുലിനെ വയനാട്ടില്‍ മത്സരിപ്പിച്ചതുപോലെ സോണിയയെ ഇവിടേക്കു ചികിത്സക്കു കൊണ്ടുവന്നാല്‍ മതിയായിരുന്നല്ലോ.


യൂറോപ്പിലെ ഒരു ഡിസ്പന്‍സറികളുടെ സൗകര്യവും വരില്ല ഇവിടുത്തെ മെഡിക്കല്‍ കോളജുകള്‍ക്ക്. പണ്ടു മുതലേ മിഷണറിമാരും രാജാക്കന്‍മാരും കൂടി ഇവിടുത്തുകാരെ വീറും വൃത്തിയും പഠിപ്പിച്ചു. വിദ്യാഭ്യാസം ചെയ്യിച്ചു. അങ്ങിനെ മരണനിരക്കു കുറഞ്ഞു. പിന്നെ ഇവിടുത്തെ അന്തരീക്ഷവും ഭക്ഷണ ക്രമവും. അതിനെ നാം യൂറോപ്യന്‍ സ്റ്റാന്‍ഡേര്‍ഡാക്കിക്കളഞ്ഞു.


ഭൂപരിഷ്കരണം നടത്തി കുറെ ഭൂവുടമകളെ തെണ്ടികളാക്കുകയും ബ്രാഹ്മണരെ പട്ടികജാതിക്കാരേക്കാള്‍ കഷ്ടത്തിലാക്കുകയും ചെയ്തതുപോലെയാണ് ഈ പരിഷ്കാരങ്ങളും. ഭൂവുടമകള്‍ നശിച്ചു. പക്ഷേ കുടിയാന്‍മാര്‍ കുബേരന്‍മാരായി. കര്‍ഷകര്‍ക്കല്ല കൃഷിഭൂമി ലഭിച്ചത്. കിട്ടിയിടത്തൊന്നും ആരും കൃഷി ചെയ്യുന്നുമില്ല.

ഇത്ര കിടിലങ്ങളായ കമ്മ്യൂണിസ്റ്റ്കാരും പുരോഗമന വാദികളായ കോണ്‍ഗ്രസുകാരും മാത്രം ഭരിച്ച കേരളത്തിലെങ്ങനെ നരബലി അരങ്ങേറി ? പാര്‍ട്ടി സമ്മേളനം വിജയിപ്പിക്കാന്‍ പഴവങ്ങാടി ഗണപതിക്ക് തേങ്ങ അടിച്ചവരാണ് സി.പി.എംകാര്‍. ക്ഷേത്രങ്ങളില്‍ ഇരുന്നും കിടന്നും ഉരളുന്നവരാണ് കോണ്‍ഗ്രസുകാര്‍.

ആഭിചാരവും അനാചാരവും ഈ ഗണത്തില്‍പ്പെടില്ല. പക്ഷെ പത്തനംതിട്ടയിലെ നരബലിക്കാരന്‍ സി.പി.എം ആണത്രെ. പ്രാദേശിക നേതാവ്. സ്ഥലം പഞ്ചായത്ത് മെമ്പര്‍ ബി.ജെ.പി. കോണ്‍ഗ്രസിനെ അവിടെങ്ങും കാണാനില്ല. ക്ഷേത്രത്തില്‍ തൊഴാത്ത, ഗുരുവായൂരപ്പനെ കാണുമ്പോള്‍ വന്ദിക്കാത്ത, അയ്യപ്പനെ കാണുമ്പോള്‍ കൈയ്യെടുത്തു തൊഴാത്ത ആദര്‍ശ ധീരന്‍മാരാണല്ലോ നമ്മെ ഇപ്പോള്‍ ഭരിക്കുന്നത്.

publive-image

എന്തേ ആഭിചാരവിരുദ്ധ - അന്ധവിശ്വാസ നിഷേധ നിയമം ഇവിടെ ഇതുവരെ ഉണ്ടായില്ല ? എത്രയോ ആഭിചാര കൊലപാതകങ്ങള്‍ ഇത്രയും കാലത്തിനിടയ്ക്ക് ഇവിടെ നടന്നു. നരബലി ഉള്‍പ്പെടെ ഇവിടെ ഇപ്പോഴും ഭരണഘടനയുടെ 14, 15, 21 അനുഛേദങ്ങളില്‍ കിടക്കുകയാണ്. മൗലികാവകാശ സംരക്ഷണ നിയമങ്ങളാണിവ.

ആഭിചാരത്തെ (ബ്ലാക് മാജിക്) ഇന്നും ഇവിടെ നിര്‍വ്വചിച്ചിട്ടില്ല. ഐ.പി.സി അതില്‍പ്പെട്ടു കറങ്ങുകയാണ്.


2005 -ല്‍ മറ്റൊരു ബില്‍ പാസായി. ക്രൈസ്തവ - മുസ്ലിം അനാചാരങ്ങളെ അവ കവര്‍ചെയ്യുന്നില്ലെന്നും ഹിന്ദു വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടി ചിലര്‍ എതിര്‍ത്തു. പക്ഷേ ഇതനുസരിച്ചുള്ള നിയമനിര്‍മ്മാണങ്ങള്‍ കേരളമുള്‍പ്പെടെ നടത്തിയില്ല.


