Advertisment

ശബരിമല തീര്‍ഥാടകരുടെ വാഹനം നിയന്ത്രണം വിട്ട് ലോറിയിലും സ്‌കൂട്ടറിലും ഇടിച്ച് രണ്ടുപേര്‍ മരിച്ചു; 9 പേര്‍ക്ക് പരിക്കേറ്റു.. ആന്ധ്രാ സ്വദേശികളായ തീര്‍ഥാടകര്‍ സഞ്ചരിച്ച ടെമ്പോ ട്രാക്‌സ് ജീപ്പാണ് അപകടത്തില്‍പെട്ടത്

author-image
സുനില്‍ പാലാ
New Update

പാലാ: പാലാ- തൊടുപുഴ ഹൈവേയില്‍ പ്രവിത്താനത്തിന് സമീപം അല്ലപ്പാറ കുരിശുപള്ളിക്ക് സമീപം തിങ്കളാഴ്ച ഉച്ചക്ക് 12.40 ഓടെയാണ് അപകടമുണ്ടായത്. അംഗപരിമിതനായ ലോട്ടറി വില്‍പക്കാരന്‍ കടനാട് കല്ലറയ്ക്കല്‍താഴെ ചന്ദ്രന്‍ (ജോസ് -50), ശബരിമല തിര്‍ഥാടകന്‍ ആന്ധ്രപ്രദേശ് അനന്തപൂര്‍ ജില്ല റായ്ദുര്‍ഗ് സ്വദേശി രാജു (40) എന്നിവരാണ് മരിച്ചത്.

Advertisment

publive-image

തൊടുപുഴ ഭാഗത്ത് നിന്നും എത്തിയ ജീപ്പ് അല്ലപ്പാറയില്‍ വച്ച് നിയന്ത്രണം നഷ്ടപ്പെട്ട് ഇവിടുത്തെ ജിപ്‌സം ഗോഡൗണില്‍ ലോഡ് ഇറക്കുകയായിരുന്ന തമിഴ്‌നാട് രജിസ്‌ട്രേഷന്റെ ലോറിയില്‍ ഇടിച്ച ശേഷം സമീപത്ത് സ്‌കൂട്ടറില്‍ ലോട്ടറി വില്പന നടത്തുകയായിരുന്ന ചന്ദ്രനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകടത്തില്‍ സ്‌കൂട്ടറും ജീപ്പും പൂര്‍ണമായി തകര്‍ന്നു. റായ്ദുര്‍ഗ് സ്വദേശികളായ മോണിഷ് (23), നാശേഷ് (38), സന്തോഷ് (33), മല്ലികാര്‍ജ്ജുന (40), വീരേഷ് (38), രവിചന്ദ്ര (28), പാണ്ടൂരണ്ണ (42), അന്‍ജി (45), പരമേശ്വരന്‍ (49) എന്നീ തീര്‍ത്ഥാടകര്‍ക്കാണ് പരുക്കേറ്റത്.

ഡ്രൈവര്‍ ചിത്രദുര്‍ഗ്ഗ ജില്ലയിലെ അരുണിനെ (40) അപകടത്തിന് ശേഷം കാണാതായിട്ടുണ്ട്. ഇയ്യാളെ പോലീസ് തിരക്കി വരുന്നു. പരുക്കേറ്റവരെ പാലാ ജനറല്‍ ആശുപത്രിയിലും ഗുരുതരമായ പരുക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റ് തയ്യാറാക്കിയ ശേഷം പാലാ ജനറല്‍ ആശുപത്രിയില്‍. അപകടത്തില്‍ മരിച്ച കല്ലറയ്ക്കല്‍താഴെ ചന്ദ്രന്റെ ഭാര്യ പരേതയായ ശോഭ. മക്കള്‍: ജോബിന്‍, ശുഭ. മരുമകള്‍ : സുമിത്ര.

pala accident
Advertisment