Advertisment

ടൂത്ത് പേസ്റ്റ് പോലെ കവിതകൾ ഞെക്കിപ്പുറത്തിറക്കുന്ന കവികൾക്ക് മഹാകവി പാലാ മാതൃകയല്ല - മകൻ ശ്രീകുമാർ

author-image
സുനില്‍ പാലാ
Updated On
New Update

publive-image

Advertisment

പാലാ: ടൂത്ത് പേസ്റ്റ് പോലെ കവിതകൾ ഞെക്കിപ്പുറത്തിറക്കുന്ന ഇന്നത്തെ കവികൾക്ക് തൻ്റെ അച്ഛൻ ഒരിക്കലും ഒരു മാതൃകയേ അല്ലെന്ന് യശ്ശശരീരനായ  മഹാകവി പാലാ നാരായണൻ നായരുടെ മകൻ ശ്രീകുമാർ പാലാ പറഞ്ഞു.

കവിത എഴുതി തഴമ്പിച്ച ആ കൈകൾ കൊണ്ട് മനുഷ്യനോ ദേശത്തിനോ, പ്രകൃതിക്കോ ദോഷം വരുന്ന ഒരു വാക്കു പോലും അച്ഛനെഴുതിയിട്ടില്ല. 92-ാം വയസ്സിൽ കവിതയെഴുതുമ്പോഴും അച്ഛനിത് ശ്രദ്ധിച്ചിരുന്നുവെന്നും ശ്രീകുമാർ പറഞ്ഞു.

പാലാ സഹൃദയ സമിതിയുടെ നേതൃത്വത്തിൽ മഹാകവി പാലാ നാരായണൻ നായരുടെ 13-ാം ചരമവാർഷികത്തോടനുബന്ധിച്ച് "സഹൃദയം സുവർണ്ണം " വാട്സപ്പ് ഗ്രൂപ്പിൽ നടന്ന പാലാ  അനുസ്മരണാ സമ്മേളനത്തിൽ മഹാകവിയെക്കുറിച്ചുള്ള ഓർമ്മകൾ പങ്കിടുകയായിരുന്നു ശ്രീകുമാർ.

ജീവിതം സർഗ്ഗസമരമാക്കിയ മഹാകവിയാണ് പാലാ നാരായണൻ നായരെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത കവി ആലങ്കോട് ലീലാകൃഷ്ണൻ പറഞ്ഞു. മലയാളത്തെ അതിൻ്റെ സമസ്ത ചാരുതയോടെയും ശക്തി സൗന്ദര്യങ്ങളോടെയും കാവ്യകലാ ചരിത്രത്തിൽ അടയാളപ്പെടുത്തിയ ഈ യുഗപ്രഭാവനെ ഓർമ്മിക്കാൻ ഉചിതമായൊരു സ്മാരകം തീർക്കാൻ സർക്കാരും സഹൃദയരും കൈകോർക്കണമെന്നും അദ്ദേഹം തുടർന്നു.

സഹൃദയ സമിതി പ്രസിഡൻ്റ് രവി പാലായുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ  ഡോ.സിബി കുര്യൻ മുഖ്യപ്രഭാഷണം നടത്തി. സാംജി ടി.വി. പുരം, എസ്. ബി. പണിക്കർ , ഡി. ശ്രീദേവി, രവി പുലിയന്നൂർ, പി.എസ്. മധുസൂദനൻ , എന്നിവർ പ്രസംഗിച്ചു.

സമ്മേളനത്തിനു ശേഷം നടന്ന കവിയരങ്ങിൽ കുറിച്ചി സദൻ, രാഗേഷ് മോഹൻ, ആര്യാംബിക, ആർ.കെ. വള്ളീച്ചിറ, സാമജ കൃഷ്ണ, രാജു അരീക്കര, ഷിബു രാഘവൻ, വേണു കെഴുവംകളം, സീനു പൊൻകുന്നം തുടങ്ങിയവർ പങ്കെടുത്തു.

pala news
Advertisment