Advertisment

കേരളം നാണിച്ചു തലതാഴ്ത്തിയ കെട്ടുകഥകൾ കേട്ടപ്പോഴും വികാര വിക്ഷോഭങ്ങൾ ഇല്ലാതെ അപാരമായ ക്ഷമയോടെ അദ്ദേഹം സ്മാർട്ട് സിറ്റിയും മെട്രോയും കണ്ണൂർ എയർപോർട്ടും അറുപതോളം പാലങ്ങളും അണിയിച്ചൊരുക്കുന്ന തിരക്കിലായിരുന്നു. പുതുപ്പള്ളിയും കാസർകോഡും അദ്ദേഹത്തിന് ഒരേപോലെ തന്നെ. വീട്ടിലെ ജനസമ്പർക്കം പിന്നീട് പതിനായിരങ്ങളുടെ ജനസമ്പർക്കമായി മാറിയപ്പോൾ ഓസിയെ വീഴ്ത്താൻ ശത്രുക്കൾക്ക് നെഞ്ചിലേക്ക് കല്ലെറിയേണ്ടിവന്നു. എന്നിട്ടും വീഴാത്ത നിശ്ചയദാർഢ്യത്തിന്റെ പേരോ ഉമ്മൻ ചാണ്ടി- ദാസനും വിജയനും

author-image
ദാസനും വിജയനും
Updated On
New Update

publive-image

Advertisment

ഈ ലോകത്ത് ഒരു പേരുള്ള ഒരാൾ മാത്രം, പേര് മാത്രമല്ല സ്വഭാവ രൂപീകരണവും നന്മയും കൈമുതലായുള്ള ഒരാൾ മാത്രമെന്ന് പുതുപ്പള്ളിക്കാർ. ഇത്രയധികം ക്ഷമയുള്ള ഒരു കോൺഗ്രസുകാരൻ ഉണ്ടായിരുന്നില്ലെന്ന് ഇടതുപാർട്ടികൾ മനസ്സിൽ സമ്മതിക്കും. പുതുപ്പള്ളി പോലെത്തന്നെ കാസർകോട്ടുകാരെയും ഒരേപോലെ കണ്ടിരുന്ന കേരളത്തിന്റെ സ്വന്തം കുഞ്ഞൂഞ്ഞ് .

ലീഡർ കെ കരുണാകരനെ കരയിപ്പിച്ചുകൊണ്ട് കേരളത്തിന്റെ മുഖ്യമന്ത്രിക്കസേരയിൽ നിന്നും പടിയിറക്കി വിട്ടു എന്നൊക്കെ ഒരു അപവാദം അദ്ദേഹത്തിന്റെ പേരിൽ രൂപപ്പെട്ടിരുന്നുവെങ്കിലും അക്കളികൾ അന്ന് കളിച്ചത് കേരളത്തിലെ പത്രമുത്തശ്ശനും തൃശൂരിലെ പ്രമുഖരായ ഒരു നസ്രാണി കുടുംബവുമായിരുന്നു എന്നതും പകൽ പോലെ സത്യമായിരുന്നു.

ഇത്രയേറെ തെറ്റിദ്ധരിക്കപ്പെട്ട ഒരു നേതാവ് കേരളത്തിൽ ഉണ്ടായിരുന്നില്ല എന്നതും ശ്രദ്ധേയമാണ്. അദ്ദേഹമായിരുന്നു ശരി എന്നതിനെ

ഉറപ്പിക്കുവാൻ ദൈവം കൊടുത്ത വഴിയായിരുന്നു 2011 നിയമസഭാ തിരഞ്ഞെടുപ്പിലെ വിധി. കേവലം ഒരു സീറ്റിന്റെ ഭൂരിപക്ഷത്തിൽ കിട്ടിയ അധികാരം വളരെ കൂളായി അഞ്ചുകൊല്ലം പൂർത്തീകരിച്ച ആ മനുഷ്യൻ കേരളത്തിന്റെ വികസന നായകനായി മാറുകയായിരുന്നു. ഭരണപക്ഷത്തെ ആരെങ്കിലും മൂത്രമൊഴിക്കാൻ പോയാൽ മന്ത്രിസഭ വീഴുമെന്ന് പറഞ്ഞവർക്ക് അദ്ദേഹത്തെ വീഴ്ത്തുവാൻ നെഞ്ചിലേക്ക് കല്ലെറിയേണ്ടി വന്നു. കല്ലെറിഞ്ഞവർ വീണു എന്നല്ലാതെ അദ്ദേഹത്തിന് യാതൊരു കുലുക്കവും ഉണ്ടായിരുന്നില്ല.

