Advertisment

കേരളാ കോൺഗ്രസ് (എം) നേതാവ് ജോസുകുട്ടി പൂവേലിലിന്‍റെ സഹോദരൻ മാമച്ചൻ ഫ്രാൻസിസ് (65) നിര്യാതനായി

author-image
nidheesh kumar
New Update

publive-image

Advertisment

പാലാ: കേരളാ കോൺഗ്രസ് (എം) നേതാവും കെടിയുസി (എം) പാലാ നിയോജക മണ്ഡലം പ്രസിഡന്റുമായ ജോസുകുട്ടി പൂവേലിലിന്‍റെ സഹോദരൻ മാമച്ചൻ ഫ്രാൻസിസ്(65) നിര്യാതനായി. പരേതരായ ദേവസ്യാ ഫ്രാൻസിസിന്റെയും, അന്നക്കുട്ടി ഫ്രാൻസിസിന്റെയും മകനാണ്.

കൊച്ചിൻ പോർട്ടിലെ സീനിയർ സൂപ്രണ്ടായി സേവനമനുഷ്ഠിച്ചിരുന്നു. വിരമിച്ച ശേഷം കൊച്ചി മരടിലുള്ള വസതിയിൽ വിശ്രമ ജീവിതം നയിക്കുകയായിരുന്നു. സ്‌കൂൾ ജീവിത കാലത്ത് തന്നെ പോൾ വാട്ടിലൂടെ കായിക മേഖലയിൽ പ്രശസ്തനായി. പോൾ വാട്ടിൽ ദേശീയ താരമായിരുന്നു.

സിസ്റ്റർ ലില്ലി ഫ്രാൻസിസ്, ജോർജ് ഫ്രാൻസിസ് (തങ്കച്ചൻ പൂവേലിൽ), ഡോക്ടർ ബേബി ഫ്രാൻസിസ്, ഡോക്ടർ ആനി ഫ്രാൻസിസ്, ഫ്രാൻസിസ് ഫ്രാൻസിസ്, ജോസുകുട്ടി ഫ്രാൻസിസ്, തോമസ് ഫ്രാൻസിസ്, ജോയിമോൻ ഫ്രാൻസിസ്, ഡൊമിനിക് ഫ്രാൻസിസ് എന്നിവര്‍ സഹോദരങ്ങളാണ്.

സംസ്ക്കാരം നാളെ വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് പാലാ സെന്റ് ജോർജ് പള്ളിയിൽ (ളാലം പുത്തൻപള്ളി) നടക്കും.

pala news
Advertisment