2013 -ല്‍ മഹാരാഷ്ട്ര ഈ നിയമം അംഗീകരിച്ചു. ആറു മാസം മുതല്‍ 7 വര്‍ഷം വരെ തടവും 5000 മുതല്‍ 50000 വരെ ശിക്ഷയും. 2017 -ല്‍ കര്‍ണാടക നിയമം നടപ്പാക്കുമെന്നു പ്രഖ്യാപിച്ചു. അപ്പോഴും കേരളം അനങ്ങിയില്ല. വി.എസിന്‍റെ ഭരണപരിഷ്കാര കമ്മീഷനും ഇ.എം.എസ് ഉള്‍പ്പെടെയുള്ള ഉത്പതിഷ്ണുക്കളും ആന്‍റണി ഉള്‍പ്പെടെയുള്ള നിരീശ്വരവാദികളും സി. അച്യുതമേനോന്‍ എന്ന ഭരണ നിപുണനും പിണറായി എന്ന കൊലകൊമ്പനും ഒരു ചുക്കും ചെയ്തില്ല.

സി.ആര്‍.പി.സിയിലെ 154 (5) വകുപ്പനുസരിച്ചു ചില എഫ്.ഐ.ആറുകളും ഐ.പി.സി 508 അനുരരിച്ച് ചില കേസുകളും എടുത്തെങ്കിലും ഒരാളും ശിക്ഷിക്കപ്പെട്ടില്ല; ആഭിചാരത്തിന്‍റെ പേരില്‍.


ആഭിചാര കൊലയെ കൊലപാതകമായേ കാണാന്‍ നിയമം അനുവദിക്കുന്നുള്ളു. അതിനുള്ള ശിക്ഷ കിട്ടും. പക്ഷെ ആഭിചാര കൊലക്കുള്ള ശിക്ഷ കിട്ടില്ല.


ഇന്ത്യയില്‍ നടന്ന ആഭിചാര - അന്ധവിശ്വാസ കൊലകള്‍ ഇങ്ങിനെ: 73 (2021), 99 (2020), 112 (2019), 66 (2018), 92 (2017), 14 (2016), 25 (2015), 20 (2014) നാഷണല്‍ ക്രൈം റിക്കാര്‍ഡു ബ്യൂറോയുടെ കണക്കാണിത്.

publive-image

ഈ കണക്കനുസരിച്ചു ലോകം പരിഷ്കാരങ്ങളിലേക്കു കുതിക്കുമ്പോള്‍ അനാചാര കൊലകള്‍ വര്‍ധിക്കുന്നു.

കേരളത്തിലെ കണക്കുകള്‍ ലഭ്യമല്ല. അഥവാ ആരും പുറത്തു വിടുന്നില്ല. ഇവിടെ അവയെ വെറും കൊലകളായിട്ടായിരിക്കും പോലീസ് കണക്കാക്കുന്നത്. ഈ തരം കൊലകള്‍ കേരളത്തില്‍ നടക്കുന്നില്ലെന്നു കാണിക്കാന്‍. മരണ കണക്കു പുറത്തു വിടാതെ കോവിഡ് പ്രതിരോധത്തില്‍ ഒന്നാമതെത്തിയവരാണല്ലോ നമ്മള്‍.


ഇനിയും വല്ല പൂജയും മന്ത്രവുമായി ജീവിക്കുന്ന പാവം പൂജാരിമാരുടെയും നമ്പൂതിരിമാരുടെയും മെക്കിട്ടുകയറിയായിരിക്കും നാം പുരോഗമന മുഖം കാണിക്കുക. 9 പേര്‍ മരിച്ചാല്‍ സര്‍വ്വ ടൂറിസ്റ്റ് ബസുകളെയും പിടിക്കുക, പന്നി കുത്തിയാല്‍ സര്‍വ്വ പന്നികളെയും കൊല്ലുക, അതാണല്ലോ നമ്മുടെ ഒരു രീതി. (എന്തായാലും ഈ വിദ്യ പേപ്പട്ടിയുടെ മുമ്പില്‍ വിലപ്പോയില്ല. അതു കടിച്ചെത്രപേര്‍ പേപിടിച്ചു കുരച്ചു മരിച്ചിട്ടും ഒരു പട്ടിയേപ്പോലും നാം കൊന്നില്ല. കൊല്ലാനാവില്ല. അതാണു നിയമം. ആഭിചാരത്തേക്കാള്‍ നിയമത്തിനിഷ്ടം പേപ്പട്ടികളെയാണ്).


ആഭിചാരത്തിന്‍റെ ഭാഗമായ നരബലി ഇന്ത്യയില്‍ കൊലപാതകമായേ പരിഗണിക്കൂ. നരമാംസഭോജനം ഇവിടെ നിയമനിരുദ്ധമല്ല. മനുഷ്യ മാംസഭോജനം (cannibalism) അതു ആഭിചാരത്തിന്‍റെയോ മറ്റേതെങ്കിലും അനാചാരത്തിയോ ഭാഗമായാലും അല്ലെങ്കിലും നിയമ വിരുദ്ധമല്ല.

വന്യ മൃഗങ്ങളുടെ മാംസം ഭക്ഷിക്കുന്നത് എന്നാല്‍ നിയമ വിരുദ്ധവുമാണ്. അതിനാല്‍ പത്തനംതിട്ടയിലെ നരഭോജികള്‍ക്കെതിരെ അതിന്‍റെ പേരില്‍ കേസെടുക്കാനാവില്ല. ഐ.പി.സിയില്‍ അതിനു വകുപ്പുകളില്ല. പിന്നെ നരഭോജികള്‍ എന്നു പറഞ്ഞു നമുക്കവരെ നാറ്റാം. അത്രമാത്രം.

Advertisment