പുതുപ്പള്ളിയിലെ സ്വന്തം തറവാട് വീട് ജനങ്ങൾക്കായി തുറന്നിട്ടിരുന്നത് പോലെ ക്ലിഫ് ഹൗസും സ്വന്തം ഓഫീസും തുറന്നിട്ടപ്പോൾ അവിടെ ആവശ്യമില്ലാത്തവർ കയറി നിരങ്ങി. ജോപ്പൻമാർ പലർക്കും വാതിലുകൾ തുറന്നപ്പോൾ കേരളം കണ്ട ഏറ്റവും വലിയ ആരോപണങ്ങൾ ആ നല്ല മനുഷ്യൻ ഏറ്റുവാങ്ങേണ്ടി വന്നു. സ്വന്തം അച്ഛന്റെ പ്രായമുള്ള അദ്ദേഹം അങ്ങനെ ഒന്നും ചെയ്യില്ല എന്നാവർത്തിച്ചു പറഞ്ഞിട്ടും ഇപ്പോഴത്തെ ഒരു മന്ത്രിയും കൺവീനറും അടക്കം ചിലർ പണമെറിഞ്ഞുകൊണ്ട് ആ സ്ത്രീയെ സ്വാധീനിച്ചു, ജുഡീഷനറിയെ ഒപ്പം കൂട്ടി, സോളാർ കമ്മീഷൻ എന്ന പേരിലൊരാൾ ഞരമ്പ് കഥകൾ കേൾക്കുവാൻ മാത്രം അദ്ദേഹത്തിന്റെ പേരിൽ കുറ്റാരോപണം നടത്തി. എന്നിട്ടും അദ്ദേഹം കുലുങ്ങിയില്ല .

സ്വന്തം പാർട്ടിയിലെ നേതാവ് ചില ചാനലുകാരെ കൂട്ടുപിടിച്ചുകൊണ്ട് സോളാർ കഥകൾ കൂടുതൽ കെട്ടിച്ചമച്ചപ്പോൾ അദ്ദേഹം ജനസമ്പർക്ക പരിപാടികളുമായി മുന്നോട്ട് പോയി. അത് ശരിക്കും ജനസമ്പർക്കമായി മാറിയപ്പോൾ അസൂയയും അരിശവും മൂത്ത കമ്മ്യുണിസ്റ്റുകാർ

അദ്ദേഹത്തിന്റെ നെഞ്ചിലേക്ക് കല്ലെറിഞ്ഞു. ആ കല്ലെറിഞ്ഞ വ്യക്തിക്ക് മാപ്പുകൊടുക്കാൻ ഉമ്മൻ‌ചാണ്ടി ആഹ്വാനം ചെയ്തപ്പോൾ അവിടെ തോറ്റുപോയത് കേരളത്തിന്റെ സംസ്കാരവും എതിരാളികളുമാണ്.

ഒരു സിഡിയുടെ പേരിൽ മാധ്യമങ്ങൾ ഒന്നടങ്കം കോയമ്പത്തൂരിലേക്ക് വാഹനമോടിച്ചു പോയപ്പോൾ, ഒരു സെക്രട്ടറിയേറ്റ് പരിസരം ഒന്നടങ്കം

വൃത്തികേടാക്കിയപ്പോൾ അദ്ദേഹം കേരളത്തിനായി വികസന പ്രവർത്തനങ്ങൾ ചിന്തിക്കുകയായിരുന്നു. സ്മാർട്ട് സിറ്റിയും മെട്രോയും

റോഡുകളും എല്ലാം അണിയിച്ചൊരുക്കുന്ന തിരക്കിലായിരുന്നു. ഇന്നത്തെ ഭരണവും ഭരണം കയ്യാളുന്നവരുടെ ചില നടപടികളും കാണുമ്പോൾ ആണ് മലയാളി അദ്ദേഹത്തെ സ്മരിക്കുന്നത്. ഇപ്പോൾ ഭരണത്തിലുള്ളവരും അദ്ദേഹത്തെ ബുദ്ധിമുട്ടിച്ചവരും കുതികാൽ വെട്ടിയവരും ഒക്കെ ഓർക്കുക ; ഇന്ന് ഞാൻ നാളെ നീ

നീയാണ്

ശരി

നീയാണ്

സത്യം

മഹാമൗനത്തിന്റെ

നിതാന്ത സത്യം

സമാധാനത്തിന്റെ

നിത്യ ശാന്തി

ശബ്ദമില്ലാത്ത

സംഗീത ധ്വനി

രൂപമറിയാത്ത

രൂപ സൗന്ദര്യം

രൂപയിൽ

ചിരിക്കാത്ത

സൗമ്യത

അനശ്വരതയുടെ

സ്മാരകം

സ്വപ്നങ്ങൾ വിരിയുന്ന

പ്രണയ സ്തംഭം

സ്വർഗ്ഗരാജ്യം ശിശുക്കളെ പോലുള്ളവരുടേതാകുന്നു എന്ന് ദാസനും

ആത്മാവിന് എന്നും നിത്യശാന്തി നേർന്നുകൊണ്ട് വിജയനും

Advertisment