Advertisment

യാത്രാദുരിതം പേറുന്ന മലബാർ മേഖലയിലുള്ള ചെന്നൈ പ്രവാസികളുടെ അഭ്യർത്ഥന ആരുകേൾക്കും... ?

author-image
nidheesh kumar
New Update

publive-image

Advertisment

ചെന്നൈയിൽ താമസിക്കുന്ന മലബാറുകാർ കേരളത്തിലെ പ്രവാസികൾ അല്ലേ ? ചെന്നൈയിൽ ബിസിനസ്സും ജോലിയും ചെയ്യുന്ന ലക്ഷക്കണക്കിന് മലയാളികൾ നാട്ടിൽ പോകാൻ പ്രയാസപ്പെടുന്നു. പലപ്പോഴും, തിരക്ക് സമയങ്ങളിൽ ട്രെയിൻ ടിക്കറ്റ് പോലും ലഭിക്കാതെ കഷ്ടപ്പെടാൻ തുടങ്ങിയിട്ട് കാലങ്ങളായി.  പല സംഘടനകളും മലയാളി സമൂഹവും ഗവൺമെന്റിന് നിവേദനം നൽകിയിട്ടും പരിഗണിക്കാതെ നിൽക്കുകയാണ്.

സാങ്കേതിക കാരണങ്ങൾ മാത്രമാണ് മുടന്തൻ ന്യായങ്ങൾ ആയി പലപ്പോഴും തടസ്സമായി ന്യായീകരിക്കാൻ പറയാറുള്ളത്. കെഎസ്ആർടിസി സ്വിഫ്റ്റ് എറണാകുളത്തേക്ക് സർവീസ് നടത്തുന്നത് നല്ല കാര്യം തന്നെ, അഭിനന്ദനങ്ങൾ. ആ പ്രദേശത്തുള്ള മലയാളികളായ പ്രവാസികൾക്ക് ഒരു വലിയ ആശ്വാസം തന്നെയാണ്.

കോഴിക്കോട്, മലപ്പുറം, കണ്ണൂർ കാസർകോട് മേഖലയിലുള്ളവർ തിരക്കു സമയത്ത് എന്തുചെയ്യണമെന്നറിയാതെ ഇന്നും ഇരുട്ടിൽ തപ്പുകയാണ് ! പതിനായിരക്കണക്കിന് മലയാളികൾ പ്രയാസം അനുഭവിക്കുമ്പോൾ കേരള സർക്കാർ ദയവു ചെയ്തു കണ്ണു തുറക്കണം.

ഗതാഗത വകുപ്പ് മന്ത്രി കെഎസ്ആർടിസിയുടെചരിത്രത്തിൽ തന്നെ വിപ്ലവം കുറിക്കാൻ പുതിയ ഹൈടെക് ആധുനിക ബസ്സുകൾ സ്വിഫ്റ്റ് എന്ന പേരിൽ ഗതാഗത മേഖലയിൽ മാറ്റങ്ങൾ വരുത്തുകയാണല്ലോ. മലബാർ മേഖലയിലുള്ള ചെന്നൈ പ്രവാസികളെയും പരിഗണിക്കണമെന്ന് ബന്ധപ്പെട്ട അധികാരികളോട് അപേക്ഷിക്കുകയാണ്.

ബിസിനസ് ചെയ്യുന്ന പതിനായിരക്കണക്കിന് ആളുകളുടെ പ്രതിനിധികൾ എന്ന നിലയിലും നീണ്ട കാലത്തെ ചെന്നൈ പ്രവാസജീവിതത്തിൽ നേരിട്ടുകണ്ട മലയാളികളുടെ അനുഭവത്തിന്റെയും വെളിച്ചത്തിൽ ആണ് ഇത്പറയുന്നത്. എറണാകുളത്തേക്ക് കെഎസ്ആർടിസി ആരംഭിച്ച സർവീസ്‌ പോലെ, ചെന്നൈയിലെ മലബാർ യാത്രികർക്ക് ആശ്വാസമായി കോഴിക്കോട്ടേക്കും സർവീസ് വേണമെന്ന് ആവശ്യപ്പെടുന്നു.

-അഷ്റഫ് പടിഞ്ഞാറെക്കര

Advertisment